Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നും രണ്ടുമല്ല, 41.4 കോടി രൂപ; കേരളത്തില്‍ ബിജെപി വിതരണം ചെയ്ത പണത്തിന്റെ കണക്ക് പുറത്ത്, തെളിവുകള്‍

തൃശൂര്‍: സംസ്ഥാനത്ത് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപിക്ക് വേണ്ടി കേരളത്തില്‍ എത്തിച്ച് വിതരണം ചെയ്തത് 41.4 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. കൊടകരയില്‍ പിടികൂടിയ പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം സാക്ഷി ധര്‍മ്മരാജന്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇരിങ്ങാലക്കുട കോടതിയിലാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

kerala

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

പണം വാങ്ങിയവരും പണം നല്‍കിയവരും തമ്മില്‍ നടന്ന ഫോണ്‍വിളികളുടെ രേഖകളും ഇവര്‍ ഒരേ ലൊക്കേഷനില്‍ വന്നതിന്റെ തെളിവുകളും അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. മാര്‍ച്ച് അഞ്ച് മുതല്‍ കേരളത്തില്‍ വിതരണം ചെയ്ത കണക്കുകളാണിത്. മാതൃഭൂമിയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പണം കൊണ്ടുവന്നതും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ,

മാര്‍ച്ച് 1ന് കര്‍ണാടകയില്‍ നിന്ന് 4.4 കോടി രൂപ കൊണ്ടുവന്നു. മാര്‍ച്ച് അഞ്ച് തിരുവനന്തപുരം ബിജെപി സ്റ്റേറ്റ് ഓഫീസ് സ്റ്റാഫ് വിനീതിന് രണ്ട് കോടി കൊടുത്തു. മാര്‍ച്ച് 6ന് 4.4 കോടി രൂപ പാലക്കാട്ടേക്ക് കൊണ്ടു പോകും വഴി കവര്‍ന്നു. മാര്‍ച്ച് എട്ടിന് ബിജെപി സ്റ്റേറ്റ് ഓഫീസ് സ്റ്റാഫ് വിനീതിന് 3.5 കോടി കൊടുത്തു. മാര്‍ച്ച് 12- തൃശ്ശൂര്‍ ബി.ജെ.പി. ജില്ലാ ട്രഷറര്‍ സുജയ് സേനന് രണ്ടു കോടി കൊടുത്തു. മാര്‍ച്ച് 13 തൃശ്ശൂര്‍ ബി.ജെ.പി. ജില്ലാ ട്രഷറര്‍ സുജയ് സേനന് 1.5 കോടി കൊടുത്തു.

മാര്‍ച്ച് 14 തൃശ്ശൂര്‍ ബിജെപി ജില്ലാ ട്രഷറര്‍ സുജയ് സേനന് 1.5 കോടി കൊടുത്തു. മാര്‍ച്ച് 16 ആലുവ സോമശേഖരന് 50 ലക്ഷം കൊടുത്തു.
മാര്‍ച്ച് 18 ആലപ്പുഴ അരൂര്‍ ബിജെപി. ഓഫീസ് സെക്രകട്ടറി ഗിരീശന്‍നായര്‍ക്ക് 1.1 കോടി കൊടുത്തു. മാര്‍ച്ച് 20 കര്‍ണാടകയില്‍ നിന്ന് 3.5 കോടി കൊണ്ടുവന്നു. മാര്‍ച്ച് 20 കോഴിക്കോട്ടുനിന്ന് 3.5 കോടി ശേഖരിച്ചു

21 മാര്‍ച്ച് കണ്ണൂര്‍ ബി ജെ പി ഓഫീസ് സ്റ്റാഫ് ശരത്തിന് 1.4 കോടി കൊടുത്തു. 21 മാര്‍ച്ച് കാസര്‍കോട് ബിജെപി കോഴിക്കോട് മേഖലാ സെക്രട്ടറി സുരേഷിന് 1.5 കോടി കാടുത്തു. മാര്‍ച്ച് 22 ബിജെപി കോഴിക്കോട് വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന് ഒരു കോടി കൊടുത്തു. മാര്‍ച്ച് 23 ആലപ്പുഴ കുത്തിയതോട്- ബി ജെ പി എറണാകുളം മേഖലാ സെക്രട്ടറി പദ്മകുമാറിന് 1.5 കോടി കൊടുത്തു. മാര്‍ച്ച് 25 ആലപ്പുഴ- ബിജെപി എറണാകുളം മേഖലാ സെക്രട്ടറി പദ്മകുമാറിന് ഒരു കോടി കൊടുത്തു

