തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസ് സേനയ്ക്കെതിരെ വീണ്ടും ആരോപണം ; ഐപിഎസ് ട്രെയിനിയുടെ അടുക്കളമാലിന്യം കളയുന്നത് പോലീസ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: എഡിജിപിയുടെ മകള്‍ പോലീസുകാരനെ തല്ലിയ വിവാദം തീരുന്നതിനു മുമ്പേ സേനയ്ക്ക് നാണക്കേടായി വീണ്ടുമൊരു ആരോപണം. തൃശൂര്‍ മണ്ണുത്തി സ്‌റ്റേഷനിലെ പോലീസുകാരനാണ് ഇത്തവണ ആരോപണമുന്നയിച്ചിരിക്കുന്നത്. ഐപിഎസ് ട്രെയിനിയുടെ വീട്ടിലെ അടുക്കളമാലിന്യം നീക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് പോലീസ് ഡ്രൈവറെ സ്ഥലംമാറ്റിയെന്നാണ് ആക്ഷേപം. സംഭവം വിവാദമായതോടെ പോലീസുകാരന്‍ ഡി.ജി.പിക്കു പരാതി നല്‍കി.

അതേസമയം ജോലിക്കു വൈകിയെത്തിയ പോലീസുകാരനു താക്കീതു നല്‍കിയതോടെയാണ് പ്രശ്‌നമുണ്ടായതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസ് വിശദീകരിച്ചു. ഇതുസംബന്ധിച്ചു ഉദ്യോഗസ്ഥയുടെ റിപ്പോര്‍ട്ടു ലഭിച്ചതായും അറിയിച്ചു. പോലീസുകാരന് എതിരേ റിപ്പോര്‍ട്ടു ലഭിച്ചതോടെ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ജോലിയിലെ വീഴ്ച്ച ചൂണ്ടിക്കാട്ടിയതോടെ പ്രതികാര നടപടിയെന്ന നിലയില്‍ പരാതി നല്‍കിയെന്നാണ് വിശദീകരണം.

Kerala Police

സ്‌റ്റേഷന്‍ ഓഫീസറുടെ ചുമതലയുള്ള ഐ.പി.എസ.് ഉദ്യോഗസ്ഥയ്ക്ക് എതിരേയാണ് പരാതി. ഇവര്‍ സ്ഥിരമായി വസതിയിലെ മാലിന്യനീക്കത്തിനു പോലീസുകാരെയാണ് ഉപയോഗിച്ചിരുന്നതെന്നു പറയുന്നു. വീട്ടിലേക്കു പച്ചക്കറികളുള്‍പ്പെടെ സാധനങ്ങള്‍ വാങ്ങുക, മാലിന്യ നീക്കം നടത്തുക എന്നീ ജോലികള്‍ പോലീസുകാരാണ് ചെയ്തിരുന്നതത്രെ. ഉദ്യോഗസ്ഥയുടെ അമ്മയ്ക്കു കുളിക്കാന്‍ ചൂടുവെള്ളം തയാറാക്കി നല്‍കുന്നതും പോലീസ് ഡ്യൂട്ടിയിലുള്‍പ്പെടുത്തിയിരുന്നു.

അടുത്തിടെ പൂച്ച മാന്തിയിട്ട മാലിന്യം കവറിലാക്കി പുറത്തുകൊണ്ടുകളയാന്‍ നിര്‍ദേശിച്ചുവെന്നാണ് പരാതിക്കാരന്റെ നിലപാട്. ദാസ്യപ്പണി ചെയ്യാതിരുന്നതിനാല്‍ ആനുകൂല്യങ്ങള്‍ തടയാന്‍ ശ്രമിക്കുന്നതായും ആക്ഷേപിച്ചു. കഴിഞ്ഞദിവസം മാലിന്യനീക്കവുമായി ബന്ധപ്പെട്ടു ഉദ്യോഗസ്ഥ നല്‍കിയ നിര്‍ദേശം അനുസരിക്കാനാകില്ലെന്നു യുവ പോലീസുകാരന്‍ തീര്‍ത്തുപറഞ്ഞതോടെ അച്ചടക്ക നടപടികളിലേക്കു കടന്നുവെന്നാണ് പരാതി. സായുധസേന ഓഫീസിലേക്കാണ് സ്ഥലംമാറ്റിയത്. പോലീസുകാരന്‍ ജോലിയില്‍ വീഴ്ച്ചവരുത്തിയെന്നു ചൂണ്ടിക്കാട്ടി മേലധികാരിക്കു റിപ്പോര്‍ട്ടുമയച്ചു.

ജില്ലാസായുധസേന ഓഫീസില്‍ നേരത്തെ ജോലിക്കുകയറിയ ഡ്രൈവര്‍ മുമ്പ് ഇരിങ്ങാലക്കുട, വലപ്പാട് തുടങ്ങിയ സ്‌റ്റേഷനുകളിലും ജോലിയെടുത്തിരുന്നു. പിന്നീടാണ് മണ്ണുത്തിയിലെത്തിയത്. മികച്ച ഡ്രൈവറെന്ന നിലയില്‍ പേരെടുത്തിരുന്നു. ഡെപ്യൂട്ടി കമാന്‍ഡന്റ് ഓഫീസില്‍ പുതിയ മേധാവി വന്നതോടെ ഡ്രൈവറെ തിരികെ വിളിച്ചുവെന്നാണ് ഔദ്യോഗിക ഭാഷ്യം. അതേസമയം സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചുവരുകയാണെന്ന് ജില്ലാ പോലീസ് അസോസിയേഷന്‍ നേതൃത്വം പ്രതികരിച്ചു.

Thrissur
English summary
Thrissur Local News about Kerala Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X