തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി മുസ്ലീം ആരാധനാലയം, പിന്തുണയുമായി പഞ്ചായത്തും

Google Oneindia Malayalam News

തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് പിന്നാലെ തൃശൂര്‍ മാളയില്‍ മുസ്ലീം പള്ളി കൊവിഡ് കെയര്‍ സെന്ററാക്കാന്‍ വിട്ടുനല്‍കി. ഇസ്ലാമിക് സര്‍വീസ് ട്രെസ്റ്റ് ജുമാ മസ്ജിദാണ് പള്ളി കൊവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരമൊരു നടപടി. കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ച ഗുജറാത്തിലും ദില്ലിയിലും സമാന സംഭവങ്ങള്‍ ഉണ്ടായിരുന്നു. റമദാന്‍ മാസത്തെ പ്രാര്‍ത്ഥന പോലും വേണ്ടെന്ന് വച്ചാണ് പള്ളി കൊവിഡ് ചികിത്സാ കേന്ദ്രമായത്.

covid

50 കിടക്കകള്‍ സജ്ജീകരിച്ച കേന്ദ്രത്തില്‍ ഡോക്ടറും നഴ്‌സും സന്നദ്ധ പ്രവര്‍ത്തകരും കെയര്‍ ടേക്കറും ഉണ്ട്. മാള പഞ്ചായത്തില്‍ മാത്രം 300 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പഞ്ചായത്തിലെ കൊവിഡ് രോഗികളില്‍ പലര്‍ക്കും വീടുകളില്‍ കഴിയാനുള്ള സൗകര്യമില്ല. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു.

Recommended Video

cmsvideo
Dr Indu PS Talks about wearing double masks | Oneindia Malayalam

കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തെ വെസ്റ്റ് മിഡ്‌നാപൂരില്‍ ടിഎംസി ഗുണ്ടകള്‍ ആക്രമിച്ചു, ചിത്രങ്ങള്‍ കാണാം

ഇവിടെ എത്തുന്ന രോഗികള്‍ക്ക് പഞ്ചായത്ത് ഭക്ഷണവും ഡോക്ടറുടെയും നഴ്‌സിന്റെയും സൗകര്യം ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് വ്യക്തമാക്കി. അടിയന്തര സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് സൗകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ആദ്യം മദ്രസയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കാനായിരുന്നു തീരുമാനിച്ചതെന്നും എന്നാല്‍ അവിടെ അതിനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ പള്ളി ആശുപത്രിയാക്കിയതെന്നും ഇസ്ലാമിക് സര്‍വീസ് ട്രെസ്റ്റി വിഎസ് ജമാല്‍ വ്യക്തമാക്കി.

സാരിയില്‍ അതി സുന്ദരിയായി അഞ്ജലി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

Thrissur
English summary
Muslim Mosque set up in Covid treatment center in Thrissur; First in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X