Recommended Video

cmsvideo
    AN Radhakrishnan speech threatening CM Pinarayi Vijayan | Oneindia Malayalam

    മാര്‍ച്ച് 25 തമ്പാനൂര്‍ സ്റ്റേറ്റ് ഓഫീസ് സ്റ്റാഫ് വിനീതിന് 1.1 കോടി കൊടുത്തു. മാര്‍ച്ച് 26 കര്‍ണാടകയില്‍നിന്ന് പാഴ്സല്‍ ലോറിയില്‍ 6.5 കോടി കൊണ്ടുവന്നു. മാര്‍ച്ച് 27 കോഴിക്കോട് ബിജെപി. കോഴിക്കോട് വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന് 1.5 കോടി കൊടുത്തു. മാര്‍ച്ച് 27 തൃശ്ശൂര്‍ ബി ജെ പി ജില്ലാ ട്രഷറര്‍ സുജയ് സേനന് ഒരു കോടി െകാടുത്തു. മാര്‍ച്ച് 29 തമ്പാനൂര്‍ സ്റ്റേറ്റ് ഓഫീസ് സ്റ്റാഫ് വിനീതിന് 1.1 കോടി കൊടുത്തു

    മാര്‍ച്ച് 31 തമ്പാനൂര്‍ സ്റ്റേറ്റ് ഓഫീസ് സ്റ്റാഫ് വിനീതിന് 1.1 കോടി കൊടുത്തു. ഏപ്രില്‍ മൂന്ന് തൃശ്ശൂര്‍ ബി ജെ പി ജില്ലാ ട്രഷറര്‍ സുജയ് സേനന് 6.3 കോടി കൊടുത്തു. ഏപ്രില്‍ മൂന്ന് ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയ്ക്ക് കൊണ്ടുപോയ 3.5 കോടി കൊടകരയില്‍ കവര്‍ന്നു. ഏപ്രില്‍ നാല് പത്തനംതിട്ട ബി.ജെ.പി. വൈസ് പ്രസിഡന്റ് എം.എസ്. അനില്‍കുമാറിന് 1.4 കോടി കൊടുത്തു. ഏപ്രില്‍ മൂന്ന് കോഴിക്കോട് പ്രശാന്ത് വഴി ബിജെപി തൃശൂര്‍ ജില്ലാ ട്രഷറര്‍ സുജയ് സേനന് 1.5 കോടി കൊടുത്തു.

    അതേസമയം, കൊടകര കുഴല്‍പണകേസില്‍ ബി ജെ പിക്കെതിരെ പൊലീസ് തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബിജെപി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പൊലീസ് കമ്മിഷനെ സമീപിച്ചത്. ബി ജെ പി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പണം ചെലവഴിച്ചോ എന്ന് പരിശോധിക്കണം. പണം ചെലവഴിച്ചതില്‍ മാര്‍ഗ നിര്‍ദ്ദേശം ലംഘിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

    കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം 250 സാക്ഷികളാണുള്ളത്. കേസിലെ പ്രധാനപ്രതി ധര്‍മ്മരാജന്‍ ബിജെപി അനുഭാവിയാണെന്നും സുരേന്ദ്രനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

    ഇതിനിടെ, കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ ബി ജെ പിയില്‍ രൂക്ഷമായ കലഹം പൊട്ടിത്തെറിയിലേക്ക് കടന്നു. നേതാക്കളെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ച് നേതാക്കളെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. യുവമോര്‍ച്ച സംസ്ഥാന സമിതി നേതാവടക്കം ഏഴ് പേരെയാണ് പുറത്താക്കിയത്. ആര്‍ അരവിന്ദന്‍, കോതുമംഗലം മണ്ഡലത്തിലെ പി കെ ബാബു, എംഎന്‍ ഗംഗാദരന്‍, സന്തോഷ് പത്മനാഭന്‍, മനോജ് കാനാട്ട്, ജയശങ്കര്‍, അനില്‍ മഞ്ചപ്പിള്ളി എന്നിവരെയാണ് കഴിഞ്ഞ ദിവസം പുറത്താക്കിയത്.

    സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രന്‍ എത്തിയതോടെ പാര്‍ട്ടിയില്‍ നിന്ന് ഒരു വിഭാഗം നേതാക്കള്‍ കൊഴിഞ്ഞുപോയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട ദയനീയ തോല്‍വിയും പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായിരുന്നു. ഇതിനിടെയാണ് എറണാകുളം ജില്ലയിലെ നടപടി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+