• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവല്വാമലയില്‍ തോറ്റതിന് തൃശൂരില്‍ പണി കൊടുക്കാന്‍ ബിജെപി; കോര്‍പറേഷനില്‍ ഇടത് വീഴുമോ?

Google Oneindia Malayalam News

തൃശൂര്‍: കോര്‍പറേഷന്‍ ഭരണം ഇടതുപക്ഷത്തിന് നഷ്ടമാകുമോ എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. അവിശ്വാസ പ്രമയവുമായി കോണ്‍ഗ്രസ് രംഗത്തുവന്നതോടെ തൃശൂരില്‍ ചൂടേറിയ ചര്‍ച്ച. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഏത് സമയവും ഭരണം വീഴാമെന്നതാണ് തൃശൂര്‍ കോര്‍പറേഷനിലെ അവസ്ഥ.

പുല്ലഴി ഡിവിഷനില്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഭരണകക്ഷി ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഒതുങ്ങിയത്. കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രമേയത്തെ ബിജെപി പിന്തുണച്ചാല്‍ ഭരണം വീഴും. തിരുവല്വാമലയിലെ കണക്ക് ബിജെപിക്ക് ബാക്കിയാണ്. അവര്‍ അവസരം മുതലെടുക്കാനാനാണ് സാധ്യത എന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

ദിലീപിന് എതിര്‍പ്പുണ്ടെങ്കില്‍ പറയണമെന്ന് കോടതി; നടന് നേരിയ ആശ്വാസം... വിശദമായ റിപ്പോര്‍ട്ട് തരൂദിലീപിന് എതിര്‍പ്പുണ്ടെങ്കില്‍ പറയണമെന്ന് കോടതി; നടന് നേരിയ ആശ്വാസം... വിശദമായ റിപ്പോര്‍ട്ട് തരൂ

1

55 അംഗങ്ങളാണ് തൃശൂര്‍ കോര്‍പറേഷനിലുള്ളത്. ഇടതുപക്ഷത്തിന് 25 അംഗങ്ങളും യുഡിഎഫിന് 24 അംഗങ്ങളും ബിജെപിക്ക് ആറ് അംഗങ്ങളുമാണുള്ളത്. കോണ്‍ഗ്രസ് വിമതനായ എംകെ വര്‍ഗീസ് ഇടതുപക്ഷത്തേക്ക് മാറിയതോടെയാണ് തൃശൂരിന്റെ ഭരണം ഇടത്തോട്ട് ചാഞ്ഞത്. എംകെ വര്‍ഗീസിനെ ഇടുതപക്ഷം മേയറാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറയുകയാണ്.

2

മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കുമെതിരെയാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. പ്രതിപക്ഷ നേതാവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ രാജന്‍ പല്ലനാണ് അവിശ്വാസ പ്രമേയം നല്‍കിയത്. ജില്ലാ കളക്ടര്‍ ഹരിത വി കുമാറിന് പ്രമേയം കൈമാറി. ഈ മാസം 15നാണ് ചര്‍ച്ചയ്‌ക്കെടുക്കുക. പ്രതിപക്ഷം ഒറ്റക്കെട്ടായതിനാല്‍ ഭരണപക്ഷത്ത് ആശങ്കയുണ്ട്.

3

ബിജെപി പിന്തുണ ലഭിച്ചാല്‍ മാത്രമേ അവിശ്വാസ പ്രമേയം പാസാകൂ. ഇക്കാര്യം കോണ്‍ഗ്രസിനും സിപിഎമ്മിനും അറിയാം. എന്നിട്ടും കോണ്‍ഗ്രസ് ഈ വേളയില്‍ അവിശ്വാസ പ്രമേയവുമായി രംഗത്തുവന്നത് ബിജെപി സഹകരിക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് എന്ന് പറയപ്പെടുന്നു. തൃശൂര്‍ ജില്ലയില്‍ ബിജെപി ഭരിക്കുന്ന രണ്ടില്‍ ഒരു പഞ്ചായത്തില്‍ ഭരണം പ്രതിസന്ധിയിലായതിന് കാരണം സിപിഎം ആണ് എന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

