തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുപ്രസിദ്ധ തട്ടിപ്പുകാരിയായ സിനി ലാലു എന്ന പൂമ്പാറ്റ സിനി വീണ്ടും പിടിയില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കുപ്രസിദ്ധ തട്ടിപ്പുകാരിയായ സിനി ലാലു എന്ന പൂമ്പാറ്റ സിനി (38) വീണ്ടും അറസ്റ്റില്‍. ലോണ്‍ അടയ്ക്കാതിരിക്കാനുള്ള മാര്‍ഗമുണ്ടാക്കിത്തരാമെന്നുപറഞ്ഞ് കബളിപ്പിച്ച് വീട്ടമ്മയുടെ 12 പവന്‍ സ്വര്‍ണാഭരണം തട്ടിയ കേസിലാണ് ഇത്തവണ 'പൂമ്പാറ്റ' കുടുങ്ങിയത്. കൊലപാതകവും സ്വര്‍ണത്തട്ടിപ്പുമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായാണ് എറണാകുളം കുമ്പളങ്ങി സ്വദേശിനിയും അടൂര്‍ നീലിക്കാട് വീട്ടില്‍ ലാലുവിന്റെ ഭാര്യയുമായ സിനി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തൃശൂര്‍ പാലിയേക്കരയിലെ വാടക വീട്ടില്‍നിന്നാണ് സിനിയെ പിടികൂടിയത്. നിരവധി സ്‌റ്റേഷനുകളില്‍ കൊലപാതകമുള്‍പ്പെടെ മുപ്പതോളം കേസുകള്‍ ഇവര്‍ക്കെതിരേയുണ്ട്. കൊലപാതകക്കേസിലും പണംതട്ടിയ കേസിലും പിടിയിലായ സിനി, ആറുമാസം മുമ്പാണു ജാമ്യത്തിലിറങ്ങിയത്.

news

2012ലാണ് തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശിനി റോസിയുടെ 12 പവന്‍ സ്വര്‍ണാഭരണങ്ങള്‍ സിനി തട്ടിയെടുത്തത്. ട്രെയിന്‍ യാത്രയ്ക്കിടെ റോസിയുമായി പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച ശേഷമായിരുന്നു സിനിയുടെ തട്ടിപ്പ്. സര്‍വീസ് സഹകരണബാങ്കില്‍നിന്ന് റോസി ലോണ്‍ എടുത്തിരുന്നു. ഈ ലോണ്‍ അടയ്ക്കാതിരിക്കാന്‍ വഴിയുണ്ടെന്നു പറഞ്ഞുപറ്റിച്ച് സ്വര്‍ണം മുഴുവന്‍ വാങ്ങിച്ചെടുത്തു. സ്വര്‍ണം തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് റോസി വനിതാ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് സിനിയെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യമെടുത്ത് മുങ്ങി.

ട്രെയിന്‍ യാത്രയ്ക്കിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി പത്തുപവന്റെ ആഭരണങ്ങള്‍ ഊരിവാങ്ങിയ കേസിലും സിനി പ്രതിയാണ്. സ്വര്‍ണ ബിസിനസില്‍ പങ്കാളികളാക്കാമെന്ന് വാഗ്ദാനം നല്‍കി സ്ത്രീകളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ കഴിഞ്ഞവര്‍ഷം നവംബര്‍ 20ന് ഷാഡോ പോലീസ് പിടികൂടിയിരുന്നു. വനിതാ പോലീസ് എസ്.ഐ. ഉമാദേവി, സിവില്‍ പോലീസ് ഓഫീസര്‍മാരായ മിനി, ലാല എന്നിവര്‍ ചേര്‍ന്നാണ് സിനിയെ അറസ്റ്റ് ചെയ്തത്.

