തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശോഭ സുരേന്ദ്രന്‍വീണ്ടും പാര്‍ട്ടി പരിപാടിയില്‍; പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു... ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്?

Google Oneindia Malayalam News

തൃശൂര്‍: പത്ത് മാസത്തോളമായി ബിജെപിയുടെ ഒരു പരിപാടിയിലും പങ്കെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍. എന്നാല്‍ കഴിഞ്ഞ ആഴ്ച ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുത്ത പരിപാടിയില്‍ ശോഭ പങ്കെടുത്തിരുന്നു. ശോഭ സുരേന്ദ്രന്റെ പരാതികള്‍ക്ക് പരിഹാരം കാണുമെന്ന് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ലഭിച്ച ഉറപ്പിനെ തുടര്‍ന്നായിരുന്നു ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രന്റെ ഒളിയമ്പുകള്‍; നേരിട്ട അനീതികള്‍ പറയാതെ പറഞ്ഞ് മനോരമ അഭിമുഖംസുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രന്റെ ഒളിയമ്പുകള്‍; നേരിട്ട അനീതികള്‍ പറയാതെ പറഞ്ഞ് മനോരമ അഭിമുഖം

'ജയലളിതയെ തടഞ്ഞ് അറസ്റ്റ് വരിക്കുമ്പോൾ ആറ് മാസം ഗർഭിണി, പ്രസവശേഷം അവധിയെടുക്കാതെ വീണ്ടും പാർട്ടി പ്രവർത്തനം''ജയലളിതയെ തടഞ്ഞ് അറസ്റ്റ് വരിക്കുമ്പോൾ ആറ് മാസം ഗർഭിണി, പ്രസവശേഷം അവധിയെടുക്കാതെ വീണ്ടും പാർട്ടി പ്രവർത്തനം'

അതിന് ശേഷം തൃശൂരിലെ പ്രാദേശിക ബിജെപി ഘടകം സംഘടിപ്പിച്ച പരിപാടിയിലും ശോഭ സുരേന്ദ്രന്‍ പങ്കെടുത്തു എന്നതാണ് പുതിയ വാര്‍ത്ത. ശോഭ സുരേന്ദ്രന്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍...

Recommended Video

cmsvideo
തൃശ്ശൂര്‍; പത്ത് മാസത്തെ ഇടവേളക്ക് ശേഷം ശോഭാ സുരേന്ദ്രൻ ബിജെപി പരിപാടിയിൽ;തൃശ്ശൂർ അയ്യന്തോളിൽ ദീനദയാൽ ഉപാധ്യായ അനുസ്മരണം ഉദ്ഘാടനം ചെയ്തു
ദീന്‍ ദയാല്‍ അനുസ്മരണം

ദീന്‍ ദയാല്‍ അനുസ്മരണം

പത്ത് മാസത്തെ ഇടവേളക്ക് ശേഷം ആണ് ബിജെപി സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ ശോഭ സുരേന്ദ്രന്‍ പങ്കെടുക്കുന്നത്. അന്തിക്കാട് ബിജെപി കമ്മിറ്റി പുതുക്കരയില്‍ സംഘടിപ്പിച്ച ദീന്‍ ദയാല്‍ ഉപാധ്യായ അനുസ്മരണ പരിപാടിയില്‍ ആയിരുന്നു ശോഭ സുരേന്ദ്രന്‍ പങ്കെടുത്തത്.

ഉദ്ഘാടക

ഉദ്ഘാടക

ദീന്‍ ദയാല്‍ ഉപാധ്യായ അനുസ്മരണം പുഷ്പാര്‍ച്ചന നടത്തി ഉദ്ഘാടനം ചെയ്തതും ശോഭ സുരേന്ദ്രന്‍ തന്നെ ആയിരുന്നു. തുടര്‍ന്ന് ചെറു പ്രഭാഷണവും ശോഭ സുരേന്ദ്രന്‍ നടത്തി. സംസ്ഥാന തലത്തില്‍ തന്നെ ഈ നീക്കത്തെ ബിജെപി അനുഭാവികള്‍ പ്രതീക്ഷയോടെ ആണ് കാണുന്നത്.

സമരസപ്പെടുന്നു

സമരസപ്പെടുന്നു

കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ശോഭ സുരേന്ദ്രന്‍ സമരസപ്പെടുന്നു എന്നതിന്റെ സൂചന തന്നെയാണ് ഇത് എന്നാണ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി പരിപാടികളില്‍ കൂടുതല്‍ സജീവമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

കോര്‍ കമ്മിറ്റിയിലേക്ക്?

കോര്‍ കമ്മിറ്റിയിലേക്ക്?

ശോഭ സുരേന്ദ്രനെ സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായാണ് വാര്‍ത്തകള്‍. സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വവും ഈ ആവശ്യം നേരത്തേ ഉന്നയിച്ചിരുന്നു. എന്നാല്‍ വി മുരളീധരപക്ഷം ഇത് തുടക്കത്തില്‍ അംഗീകരിച്ചിരുന്നില്ല.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി പ്രതീക്ഷിച്ച നേട്ടം സ്വന്തമാക്കിയിരുന്നില്ല. ഇതോടെയാണ് ഔദ്യോഗിക പക്ഷത്തിന്റെ നീക്കങ്ങള്‍ പാളിത്തുടങ്ങിയത്. ഒരുവേള, ശോഭ സുരേന്ദ്രനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം എന്ന് വരെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു എന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

തിരഞ്ഞെടുപ്പിലേക്ക്

തിരഞ്ഞെടുപ്പിലേക്ക്

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. ആദ്യഘട്ടത്തില്‍ ബിജെപിയുടെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികകളില്‍ ഒന്നിലും ശോഭ സുരേന്ദ്രന്‍ ഇടം നേടിയിരുന്നില്ല. എന്നാല്‍ ശോഭയെ എ പ്ലസ് മണ്ഡലങ്ങളില്‍ ഏതിലെങ്കിലും ഒന്നില്‍ തന്നെ മത്സരിപ്പിച്ചേക്കുമെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം.

തരംതാഴ്ത്തലെന്ന്

തരംതാഴ്ത്തലെന്ന്

സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭ സുരേന്ദ്രനെ പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ശേഷം സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ മുരളീധരപക്ഷം പിടിമുറുക്കിയതോടെ കെ സുരേന്ദ്രനാണ് നറുക്ക് വീണത്. അതിന് ശേഷം സംസ്ഥാന പുന:സംഘടനയില്‍ ശോഭ സുരേന്ദ്രനെ ഉപാധ്യക്ഷയാക്കി തരംതാഴ്ത്തി എന്നാണ് ആരോപണം. ദേശീയ എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ് ശോഭ സുരേന്ദ്രന്‍.

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

കഴക്കൂട്ടത്ത് മുരളിയല്ല, ശോഭ സുരേന്ദ്രന്‍? ശബരിമല പോരാളി, കടകംപള്ളിയ്‌ക്കെതിരെ വന്നാൽ വിജയമുറപ്പെന്ന്കഴക്കൂട്ടത്ത് മുരളിയല്ല, ശോഭ സുരേന്ദ്രന്‍? ശബരിമല പോരാളി, കടകംപള്ളിയ്‌ക്കെതിരെ വന്നാൽ വിജയമുറപ്പെന്ന്

Thrissur
English summary
Sobha Surendran attends party function after 10 months, consucted by mandalam committee in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X