തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ ബിജെപിക്ക് നാണക്കേട്; സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ തോറ്റു, പരാജയം സിറ്റിംഗ് സീറ്റില്‍

Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷില്‍ മത്സരിച്ച ബിജെപിയുടെ സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന് തോല്‍വി. ബിജെപിയുടെ സിറ്റിംഗ് സീറ്റിലാണ് ബി ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. തൃശൂരില്‍ ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടന്നത് കോര്‍പറേഷനിലേക്കാണ്. കേരളത്തില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ജില്ലയായിരുന്നു തൃശൂര്‍. എന്നാല്‍ ഒരു സംസ്ഥാന വക്താവിന് പോലും ഒരു വാര്‍ഡില്‍ വിജയിക്കാന്‍ കഴിയാതിരുന്നത് ബിജെപിയെ സംബന്ധിച്ച് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.

Recommended Video

cmsvideo
BJPയുടെ സിറ്റിംഗ് സീറ്റിൽ ബി ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു | Oneindia Malayalam
ബിജെപിയുടെ കോട്ട

ബിജെപിയുടെ കോട്ട

തൃശൂരിലെ ബിജെപിയുടെ കോട്ടയായ കുട്ടന്‍കുളങ്ങര ഡിവിനില്‍ നിന്നാണ് ബി ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെ സുരേഷാണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണന്‍ തോറ്റത്.

ആറ് സീറ്റുകളില്‍

ആറ് സീറ്റുകളില്‍

നിലവില്‍ ആറ് സീറ്റുകള്‍ മാത്രമാണ് തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപിക്കുള്ളത്. കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോപാലകൃഷ്ണന്‍ അടക്കമുള്ള പ്രമുഖരെ പാര്‍ട്ടി മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.

മേയര്‍ സ്ഥാനാര്‍ത്ഥി

മേയര്‍ സ്ഥാനാര്‍ത്ഥി

മേയര്‍ സ്ഥാനാര്‍ത്ഥിയായിട്ട് തന്നെയായിരുന്നു ഗോപാലകൃഷ്ണനെ രംഗത്തെിറക്കിയത്. സംസ്ഥാന നേതാവിന്റെ സ്ഥാനാര്‍ത്ഥിത്വം കോര്‍പ്പറേഷനില്‍ വലിയ ചലനം സൃഷ്ടിക്കുമെന്നും നേതാക്കള്‍ കണക്ക് കൂട്ടിയത്്.

സിറ്റിംഗ് കൗണ്‍സിലര്‍ പാര്‍ട്ടി വിട്ടു

സിറ്റിംഗ് കൗണ്‍സിലര്‍ പാര്‍ട്ടി വിട്ടു

അതേസമയം, ഗോപാലകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വത്തെ തുടര്‍ന്ന് കുട്ടന്‍കുളങ്ങര ഡിവിഷനിലെ സിറ്റിംഗ് കൗണ്‍സിലറായ ഐ ലളിതാംബിക ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു. തന്നെ അവഗണിച്ച് വാര്‍ഡിലേക്ക് പുതിയ സ്ഥാനാര്‍ത്ഥിയെ കൊണ്ടു വന്നതാണ് ലളിതാംബികയെ പ്രകോപിപ്പിച്ചതാണെന്നാണ് സൂചന. ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടായിരുന്നു ലളിതാംബിക.

ആദ്യം ലീഡ് ഉയര്‍ത്തി

ആദ്യം ലീഡ് ഉയര്‍ത്തി

63.79 ശതമാനം പേര്‍ കോര്‍പറേഷനിലേക്ക് ഇത്തവണ വോട്ട് ചെയ്തത്. ആദ്യ ഫല സൂചനകള്‍ പുറത്തുവരുന്നതില്‍ നിന്ന് തൃശൂരില്‍ എന്‍ഡിഎയാണ് മുന്നിട്ട് നിന്നിരുന്നത്. എന്നാല്‍ പിന്നീട് എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തുകയായിരുന്നു. കോര്‍പ്പറേഷനിലെ രണ്ട് സീറ്റിലായിരുന്നു എന്‍ഡിഎ ആദ്യം മുന്നിട്ട് നിന്നത്. മധ്യ കേരളത്തില്‍ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയ ജില്ലയായിരുന്നു തൃശൂര്‍.