തട്ടിപ്പുകളുടെ റാണി

നിരവധി കേസുകളില്‍ നേരത്തെ അറസ്റ്റിലായിരുന്ന കുപ്രസിദ്ധ തട്ടിപ്പുകാരിയാണ് പൂമ്പാറ്റ സിനി. സമ്പന്നരായ വ്യവസായികളെയാണ് സിനി തട്ടിപ്പിനായി തന്റെ വലയിലാക്കിയിരുന്നത്. ഒരു ജുവലറി ഉടമയുമായി സൗഹൃദം നടിച്ച് സിനി തട്ടിയെടുത്തതു ലക്ഷങ്ങളാണ്. ഈ കേസില്‍ തൃശൂരില്‍നിന്നുമാണു സിനി ഉള്‍പ്പെടെയുളള തട്ടിപ്പ് സംഘത്തെ കഴിഞ്ഞ വര്‍ഷം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എറണാകുളം കുമ്പളങ്ങി സ്വദേശിനിയാണു പൂമ്പാറ്റ സിനി എന്ന സിനി ലാലു. ചെത്തുകാരില്‍നിന്നു അന്തിക്കള്ളുവാങ്ങി വിറ്റ് പണമുണ്ടാക്കുന്നതായിരുന്നു സിനിയുടെ രീതി. ഇതിനിടെ ചെത്തുകാരനുമായി പ്രണയത്തിലായ സിനി ഇയാളെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഒരു മകള്‍ പിറന്നു. ഭര്‍ത്താവ് മരിച്ചതോടെയാണ് തട്ടിപ്പുമായി ഇറങ്ങിയത്. എട്ടുവര്‍ഷം മുന്‍പ് വ്യവസായിയെ ഭീഷണിപ്പെടുത്തി ആത്മഹത്യക്കു പ്രേരിപ്പിച്ച കുറ്റത്തിന് സിനി പൊലീസ് പിടിയിലായി. വ്യാപാരിയുമൊന്നിച്ചുള്ള നഗ്‌നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി 21 ലക്ഷം രൂപ വരെ തട്ടിയെടുത്തു. പിന്നെയും ഭീഷണി തുടര്‍ന്നപ്പോള്‍ അയാള്‍ ജീവനൊടുക്കി. 2008 ല്‍ മുംബൈയിലേക്കു കടക്കാന്‍ പദ്ധതിയിടുന്നതിനിടെ സിനിയെ പോലീസ് പിടികൂടിയിരുന്നു. പിന്നീട് ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷവും സിനി തട്ടിപ്പ് തുടര്‍ന്നു.

കഴിഞ്ഞവര്‍ഷം തൃശൂര്‍ ഹൈറോഡിലുളള പ്രമുഖ ജുവലറിയില്‍ സിനിയെത്തി തട്ടിപ്പ് നടത്തി. ആറുലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങി. മൂന്നു ലക്ഷം രൂപ ഉടന്‍ തന്നെ നല്‍കി. ബാക്കി മൂന്നു ലക്ഷം പിന്നെ തരാമെന്നും പറഞ്ഞു. പിന്നീട് തരാനുളള മൂന്നു ലക്ഷം രൂപ കൈയില്‍ ഇല്ലെന്നും പകരം താന്‍ പണയം വെച്ചിട്ടുള്ള 17 ലക്ഷം രൂപയുടെ സ്വര്‍ണം തൃശൂരിലെ ഒരു സ്ഥാപനത്തില്‍ നിന്നെടുത്ത് തരാമെന്നും വിശ്വസിപ്പിച്ചു. ഈ തുകയുമായി സിനിയ്‌ക്കൊപ്പം പുറപ്പെട്ട ജൂവലറി ഉടമയില്‍ നിന്നും പതിനേഴ് ലക്ഷം തട്ടിടെയടുത്തു. ആകെ 21 ലക്ഷം രൂപയാണ് ജുവലറി ഉടമയ്ക്കു നഷ്ടമായത്. തട്ടിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതമായിരുന്നു സിനി നയിച്ചിരുന്നത്.

Thrissur
English summary
Poombatta sini got arrested,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X