തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഐ: തൃശൂരിലെ ഏക സിറ്റിങ് സീറ്റില്‍ സിറ്റിങ് എംപിയില്ലാതെ പ്രഖ്യാപനം, ജയദേവനെ തള്ളി രാജാജി മാത്യു

സിപിഐ: തൃശൂരിലെ ഏക സിറ്റിങ് സീറ്റില്‍ സിറ്റിങ് എംപിയില്ലാതെ പ്രഖ്യാപനം, ജയദേവനെ തള്ളി രാജാജി മാത്യു തോമസിനെ രംഗത്തിറക്കി!! രാജാജിക്ക് മാത്യൂവിന് വിജയസാധ്യത ഏറെയെന്ന്!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഏക സിറ്റിങ് സീറ്റില്‍ സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി പ്രഖ്യാപിച്ച് സിപിഐ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ നിര്‍ണായക ചുവടുവെച്ചു. നിലവിലെ എംപി സിഎന്‍ ജയദേവന്‍ സ്ഥാനാര്‍ഥി പട്ടികയിലുണ്ടായിരുന്നുവെങ്കിലും ജയസാധ്യത പരിഗണിച്ചു രാജാജി മാത്യു തോമസിനെ രംഗത്തിറക്കുകയായിരുന്നു. മത്സരിക്കാന്‍ സന്നദ്ധനാണെന്ന് ജയദേവന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

<strong>രണ്ടാമൂഴം വിവാദം: എംടി - ശ്രീകുമാര്‍ രണ്ടാമൂഴം കേസ്: മാര്‍ച്ച് 15നു വിധി പറയും! </strong>രണ്ടാമൂഴം വിവാദം: എംടി - ശ്രീകുമാര്‍ രണ്ടാമൂഴം കേസ്: മാര്‍ച്ച് 15നു വിധി പറയും!

ജയദേവന്‍ പാര്‍ട്ടിയുടെ സൗമ്യമുഖമായിരുന്നുവെങ്കിലും സമൂഹത്തില്‍ ഇഴുകി ചേരുന്നതില്‍ വേണ്ടത്ര വിജയിച്ചോ എന്ന സംശയത്തെ തുടര്‍ന്നാണ് സ്ഥാനാര്‍ഥി മാറ്റമെന്നാണ് സൂചന. അതേസമയം ജയദേവന്‍ ദീര്‍ഘകാലമായി പാര്‍ലമെന്ററി രംഗത്തുണ്ടെന്നതും കണക്കിലെടുത്തു. സാമുദായിക പിന്തുണയും മറ്റും രാജാജിക്കു മുതല്‍ക്കൂട്ടാകുമെന്നും അഭിപ്രായമുണ്ടായി. അതിനിടെ കെ.പി.രാജേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം അട്ടിമറിഞ്ഞതു പാര്‍ട്ടിയില്‍ ചര്‍ച്ചയാണ്. ജയദേവന്‍ മാറി നിന്നാല്‍ രാജേന്ദ്രനായിരുന്നു സാധ്യതാലിസ്റ്റില്‍ പരിഗണന നല്‍കിയിരുന്നത്.

hqdefault-1

സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗവും ജനയുഗം എഡിറ്ററുമാണ് രാജാജി മാത്യു തോമസ്. 1981 മുതല്‍ 1985 വരെ ജനയുഗം സബ് എഡിറ്റര്‍, തൃശൂര്‍ ബ്യൂറോചീഫ്, ഡല്‍ഹി ലേഖകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2006ല്‍ 12-ാം നിയമസഭയില്‍ ഒല്ലൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു. 7969 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ ലീലാമ്മ തോമസിനെയാണ് അട്ടിമറിയിലൂടെ തോല്‍പിച്ചത്. ലോക ജനാധിപത്യ യുവജന ഫെഡറേഷന്‍ വൈസ് പ്രസിഡന്റ്, സി.പി.ഐ ദേശീയ കൗണ്‍സിലംഗം എ.ഐ.വൈ.എഫ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. യുവജന സംഘടനാ നേതാവെന്ന നിലയില്‍ യു.എന്‍. ഉള്‍പ്പെടെയുള്ള അന്താരാഷ്ര്ട സംഘടനകളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. വിദേശരാജ്യങ്ങളും സന്ദര്‍ശിച്ചു. 1954 മെയ് 12 നാണ് ജനനം.

കോണ്‍ഗ്രസ് ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. സി.പി.ഐ ദേശീയ കൗണ്‍സില്‍ യോഗം സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിനുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗം പുരോഗമിക്കുകയാണ് . സ്ഥാനാര്‍ത്ഥികളുടെ ജംബോലിസ്റ്റാണ് ഡി.സി.സി നേതൃത്വം കെ.പി.സിക്ക് കൈമാറിയിരിക്കുന്നത്. എല്ലാ ഗ്രൂപ്പുകള്‍ക്കും പ്രാതിനിധ്യം നല്‍കുന്ന തരത്തിലാണ് പട്ടിക കൈമാറിയിരിക്കുന്നത്. തൃശൂരില്‍ ടി.എന്‍ പ്രതാപന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹനാന്‍ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലാണ്. ടി.എന്‍ പ്രതാപന്‍ സ്ഥാനാര്‍ത്ഥിയായാല്‍ മുന്‍ എം.എല്‍.എ എം.പി വിന്‍സന്റ് ഡി.സി.സി പ്രസിഡന്റ് ആയേക്കുമെന്നും സൂചനയുണ്ട്. എം.പി ജാക്‌സണ്‍, ഷാജി കോടങ്കണ്ടത്ത്, രാജന്‍ പല്ലന്‍, പി.എമാധവന്‍, ജോസ് വള്ളൂര്‍ , രാജേന്‍ അരങ്ങത്ത് എന്നിവരുടെ പേരുകളാണ് തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിന്റെ സാധ്യത പട്ടികയില്‍ ഡി.സി.സി നേതൃത്വം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആലത്തൂര്‍, ചാലക്കുടി മണ്ഡലങ്ങളിലേക്ക് തൃശൂര്‍ ഡി.സി.സി യില്‍ നിന്നുള്ള പേരുകള്‍ക്ക് പുറമേ യഥാക്രമം പാലക്കാട്, എറണാകുളം ഡി.സി.സി നേതൃത്വം നല്‍കുന്ന പേരുകളും പരിഗണിച്ചേക്കും. കെ. സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് ബി.ജെ.പി തൃശൂരില്‍ പരിഗണിക്കുന്നത്.

Thrissur
English summary
no sitting mp in cpi's candidature list in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X