കേരളം പുരോഗമിച്ചെന്ന് വായ്ത്താരി, ഇവിടേക്ക് പഠിക്കാനും ചികിത്സക്കും ആരും വരുന്നില്ല; വത്സന്‍ തില്ലങ്കേരി
തൃശൂര്‍: കേരളം പുരോഗതിയില്‍ എത്താന്‍ കാരണം ഏതെങ്കിലും ഒരു വിഭാഗം നടത്തിയ പ്രവര്‍ത്തനത്തിലൂടെ അല്ല എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. എല്ലാവരും ചേര്‍ന്നുണ്ടാക്കിയ നവോത്ഥാനത്തിലൂടെ ആണ് കേരളം പുരോഗമിച്ചത് എന്നും അത് മറച്ചുവച്ച് ചിലയാളുകള്‍ തങ്ങളാണ് നവോത്ഥാനം മുഴുവന്‍ ഉണ്ടാക്കിയതെന്ന നിലയില്‍ അട്ടിപ്പേറവകാശവുമായി രംഗത്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് കാരണം ആധ്യാത്മിക ആചാര്യന്മാരുടെയും നായകന്മാരുടെയും നേതൃത്വത്തില്‍ സാമൂഹിക പരിവര്‍ത്തന പ്രസ്ഥാനങ്ങളെല്ലാം ചേര്‍ന്നു നടത്തിയ കൂട്ടായ പ്രവര്‍ത്തനമാണ്. 1939 ല്‍ പിണറായിയില്‍ രൂപീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് നവോത്ഥാനം മുഴുവന്‍ ഉണ്ടാക്കിയത് എന്നാണ് ചിലര്‍ അവകാശപ്പെടുന്നത് എന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

സ്വാതന്ത്ര്യത്തിനു മുന്‍പ് തന്നെ തിരുവിതാംകൂര്‍ രാജകുടുംബം ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇന്ന് തിരുവനന്തപുരത്ത് കാണുന്ന എല്ലാ ആതുര വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വാതന്ത്ര്യത്തിനു മുന്‍പേ ഉള്ളതാണ് എന്നും അതിന്റെ തുടര്‍ച്ചയായ വികസനങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആതുരശുശ്രൂഷയിലും വിദ്യാഭ്യാസ കാര്യത്തിലും ഭാരതത്തിനാകെ മാതൃകയായിരുന്നു അന്ന് തിരുവിതാംകൂര്‍ എന്നും വത്സന്‍ തില്ലങ്കേരി ചൂണ്ടിക്കാട്ടി.
Food Tips: മലയാളിയാണോ... എന്നാല്‍ ഒരിക്കലെങ്കിലും ഈ ഭക്ഷണങ്ങള്‍ കഴിച്ചിരിക്കണം
എന്നാല്‍ അത്തരത്തില്‍ ഒരു മാതൃകയാണോ ഇന്നുള്ളത് എന്ന് കൂടി ചിന്തിക്കണം എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പുരോഗതി ഉണ്ടായി എന്ന് അവകാശപ്പെടുമ്പോള്‍ അത് എത്രത്തോളം ആശാവഹമാണ് എന്നും സമൂഹത്തിനു ഗുണകരമാണോ എന്നും കൂടി പരിശോധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ നമ്മള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മുന്നേറ്റം ഉണ്ടായിട്ടില്ല. അത് എല്ലാവര്‍ക്കും അറിയാം.
മികച്ച വിദ്യാഭ്യാസവും തൊഴിലും കിട്ടണമെങ്കില്‍ നമ്മുടെ കുട്ടികളും ചെറുപ്പക്കാരും എവിടേക്കാണ് പോകേണ്ടത് എന്നും വത്സന്‍ തില്ലങ്കേരി ചോദിച്ചു. കേരളത്തില്‍ ആരോഗ്യരംഗത്ത് പുരോഗതി അവകാശപ്പെടുമ്പോഴും മറ്റ് സംസ്ഥാനത്ത് നിന്നും രാജ്യത്ത് നിന്നും എല്ലാം എത്ര പേരാണ് കേരളത്തിലേക്ക് ചികിത്സയ്ക്കു വരുന്നത് എന്നും അദ്ദേഹം ആരാഞ്ഞു. കേരളത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസ നിരക്ക് ഉണ്ട് എന്ന് അവകാശപ്പെടുന്നു.
എന്നിട്ടും എത്രപേരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കു പഠിക്കാന്‍ വരുന്നത് എന്നും വത്സന്‍ തില്ലങ്കേരി ചോദിച്ചു. ഇവിടത്തെ കുട്ടികള്‍ എല്ലായിടങ്ങളിലും പഠിക്കാനും തൊഴിലെടുക്കാനും പോവുകയാണ് എന്നും നമ്മുടെ വിദ്യാഭ്യാസ പുരോഗതിക്ക് പരപ്പ് മാത്രമേ ഉള്ളൂ ആഴമില്ല എന്ന യാഥാര്‍ഥ്യം അംഗീകരിച്ചേ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു. ആഴം കൂട്ടാന്‍ കൂട്ടായ പരിശ്രമങ്ങളും ചര്‍ച്ചകളും ആണ് വേണ്ടത് എന്നും വത്സന്‍ തില്ലങ്കേരി വ്യക്തമാക്കി.
വായ്ത്താരി കൊണ്ടൊന്നും കാര്യമില്ല എന്നും യാഥാര്‍ഥ്യങ്ങളിലും അതു പ്രതിഫലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളം എല്ലാവരുടേതും ആണ് എന്നും കുറവുകളുണ്ടെങ്കിലും നേട്ടമുണ്ടെങ്കിലും അങ്ങനെ തന്നെ ആണ് വേണ്ടത് എന്നും വല്‍സന്‍ തില്ലങ്കേരി കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ ഏപ്രില്‍ 7, 8, 9 തീയതികളില്‍ നടക്കുന്ന ഹിന്ദു ഐക്യവേദി സമ്മേളനത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.












Click it and Unblock the Notifications