Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്യൂട്ടി പാര്‍ലര്‍ ഉടമയെ കുടുക്കിയത് അടുത്ത ബന്ധു? സംശയം പ്രകടിപ്പിച്ച് ഷീല, കോള്‍ ഇന്റര്‍നെറ്റ് വഴി

തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ ബാഗില്‍ വ്യാജ ലഹരി സ്റ്റാമ്പ് കണ്ടെടുത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷീലയുടെ ബാഗില്‍ ലഹരിയുണ്ടെന്ന സന്ദേശം വന്നത് ഇന്റര്‍നെറ്റ് കോള്‍ വഴിയെന്ന് കണ്ടെത്തി. ഷീലയെ അറസ്റ്റ് ചെയ്ത എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സതീശന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ഷീലയുടെ ബന്ധുവായ ബംഗളൂരുകാരിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും അവര്‍ മുങ്ങിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരുടെ ഫോണ്‍ ഓഫായ നിലയിലാണ്. വ്യാജ ലഹരി സ്റ്റാമ്പിന്റെ ഉപയോഗം കണ്ടെത്താന്‍ എക്‌സൈസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് ഷീലയുട ബാഗില്‍ നിന്നും കിട്ടിയ ലഹരിയുടെ പരിശോധന ഫലം പുറത്തുവന്നത്.

sheela

അതേസമയം, തന്നെ കുടുക്കിയത് അടുത്ത ബന്ധുവും ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിയുമായ യുവതി ആയിരിക്കാമെന്ന് ഷീല സണ്ണി ആരോപിക്കുന്നു. കൂടാതെ താന്‍ പുറത്തുപോയി വില്‍പന നടത്തിയെന്ന വ്യാജ റിപ്പോര്‍ട്ട് ചമച്ചാണ് എക്‌സൈസ് ജയിലില്‍ അടച്ചതെന്ന് ഷീല പറഞ്ഞു. കേസില്‍ നിപപരാധിയായ ഷീല 72 ദിവസമാണ് ജയിലില്‍ കിടന്നത്.

ഷീലയെ പിടികൂടിയ ഉദ്യോഗസ്ഥനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 27ന് ആണ് ഷീല സണ്ണിയെ 12 എല്‍ എസ് ഡി സ്റ്റാംപുമായി പിടിച്ചെന്ന് അറിയിച്ച് ചാലക്കുടി എക്സൈസ് വാര്‍ത്തക്കുറിപ്പ് പുറത്തിറക്കിയത്. ഒരു ലക്ഷം രൂപയുടെ ലഹരി മരുന്നുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമയെ അറസ്റ്റ് ചെയ്തെന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ എല്‍ എസ് ഡി സ്റ്റാമ്പ് വില്‍പനയെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കൂടാതെ സ്ത്രീകളാണ് ഉപഭോക്താക്കളെന്നും എക്സൈസ് വ്യക്തമാക്കിയിരുന്നു. ദിവസങ്ങള്‍ നിരീക്ഷിച്ചതിന് ശേഷമാണ് ഇവരെ പിടികൂടിയതെന്നാണ് എക്‌സൈസ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ പരിശോധന ഫലം പുറത്തുവന്നതോടെ എല്ലാം മാറിമറിഞ്ഞിരിക്കുകയാണ്.

തനിക്കെതിരെ നടന്ന ഗൂഢാലോചനയാണെന്നാണ് ഷീല ആരോപിക്കുന്നത്. ആരോ കൃത്യമായി പറഞ്ഞുകൊടുത്ത പോലെയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ വന്ന് പരിശോധന നടത്തിയതെന്ന് ഷീല പറഞ്ഞു. ബ്യൂട്ടി പാര്‍ലറില്‍ ഇഷ്ടം പോലെ സ്ഥലമുണ്ടായിരുന്നിട്ടും കൃത്യമായി ഒരു ബാഗ് തുറന്ന് അതിന്റെ അറയില്‍ നിന്ന് ഒരു പൊതിയെടുത്തതായി ഷീല പറഞ്ഞിരുന്നു.

'ഞാന്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന വിവരം കിട്ടി. പരിശോധിക്കണമെന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ പരിശോധിച്ചോളാന്‍ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. പരിശോധിക്കാന്‍ വന്നവര്‍ വേറെ എവിടെയും നോക്കിയിട്ടില്ല. ബ്യൂട്ടി പാര്‍ലറില്‍ ഇഷ്ടം പോലെ സ്ഥലമുണ്ടായിരുന്നു. പക്ഷേ, അവര്‍ വന്നു നോക്കിയത് എന്റെ ബാഗിലായിരുന്നു'- ഷീല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+