Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മജ വേണുഗോപാലിനെ പറ്റിച്ച് പണം കൈക്കലാക്കിയതാര്? പ്രിയങ്കയുടെ വാഹനത്തില്‍ കയറ്റിയില്ല!!

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്‍മേല്‍ കലഹം തീരാതെ കോണ്‍ഗ്രസ്. വളരെ പ്രതീക്ഷയുണ്ടായിരുന്ന തൃശൂര്‍ മണ്ഡലത്തില്‍ എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരം പറയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തൃശൂരിലെ തോല്‍വി സംബന്ധിച്ച് പഠിക്കാന്‍ കമ്മീഷനെ വീണ്ടും നിയോഗിച്ചിരിക്കുന്നത്.

പത്മജ വേണുഗോപാല്‍ ചിലരുടെ ഇടപെടല്‍ സംബന്ധിച്ച് നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. ജില്ലയിലെ മറ്റു സ്ഥാനാര്‍ഥികളും നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. എട്ട് നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് കൈമാറി. അതിനിടെയാണ് തന്നെ പണം വാങ്ങി പറ്റിച്ചുവെന്ന് പത്മജ വേണുഗോപാല്‍ ആരോപിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

1

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തേറമ്പില്‍ രാമകൃഷ്ണന്‍ പതിവായി ജയിച്ചുവന്നിരുന്ന മണ്ഡലമാണ് തൃശൂര്‍. 2016ല്‍ പത്മജ വേണുഗോപാല്‍ മല്‍സരിച്ചത് വിജയ പ്രതീക്ഷയോടെയായിരുന്നു. എന്നാല്‍ സിപിഐയുടെ അഡ്വ. വിഎസ് സുനില്‍കുമാറിനോട് തോറ്റു. 7000ത്തോളം വോട്ടുകള്‍ക്കായിരുന്നു അന്ന് പത്മജയുടെ തോല്‍വി. ഇടതു തംരഗത്തില്‍ വീണു പോയി എന്നായിരുന്നു അന്ന് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

2

എന്നാല്‍ ഇത്തവണ വലിയ വിജയ പ്രതീക്ഷയിലാണ് പത്മജ വേണുഗോപാല്‍ ഇറങ്ങിയത്. ഇടതുതരംഗത്തിന് സാധ്യതയില്ലെന്നും യുഡിഎഫ് അധികാരത്തില്‍ വരുമെന്നും കരുതി. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ തൃശൂരില്‍ വിജയം ഉറപ്പാണെന്നും പ്രതീക്ഷിച്ചു. വിഎസ് സുനില്‍ കുമാറിനെ മാറ്റി പി ബാലചന്ദ്രനെയാണ് സിപിഐ കളത്തില്‍ ഇറക്കിയത്.

3

വിജയ പ്രതീക്ഷയില്‍ ഗോദയിലിറങ്ങിയ പത്മജയ്ക്ക് തിരിച്ചടി വന്നത് സുരേഷ് ഗോപിയുടെ രൂപത്തിലാണ്. വളരെ വൈകിയാണെങ്കിലും സുരേഷ് ഗോപി എത്തിയതോടെ മണ്ഡലത്തിലെ ചിത്രം മാറി. ജനങ്ങള്‍ കൂട്ടത്തോടെ ബിജെപിക്കൊപ്പം പോകുമെന്ന പ്രതീതി വന്നു. ഫലം വന്നപ്പോള്‍ ഇക്കാര്യം വ്യക്തമാകുകയും ചെയ്തു. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വോട്ടുകള്‍ ബിജെപിക്ക് പോയി എന്നാണ് വിലയിരുത്തല്‍.

4

ആയിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് പത്മജ വേണുഗോപാല്‍ തോറ്റത്. സുരേഷ് ഗോപി 40000ത്തിലധികം വോട്ട് പിടിച്ചതാണ് കോണ്‍ഗ്രസിന്റെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചത്. വോട്ടെണ്ണലിന്റെ ചില ഘട്ടത്തില്‍ സുരേഷ് ഗോപി ജയിക്കുമെന്ന പ്രതീതിയുമുണ്ടായി. ഒന്നുകൂടി ആഞ്ഞുപിടിച്ചിരുന്നു എങ്കില്‍ സുരേഷ് ഗോപി ജയിച്ചേനെ എന്ന തോന്നല്‍ ബിജെപിക്കും വന്നു.

5

പ്രവര്‍ത്തകര്‍ തനിക്കൊപ്പം ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചുവെന്ന് പത്മജ വേണുഗോപാല്‍ പറയുന്നു. എന്നാല്‍ ചില നേതാക്കള്‍ കാലുവാരി. അവര്‍ എനിക്കെതിരെ പ്രചാരണം നടത്തുകയും ചെയ്തു. ചിലര്‍ കാലുവാരുമെന്ന് നേരത്തെ തനിക്ക് തോന്നിയിരുന്നുവെന്നാണ് ഫലം വന്ന ശേഷം പത്മജ പ്രതികരിച്ചിരുന്നത്. കാലുവാരുക മാത്രമല്ല, പണം വാങ്ങി ചതിച്ചുവെന്നും പത്മജ ആരോപിക്കുന്നു.

6

പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിന് വേണ്ടി വന്‍ തുകയാണ് പത്മജ വേണുഗോപാലിന്റെ പക്കല്‍ നിന്ന് ചില നേതാക്കള്‍ വാങ്ങിയതത്രെ. എന്നാല്‍ ഇവര്‍ കാര്യമായ പ്രചാരണം നടത്തിയില്ല. മാത്രമല്ല, പത്മജയെ പ്രിയങ്കക്കപ്പമുള്ള പ്രചാരണ വാഹനത്തില്‍ കയറ്റിയതുമില്ല. തനിക്കുള്ള പരാതികള്‍ നേതൃത്വത്തെ അറിയിക്കുമെന്ന് നേരത്തെ പത്മജ വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.

മഞ്ഞയില്‍ കൂടുതല്‍ സുന്ദരിയായി മീര നന്ദന്‍; ക്യൂട്ട് എന്ന് ആരാധകര്‍, ചിത്രങ്ങള്‍ കാണാം

7

പത്മജ വേണുഗോപാലിന് പുറമെ തൃശൂര്‍ ജില്ലയിലെ മറ്റുചില സ്ഥാനാര്‍ഥികളും നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കമ്മീഷനെ നിയോഗിച്ചത്. എട്ട് നേതാക്കള്‍ക്ക് ജില്ലയില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇതില്‍ ആറ് പേര്‍ രമേശ് ചെന്നിത്തലയോട് അടുപ്പമുള്ളവരാണെന്നും സൂചനയുണ്ട്. ഒരു പാര്‍ലമെന്റംഗം, മുന്‍ ഡിസിസി പ്രസിഡന്റ്, നാല് കെപിസിസി സെക്രട്ടറിമാര്‍, രണ്ട് ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+