Get Updates
Get notified of breaking news, exclusive insights, and must-see stories!

മുണ്ടൂരിലെ ഇരട്ടക്കൊലപാതകം: ഗുണ്ടാസംഘങ്ങള്‍ വീണ്ടും ആഞ്ഞടിക്കുമോ എന്ന ഭീതിയില്‍ നാട്, മരിച്ചവരും വെട്ടിക്കൊന്നവരുമെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളര്‍

തൃശൂര്‍: മുണ്ടൂര്‍ പാറപ്പുറം കുരിശുപള്ളി ഭാഗങ്ങളില്‍ നടന്ന ഇരട്ടക്കൊലപാതകം നാട്ടുകാര്‍ക്കു സ്വൈര്യജീവിതത്തിനു ഭംഗമുണ്ടാക്കി. പ്രദേശമൊന്നാകെ പരിഭ്രാന്തിയിലാണ്. ഗുണ്ടാസംഘങ്ങള്‍ വീണ്ടും ആഞ്ഞടിക്കുമോ എന്നാണ് ഭീതി. മരിച്ചവരും വെട്ടിക്കൊന്നവരുമെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്.

വരടിയം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങള്‍ സമീപപ്രദേശങ്ങളിലും ആധിപത്യം സ്ഥാപിക്കുകയാണ്. ഒരു ഫോണ്‍ മെസേജു വഴി നൂറോളം യുവാക്കളെ പോലും സംഘടിപ്പിക്കാന്‍ കഴിയുന്ന വിധം മാഫിയാ ശൃംഖല വിപുലമാണെന്ന് ജനങ്ങള്‍ പറയുന്നു. ചെറിയ പ്രശ്‌നമുണ്ടായാല്‍ പോലും ഈ ഭാഗത്ത് ഇവര്‍ ആളെ കൂട്ടി അക്രമം നടത്തുന്നതു പതിവാണ്. നിസാര കാര്യങ്ങള്‍ക്കു പോലും ആരോടും തട്ടിക്കയറുന്ന രീതിയാണ്. പോലീസ് ഇതൊന്നും കണ്ട മട്ടു നടിക്കാറില്ല.

Thrissur

പാറപ്പുറം സെന്ററില്‍ അക്രമം നടന്നിട്ടും അതേക്കുറിച്ചു വിശദീകരിക്കാന്‍ സമീപവാസികള്‍ പോലും തയ്യാറായില്ല. ഗുണ്ടകളെ അത്രയധികം ജനം ഭയക്കുന്നു എന്നതിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. നിരവധി കഞ്ചാവു കേസുകളിലെ പ്രതികളാണ് അക്രമിസംഘവും കൊല്ലപ്പെട്ടവരുമെന്നു പറയുന്നു. അക്രമികള്‍ സഞ്ചരിച്ച പിക് അപ് വാന്‍ സംബന്ധിച്ചു പോലിസിനു സൂചന ലഭിച്ചു. ആറുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നും വ്യക്തമായി. അതിനിടെ പ്രതികള്‍ സംസ്ഥാനം വിട്ടു പോയതായി സംശയിക്കുന്നു.

നാലംഗ സംഘം രണ്ടു ബൈക്കുകളില്‍ സഞ്ചരിക്കുന്നതിനിടയിലേക്കു പിക് അപ് വാന്‍ ഇടിച്ചു കയറ്റുകയായിരുന്നു. ആദ്യം പോയിരുന്നത് ശ്യാമും ക്രിസ്റ്റിയുമായിരുന്നു. അവരെ വെട്ടുന്നതു കണ്ട് നിര്‍ത്താതെ ബൈക്ക് ഓടിച്ചുപോയ പ്രസാദിനെ ഒരു കി.മീറ്റര്‍ ദൂരം പിന്തുടര്‍ന്നു ചെന്നാണ് അക്രമികള്‍ വെട്ടിയത്. ഈ അക്രമത്തെ കുറിച്ച് അറിഞ്ഞിട്ടും സമീപത്തെ വീടുകളില്‍ നിന്നു ആരും പുറത്തിറങ്ങിയില്ല. അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

അതേസമയം മുമ്പു ചെറിയ തോതില്‍ അക്രമമുണ്ടായപ്പോള്‍ വിവരം പോലീസിനെ അറിയിക്കാന്‍ നാട്ടുകാര്‍ക്ക് ധൈര്യമുണ്ടായില്ല. തങ്ങള്‍ക്കു നേരെ തിരിയുമോ എന്ന ഭയം മൂലമാണിത്. പോലീസ് ആകട്ടെ അവിടേക്കു വരാന്‍ തയ്യാറായതുമില്ല. അക്രമികളെ കുറിച്ചു മുമ്പ് വിവരമറിഞ്ഞിരുന്നില്ലെന്നു പറഞ്ഞ് പോലീസ് ഒഴിഞ്ഞുമാറുകയാണ്. കര്‍ശന നടപടിയെടുക്കുമെന്നു പറയുന്നതല്ലാതെ അക്രമം തടയാന്‍ ഒന്നും ചെയ്തില്ലെന്ന പരാതിയുമുണ്ട്.

കഞ്ചാവു സംഘങ്ങള്‍ പലയിടത്തായി സ്വാധീനമുറപ്പിച്ചിട്ടും പരാതിയില്ലാതെ നടപടിക്കു പോലീസ് തയ്യാറുമല്ല. പരാതി നല്‍കിയതറിഞ്ഞാല്‍ ഗുണ്ടാസംഘം ആര്‍ക്കെതിരേയും തിരിയുമെന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന ബോംബേറിനെയും മറ്റു അക്രമങ്ങളെയും കുറിച്ചു വിവരം ലഭിക്കാതിരുന്നതിനാലാണ് ജാഗ്രത പുലര്‍ത്താന്‍ സാധിക്കാതിരുന്നതെന്നാണ് പോലീസ് ഭാഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+