Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബൈക്കിൽ പെൺകുട്ടിക്കൊപ്പം സഞ്ചരിച്ചത് ചോദ്യം ചെയ്തു'; 'കല്ലുകൊണ്ട് തലക്കടി'; അന്വേഷിക്കും

'ബൈക്കിൽ പെൺകുട്ടിക്കൊപ്പം സഞ്ചരിച്ചത് ചോദ്യം ചെയ്തു'; 'കല്ലുകൊണ്ട് തലക്കടി'; അന്വേഷിക്കും

തൃശൂർ: ജില്ലയിൽ വിദ്യാർത്ഥിക്ക് നേരെ സദാചാര ​ഗുണ്ടായിസം. വിദ്യാർത്ഥിനി ബൈക്കിൽ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്കാണ് ക്രൂര മർദ്ദനനേറ്റത്. വസ്ത്രം ധരിച്ചതിനെ ചോദ്യം ചെയ്താണ് ആക്രമിച്ചതെന്ന് അമൽ പറയുന്നു. അധ്യാപികയോട് നാട്ടുകാർ മോശമായി പെരുമാറി. എന്നാൽ, താൻ ബൈക്ക് റെയ്‌സ് നടത്തിയിട്ടില്ലെന്നും അമൽ വ്യക്തമാക്കുന്നു. സംഭവത്തിൽ അമലിനെതിരെയും പൊലീസ് കേസെടുത്തു.

തൃശൂർ ചേതന കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് അമൽ. ഇയാൾക്കാണ് മർദനം ഏറ്റു വാങ്ങേണ്ടി വന്നത്. സഹപാഠികൾക്ക് ഒപ്പം ഭക്ഷണം കഴിക്കാൻ ബൈക്കിൽ പുറത്തിറങ്ങിരുന്നു. അപ്പോഴാണ് സംഭവം നടന്നത്. പുറത്തിറങ്ങിയ സമയത്താണ് ഇവർ ബൈക്കിൽ നിന്ന് വീണത്.

crime

ഉടൻ തന്നെ ബൈക്ക് റോഡിന്റെ സൈഡിലേയ്ക്ക് ഒതുക്കി. തുടർന്ന് കോളേജിൽ നിന്ന് അധ്യാപികയെ വിളിച്ചു വരുത്തി. ഇവരെ ഓട്ടോയിൽ ആശുപത്രിയിലേക്ക് വിട്ടു. തുടർന്നായിരുന്നു നാട്ടുകാർ സംഘടിച്ച് യുവാവിനെ ക്രൂരമായി മർദിച്ചത്. ബൈക്കിൽ പെൺകുട്ടിയുടെ കൂടെ സഞ്ചരിച്ചത് ചോദ്യം ചെയ്തായിരുന്നു മർദ്ദനം. ഇതിന് പുറമെ താൻ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരിലും മർദ്ദിച്ചെന്നും അമൽ വ്യക്തമാക്കി.

ഒരു മധ്യവയസ്‌കൻ കല്ലുകൊണ്ട് യുവാവിന്റെ തലക്കടിച്ചിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഈ പുറത്ത് വന്ന വീഡിയോയിൽ കല്ലുകൊണ്ട് യുവാവിന്റെ തലക്കടിക്കുന്നത് കൃത്യമായി കാണാൻ സാധിക്കും. അവിടെ വെറുതെ നിൽക്കുകയായിരുന്ന ഇയാൾ ഒരു കാര്യവും ഇല്ലാതെ യുവാവിന്റെ തലക്കടിച്ച ശേഷം നടന്നു പോവുകയായിരുന്നു.

സമീപത്തുള്ളവരും വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നുണ്ട്. നിരവധി പേരെ സമീപത്ത് വീഡിയോയിൽ കാണാം. എന്നാലും, ആരും സംഭവത്തിൽ ഇടപെട്ടില്ല. അതേ സമയം, തന്റെ കോളജിലെ വിദ്യാർഥികളാണെന്ന് അധ്യാപിക പറഞ്ഞിട്ടും ആളുകൾ മർദനം തുടരുകയായിരുന്നു.

സംഭവത്തിൽ ഒല്ലൂർ പൊലീസ് കേസെടുത്തു. കേസിൽ അന്വേഷണം നടത്തും എന്ന് പൊലീസ് വ്യക്തമാക്കി. വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കൊടകര സ്വദേശി ഡേവിഡാണ് അമലിനെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. ഇയാള്‍ക്കെതിരെ് ഉടന്‍ നടപടി കൈക്കൊള്ളും എന്നാണ് സൂചന.

അതേസമയം, മലപ്പുറം കോട്ടക്കലിൽ ഹണി ട്രാപ്പ് കേസിൽ ഒരു സ്ത്രീയടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്ലാക്ക് മെയിലിംഗിലൂടെ അഞ്ച് ലക്ഷം രൂപ തട്ടാനുള്ള ശ്രമത്തിനടിയിലാണ് ഏഴംഗ സംഘം പൊലീസ് പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫസീല, തിരൂർ ബിപി അങ്ങാടി സ്വദേശി ഹസിം, തിരൂർ സ്വദേശികളായ നിസാമുദ്ദീൻ, റഷീദ്, മംഗലം സ്വദേശി ഷാഹുൽ ഹമീദ്, കോട്ടക്കൽ സ്വദേശികളായ മുബാറക്ക്, നസറുദീൻ എന്നിവരാണ് പിടിയിലായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+