 അപ്രതീക്ഷിതമായി

അപ്രതീക്ഷിതമായി

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ഗോപാലകൃഷ്ണനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. സമാനമായ രീതിയില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് വിവി രാജേഷിനേയും ബിജെപി രംഗത്തിറക്കിയിട്ടുണ്ട്. എല്ലാ കോര്‍പറേഷനിലും സംസ്ഥാന നേതാക്കള്‍ മത്സരിക്കണമെന്ന ദേശീയ തല നിര്‍ദേശവുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തൃശൂരില്‍ ഗുജറാത്ത്

തൃശൂരില്‍ ഗുജറാത്ത്

തൃശൂര്‍ ജില്ലയിലെ ഗുജറാത്ത് എന്ന് വിശേഷിപ്പിക്കുന്ന കുട്ടന്‍കുളങ്ങരയില്‍ നിന്നാണ് ഗോപാലകൃഷ്ണന്‍ ഇപ്പോള്‍ തോറ്റിരിക്കുന്നത്. ബിജെപിയെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ സജീവമായ ഗോപാലകൃഷ്ണന്റെ തോല്‍വി കനത്ത തിരിച്ചടിയാണ് ബിജെപിക്ക് ഉണ്ടാക്കിയിരിക്കുന്നത്. ലഭിക്കുമെന്ന് ഉറച്ച് നിന്ന് സീറ്റില്‍ 200ഓളം വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്.

കൊച്ചിയില്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചു, അങ്കമാലിയില്‍ ചെയര്‍പേഴ്‌സണ്‍ തോറ്റുകൊച്ചിയില്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചു, അങ്കമാലിയില്‍ ചെയര്‍പേഴ്‌സണ്‍ തോറ്റു

കാസര്‍കോട് ഗ്രാമപ്പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം, തൊട്ടുപിറകെ യുഡിഎഫ്, മൂന്ന് പഞ്ചായത്തില്‍ ബിജെപികാസര്‍കോട് ഗ്രാമപ്പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം, തൊട്ടുപിറകെ യുഡിഎഫ്, മൂന്ന് പഞ്ചായത്തില്‍ ബിജെപി

കോഴിക്കോടും യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിക്ക് ഞെട്ടിച്ച തോല്‍വി; 1200 ലേറെ വോട്ടിന്‍റെ പരാജയംകോഴിക്കോടും യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിക്ക് ഞെട്ടിച്ച തോല്‍വി; 1200 ലേറെ വോട്ടിന്‍റെ പരാജയം

പെരിയയിൽ എൽഡിഎഫിന് കനത്ത തിരിച്ചടി.. കല്ല്യോട്ട് പിടിച്ചെടുത്ത് യുഡിഎഫ്.. കൂറ്റൻ വിജയം പെരിയയിൽ എൽഡിഎഫിന് കനത്ത തിരിച്ചടി.. കല്ല്യോട്ട് പിടിച്ചെടുത്ത് യുഡിഎഫ്.. കൂറ്റൻ വിജയം

ഗോവയില്‍ തൂത്തുവാരി ബിജെപി, 32 സീറ്റില്‍ തേരോട്ടം, കോണ്‍ഗ്രസ് മൂന്നില്‍, സര്‍പ്രൈസായി എഎപി!!ഗോവയില്‍ തൂത്തുവാരി ബിജെപി, 32 സീറ്റില്‍ തേരോട്ടം, കോണ്‍ഗ്രസ് മൂന്നില്‍, സര്‍പ്രൈസായി എഎപി!!

Thrissur
English summary
Thrissur Corporation Election Results: Adv. B Gopalakrishnan lost in BJP's sitting seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X