കര്‍ഷകരുടെ സമരത്തെ അവഹേളിച്ചു; സുരേഷ് ഗോപിക്കെതിരെ തൃശൂരില്‍ പ്രതിഷേധം
തൃശൂര്‍ : കര്‍ഷക സമരത്തെ അവഹേളിച്ചെന്നാരോപിച്ച് നടനും എം പിയുമായി സുരേഷ് ഗോപിക്കെതിരെ കര്‍ഷക പ്രതിഷേധം. കര്‍ഷക സംഘമാണ് സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം . രാജ്യസഭ അംഗത്വ കാലാവധി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ബി ജെ പി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിലാണ് സുരേഷ് ഗോപി കര്‍ഷകരെ അവഹേളിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ തിരികെ വരുമെന്നും തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ ഇത് ആവശ്യപ്പെടുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത് . ഇല്ലെങ്കില്‍ കര്‍ഷകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിനെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉത്തര്‍ പ്രദേശ് ബോര്‍ഡറില്‍ കഞ്ഞിവയ്ക്കുന്ന കര്‍ഷര്‍ക്ക് പൈനാപ്പിളും കൊണ്ടുപോയവരൊക്കെ എന്ത് ഉത്തരം പറയും. ആരാണ് കര്‍ഷകന്റെ സംരക്ഷകന്‍.

ഞാന്‍ പറയുന്നു, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നരേന്ദ്ര മോദിയും സംഘവും കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ അതിയായ അമര്‍ഷമുള്ള ഒരു ബി ജെ പിക്കാരനാണ് ഞാന്‍. പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുവരും. അത് ജനങ്ങള്‍ ആവശ്യപ്പെടും, കര്‍ഷകര്‍ ആവശ്യപ്പെടും. യഥാര്‍ത്ഥ തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ ആവശ്യപ്പെടും. ഇല്ലെങ്കില്‍ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ കര്‍ഷകര്‍ പറഞ്ഞയക്കുമെന്നാണ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
സുരേഷ് ഗോപി കര്‍ഷകരെ അവഹേളിച്ചെന്നാണ് പ്രതിഷേധം ഉയര്‍ത്തിയവര്‍ പറയുന്നത്. വിവാദ പ്രസ്താവനയ്‌ക്കെതിരെ സിപിഎമ്മും രംഗത്തെത്തിയിരുന്നു. കൈരളി ടിവിക്ക് നല്‍കിയ പ്രതികരണത്തില്‍ സി പി എം നേതാവ് എ വിജയകുമാര്‍ രൂക്ഷമായാണ് സുരേഷ് ഗോപിയെ വിമര്‍ശിച്ചത്. വാസ്തവത്തില്‍ സുരേഷ് ഗോപിയെ പോലുള്ള പാര്‍ലമെന്റില്‍ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി ഇത്ര തരംതാഴാമോ എന്നാണ് ആലോചിക്കുന്നത്. കാരണം സാമാന്യബുദ്ധിയുള്ള ആരും ഒരിക്കലും ചിന്തിക്കാനോ പറയാനോ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നതെന്ന് എം വിജയകുമാര്‍ പറഞ്ഞു.
ബി ജെ പി പോലും ഈ നിലപാട് പരസ്യമായി പറയാന്‍ മടിക്കുന്ന സമയമാണ്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ എന്താണ് പ്രധാനമന്ത്രി നടത്തിയ പ്രസംഗം. അതിനോടെങ്കിലും ഒരു അല്‍പം ആദരവ് വേണ്ടെ. അദ്ദേഹം കര്‍ഷകരുടെ പോരാട്ടങ്ങലെ കുറിച്ച് എല്ലാം പറഞ്ഞു,, മുഴുവന്‍ കര്‍ഷകരോട് മാപ്പ് കേണപേക്ഷിക്കുന്നു. മാപ്പപേക്ഷിച്ചുകൊണ്ടാണ് അദ്ദേഹം കാര്‍ഷിക നിയമം പിന്‍വലിച്ചതെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കര്‍ഷകരുടെ പ്രതിഷേധം രാജ്യത്ത് ഉയര്‍ന്നതിന് പിന്നാലെ കഴിഞ്ഞ നവംബറിലാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. ഒരു വര്‍ഷം നീണ്ട കര്‍ഷക സമരവും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും വിവാദ നിയമങ്ങള്‍ പിന്‍വലിക്കാനുളള ഏറ്റവും പ്രധാന കാരണമായി. കര്‍ഷക സമരം നടത്തിവന്ന സംഘടനകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നിയമം പിന്‍വലിച്ചത് .
അതേസമയം, സുരേഷ് ഗോപിയുടെ രാജ്യസഭ കാലാവധി അവസാനിക്കുകയാണ്. രാജ്യസഭയില്‍ അവസാന പ്രസംഗം മലയാളത്തിലാണ് അദ്ദേഹം അവതരിപ്പിച്ചത്. ഈ സമ്മേളനത്തിലെ അവസാന പ്രസംഗമാണ് സുരേഷ് ഗോപി ഏപ്രില്‍ ആറിന് നടത്തിയത്. പ്രസംഗത്തിന് ശേഷം സുരേഷ് ഗോപിയ സ്പീക്കറും അഭിനന്ദിച്ചു. നന്നായി സംസാരിച്ചുവെന്നായിരുന്നു രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞത്. ആനകളെ ട്രെയിലറുകളിലും ട്രക്കുകളിലും കയറ്റി കൊണ്ടു പോകുന്നത് നിരോധിക്കണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത് .












Click it and Unblock the Notifications