ഈ സമയം യുഎഇ അങ്ങനെ ചെയ്യരുതായിരുന്നു; ഇത് ക്രൂരമെന്ന് ദുബായിലെ യുക്രൈന്‍കാര്‍ഈ സമയം യുഎഇ അങ്ങനെ ചെയ്യരുതായിരുന്നു; ഇത് ക്രൂരമെന്ന് ദുബായിലെ യുക്രൈന്‍കാര്‍

4

തിരുവല്വാമല പഞ്ചായത്തില്‍ ബിജെപിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. സിപിഎം പിന്തുണച്ചതോടെ പ്രമേയം പാസായി. ഭരണം വീണു. തിരുവല്വാമലയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും തുല്യ സീറ്റുകളാണ്. അഞ്ച് സീറ്റുള്ള സിപിഎം പ്രമേയത്തെ പിന്തുണച്ചതോടെ ബിജെപി വീണു. ഇതിന് മറുപടി കൊടുക്കാനുള്ള കളം തൃശൂരില്‍ ഒരുങ്ങുകയാണ്.

5

തിരുവല്വാമലയില്‍ ഭരണം അട്ടിറിച്ച സിപിഎം കനത്ത വില നല്‍കേണ്ടി വരുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ അന്ന് തന്നെ പറഞ്ഞിരുന്നു. കോണ്‍ഗ്രസുമായി അവിശുദ്ധ സഖ്യമാണ് സിപിഎം ഉണ്ടാക്കിയതെന്നും ജനാധിപത്യ വിരുദ്ധമായ നീക്കമാണ് നടത്തിയതെന്നും ബിജെപി പറയുന്നു. ഈ സാഹചര്യത്തിലാണ് തൃശൂര്‍ കോര്‍പറേഷനില്‍ വോട്ടെടുപ്പ് വരുന്നത്.

ഏറെ കാലത്തിന് ശേഷം അജിതിന്റെ കുടുംബ ചിത്രം പുറത്ത്; ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍

6

കോര്‍പറേഷനില്‍ ബിജെപി പിന്തുണച്ചാല്‍ പ്രമേയം പാസാകും. ഇടതുപക്ഷത്തിന്റെ ഭരണം വീഴും. എന്നാല്‍ അടുത്ത ഭരണകക്ഷിയെ തിരഞ്ഞെടുക്കുമ്പോള്‍ ഇതേ പിന്തുണ ബിജെപി നല്‍കുമോ എന്ന കാര്യം വ്യക്തമല്ല. യാതൊരു ഉറപ്പും ലഭിക്കാതെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരില്ല എന്ന് ചില മുതിര്‍ന്ന പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരാന്‍ 15 വരെ കാത്തിരിക്കണം.

7

അതേസമയം, ബിജെപി നേതാവ് സുരേഷ് ഗോപിയുമായി സഹകരിച്ചാണ് മേയര്‍ എംകെ വര്‍ഗീസിന്റെ പോക്ക്. തൃശൂര്‍ നഗരത്തിന്റെ വികസന കാര്യത്തില്‍ പലപ്പോഴും സുരേഷ് ഗോപി നടത്തുന്ന പ്രവര്‍ത്തനങ്ങളെ മേയര്‍ അനുമോദിച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപി നല്‍കിയ വാഗ്ദാനം പാലിക്കുകയാണ് അദ്ദേഹം. ഇതിന് കേന്ദ്രത്തിന്റെ പിന്തുണ വരെ താരം തേടിയിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സഹകരിക്കുമെന്ന നിലപാടിലാണ് മേയര്‍.

Recommended Video

cmsvideo
  യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ വധിക്കാന്‍ മൂന്നു തവണ ശ്രമം | Oneindia Malayalam
  Thrissur
  English summary
  Thrissur Corporation No Confidence Motion Will Discuss on March 15; BJP Likely to Supports Congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X