തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്സവ എഴുന്നള്ളിപ്പുകളില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വീണ്ടും എത്തുമോ, പങ്കെടുപ്പിക്കാന്‍ നീക്കം

Google Oneindia Malayalam News

തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും ഉത്സവ എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ചേരുന്ന നാട്ടാന നിരീക്ഷണ സമിതി യോഗം തീരുമാനമെടുക്കും. യോഗത്തിലെ പ്രധാന അജണ്ട തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിന് അനുമതി നല്‍കണോ എന്നതാണ്.

kerala

2019 ഫെബ്രുവരിയില്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. ഗുരുവായൂര്‍ കോട്ടപ്പടിയിലെ ഗൃപ്രവേശനത്തിനെത്തിച്ചപ്പോള്‍ പടക്കം പൊട്ടിയത് കേട്ട് പരിഭ്രാന്തിയിലായി രണ്ട് പേരെ കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്.

'ആരോഗ്യമന്ത്രി ലജ്ജയില്ലാത്ത പരിഹാസ പാത്രം', ജനങ്ങളുടെ ജീവൻ വെച്ച് സർക്കാർ പന്താടുന്നെന്ന് മുരളീധരൻ'ആരോഗ്യമന്ത്രി ലജ്ജയില്ലാത്ത പരിഹാസ പാത്രം', ജനങ്ങളുടെ ജീവൻ വെച്ച് സർക്കാർ പന്താടുന്നെന്ന് മുരളീധരൻ

2020 മാര്‍ച്ചില്‍ നിയന്ത്രണങ്ങളോടെ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രം എഴുന്നള്ളിക്കാന്‍ നാട്ടാന പരിപാലന ജില്ല നിരീക്ഷണ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ആരോഗ്യ അവസ്ഥ സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഴുന്നള്ളിപ്പിന് അനുമതി നല്‍കാനാണ് ആലോചന. കേരളത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആനകളില്‍ ഏറ്റവും തലപ്പൊക്കമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. നിരവധി ആരാധകരാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുള്ളത്.

ആഴക്കടൽ മത്സ്യബന്ധനം: കെഎസ്ഐഎൻസിയും അമേരിക്കൻ കമ്പനിയുമായി 2950 കോടിയുടെ പദ്ധതിക്ക് ധാരണആഴക്കടൽ മത്സ്യബന്ധനം: കെഎസ്ഐഎൻസിയും അമേരിക്കൻ കമ്പനിയുമായി 2950 കോടിയുടെ പദ്ധതിക്ക് ധാരണ

ബജറ്റ് കുത്തകകള്‍ക്ക് രാജ്യത്തെ വില്‍പ്പനയ്ക്കു വെച്ചെന്ന പരസ്യ പ്രഖ്യാപനം, തുറന്നടിച്ച് ചാമക്കാലബജറ്റ് കുത്തകകള്‍ക്ക് രാജ്യത്തെ വില്‍പ്പനയ്ക്കു വെച്ചെന്ന പരസ്യ പ്രഖ്യാപനം, തുറന്നടിച്ച് ചാമക്കാല

കേന്ദ്ര ബജറ്റിൽ തിരുവനന്തപുരത്തിന് വട്ടപൂജ്യം, തിരുവനന്തപുരം എന്ന വാക്കുപോലും ഇല്ലെന്ന് കടകംപളളി സുരേന്ദ്രൻകേന്ദ്ര ബജറ്റിൽ തിരുവനന്തപുരത്തിന് വട്ടപൂജ്യം, തിരുവനന്തപുരം എന്ന വാക്കുപോലും ഇല്ലെന്ന് കടകംപളളി സുരേന്ദ്രൻ

വികാരം കൊള്ളിക്കാം, പക്ഷെ ജീവൻ വെച്ച് കളിക്കരുത്, യുഡിഎഫ് നേതാക്കളോട് കെഎൻ ബാലഗോപാൽവികാരം കൊള്ളിക്കാം, പക്ഷെ ജീവൻ വെച്ച് കളിക്കരുത്, യുഡിഎഫ് നേതാക്കളോട് കെഎൻ ബാലഗോപാൽ

Recommended Video

cmsvideo
രാമചന്ദ്രൻ കൊമ്പിൽ കോർത്തവരെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ പറയുന്നത്

Thrissur
English summary
Possibility to give permission for Thechikottukavu Ramachandran to participate festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X