കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടികളുടെ കൃഷിനാശം: പട്ടയമില്ലാത്ത മലയോര കര്‍ഷകര്‍ ആശങ്കയില്‍, കര്‍ഷകര്‍ ജപ്തി ഭീഷണിയില്‍!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ കോടികളുടെ കൃഷിനാശമുണ്ടായതോടെ പട്ടയമില്ലാത്ത ഭൂമിയില്‍ കൃഷിയിറക്കിയ പതിനായിരങ്ങള്‍ കടുത്ത ആശങ്കയില്‍. കൃഷി ഭൂമി സ്വന്തമായി ഇല്ലാത്ത പേരില്‍ ഇവര്‍ ആനുകൂല്യപട്ടികയ്ക്കു പുറത്താണ്. പലരും ജപ്തി ഭീഷണിയിലാണ്. അതിനിടെയാണ് വന്യജീവികളുടെ ആക്രമണം വനാതിര്‍ത്തികളില്‍ ശക്തമായത്. ഇതോടെ പലരും നട്ടംതിരിയുകയാണ്. ഓണം വിപണി ലക്ഷ്യമിട്ടു സര്‍ക്കാരിന്റെ മികച്ച പിന്തുണയോടെ സംസ്ഥാനത്തു വാഴകൃഷി സജീവമായിരുന്നു. വന്‍കൃഷി നാശമുണ്ടായതോടെ വിപണിയില്‍ വിലകള്‍ കുതിച്ചു കയറുമെന്ന അവസ്ഥയാണ്. ഓണത്തിനു ഒരുമുറം പച്ചക്കറി എന്ന സര്‍ക്കാര്‍ തീരുമാനം മഴയില്‍ ഒലിച്ചുപോയി. അന്യസംസ്ഥാനങ്ങളില്‍ നിന്നു കൂടുതല്‍ പച്ചക്കറികളെത്തിയില്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധിയാകുമെന്ന് ചൂണ്ടിക്കാട്ടുന്നു.

കൃഷിനാശമുണ്ടായാല്‍ 30 ദിവസത്തിനകം പരിഹാരനടപടികള്‍ ഉണ്ടാകണമെന്നു മുന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അതു എത്രകണ്ടു ഫലപ്രദമാകുമെന്ന കാര്യത്തിലാണ് ആശങ്ക. വാഴ, വാഴകൃഷി മേഖലയില്‍ മാത്രം 150 കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. മൊത്തം 350 കോടി രൂപയിലേറെ നഷ്ടമുണ്ടായി എന്നാണ് ആദ്യ ഘട്ടത്തിലെ വിശകലനം. ഇതു കൂടുകയേയുള്ളൂ. കര്‍ഷകര്‍ക്ക് കൃഷിഭവനുകള്‍ മുഖേനയാണ് നഷ്ടപരിഹാരം നല്‍കുന്നത്.

tcrmap

അവിടെ കണക്കെടുപ്പുപോലും തുടങ്ങിയിട്ടില്ലാത്തതിനാല്‍ അനിശ്ചിതത്വമാണ്. കര്‍ഷകരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നാശം കണക്കാക്കി നഷ്ടപരിഹാരം നല്‍കുന്നത്. മധ്യകേരളത്തില്‍ വാഴ, പച്ചക്കറി കൃഷികള്‍ക്കാണ് കൂടുതല്‍ നാശം. നേന്ത്രവാഴ കര്‍ഷകരാണ് വലഞ്ഞത്. വെള്ളക്കെട്ടു മൂലം വാഴകള്‍ ചീഞ്ഞു. കാറ്റുവീശിയതോടെ വ്യാപകമായി കുലകളും ഒടിഞ്ഞു. നെല്‍കൃഷിയിലും വലിയ നാശമുണ്ടായി. റബര്‍, ഏലം കൃഷിക്കാരും മഴവെള്ളപ്പെയ്ത്തില്‍ വലഞ്ഞു. അതിനിടെയാണ് സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധി കൃഷിമേഖലയെ പിടിച്ചുലയ്ക്കുമെന്ന ആശങ്ക.

കൃഷിക്കാര്‍ക്ക് പുതിയ വിവരം നല്‍കാനോ കൃഷിരീതി മെച്ചപ്പെടുത്താനോ ഉളള സംവിധാനം നിഷ്‌ക്രിയമാണ്. കൃഷിയുടെ വൈവിധ്യവല്‍ക്കരണം സംബന്ധിച്ച് ഇ മെയിലില്‍ നിര്‍ദേശം നല്‍കുമെന്ന പ്രഖ്യാപനവും പാതിവഴിയില്‍ മുടങ്ങി. മഴയെ പ്രതിരോധിക്കുന്ന പുതിയ കാര്‍ഷിക വിത്തിനങ്ങളും മറ്റും രൂപപ്പെടുത്തേണ്ട ബാധ്യതയില്‍നിന്ന് ശാസ്ത്രസമൂഹവും വിട്ടുനില്‍ക്കുന്നു. കോടികള്‍ ധൂര്‍ത്തടിക്കാനല്ലാതെ കാര്‍ഷിക സര്‍വകലാശാലയ്ക്കും മറ്റൊന്നിനുമാകുന്നില്ല.വര്‍ഷങ്ങളായി ഫലപ്രദമായ വിത്തിനങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വെള്ളക്കെട്ടിനെ പ്രതിരോധിക്കുന്ന നെല്‍വിത്തിനങ്ങള്‍ പുറത്തിറക്കിയെങ്കിലും മറ്റു കൃഷികള്‍ക്ക് ഇതില്‍ ഇടമില്ല.

English summary
Thrissur Local News about monsoon casualities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X