തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'അനുപമം' ഈ സന്ദര്‍ശനവും സ്വാന്തനവും: കടലാക്രമിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് തൃശൂര്‍ കളക്ടര്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കനത്ത മഴയിലും രൂക്ഷമായ കടലേറ്റം മൂലവും ദുരിതം അനുഭവിക്കുന്ന കൊടങ്ങല്ലൂര്‍ മേഖലയിലെ തീരദേശങ്ങളില്‍ സ്വാന്തനവുമായി ജില്ലാ കലക്ടര്‍ ടി.വി. അനുപമയെത്തി. അഴീക്കോട്, സുനാമി കോളനി, മുനയ്ക്കല്‍, പേ ബസാര്‍, ചേരമാന്‍ പടിഞ്ഞാറ് വശം, ലൈറ്റ് ഹൗസ് ഭാഗങ്ങളിലാണു കഴിഞ്ഞ ദിവസം അനുപമ കാല്‍നടയായെത്തി വിവരങ്ങള്‍ ആരാഞ്ഞത്. ദുരിതാശ്വാസ ക്യാമ്പുകളും കലക്ടര്‍ സന്ദര്‍ശിച്ചു. തീരദേശവാസികളില്‍ നിന്നും വിവരങ്ങളാരാഞ്ഞ കലക്ടര്‍ സത്വരനടപടികളെടുക്കുമെന്ന് ഉറപ്പ് നല്‍കി. ഇ.ടി. ടൈസണ്‍ എം.എല്‍.എ., പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസാദിനി മോഹനന്‍, മുഹമ്മദ് റാഫി, തഹസില്‍ദാര്‍ തുടങ്ങിയവര്‍ കലക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.

കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങളില്‍ ഇന്നലെ അനുപമ വീണ്ടുമെത്തി. ആശ്വാസത്തിന്റെ വാക്കുകളുമായി. കഴിഞ്ഞ ദിവസം സന്ദര്‍ശിക്കാന്‍ കഴിയാതിരുന്ന എടവിലങ്ങ് പഞ്ചായത്തിലെ കാര വാ കടപ്പുറം, പുതിയ റോഡ്, എറിയാട് പഞ്ചായത്തിലെ ചന്ത, ചേരമാന്‍, ആറാട്ടുവഴി എന്നീ കടപ്പുറങ്ങളിലാണ് കളക്ടര്‍ എത്തിയത്. കടല്‍വെള്ളത്തിലൂടെ ഏറെ ദൂരം നടന്ന് കലക്ടര്‍ തീരപ്രദേശത്തിന്റെ ദുരിതം അനുഭവിച്ചറിഞ്ഞു. എറിയാട് കടപ്പുറത്തുനിന്നും മടങ്ങാനൊരുങ്ങിയ കലക്ടറോട് കടലെടുത്ത തങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടു. പോലീസ് തടയാന്‍ ശ്രമിച്ചുവെങ്കിലും കലക്ടര്‍ കടപ്പുറത്തേക്ക് തിരിച്ചു നടന്നു. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകളിലൊന്ന് സന്ദര്‍ശിക്കുകയും സ്ത്രീകളുടെ പരാതി കേള്‍ക്കുകയും ചെയ്തു.

tvanupama-

എടവിലങ്ങ് കാരവാ കടപ്പുറത്തുനിന്നു കാറില്‍ മടങ്ങും വഴി കണ്ണീരുമായി എത്തിയ പോണത്ത് ഉഷ എന്ന വീട്ടമ്മയെ ആശ്വസിപ്പിച്ച ശേഷമാണ് ടഅനുപമ മടങ്ങിയത്. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ആദര്‍ശ്, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.വി.എ.സബാഹ് എന്നിവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. അതേസമയം കലക്ടറെ അനുഗമിച്ചിരുന്ന എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനനും മറ്റു ചില ജനപ്രതിനിധികളും ചേരമാന്‍ കടപ്പുറത്ത് വെച്ച് മടങ്ങി പോകാന്‍ ഒരുങ്ങിയെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രസിഡന്റിന്റെ വാഹനം തടഞ്ഞു.പൊലീസ് ഇടപെട്ടുവെങ്കിലും നാട്ടുകാര്‍ പിന്‍മാറിയില്ല. പിന്നീട് ജീപ്പ് താത്ക്കാലികമായി ഉപേക്ഷിച്ച് പഞ്ചായത്ത് പ്രസിഡന്റും സംഘവും മറ്റൊരു കാറില്‍ മടങ്ങി.സമീപ ദിവസങ്ങളില്‍ കടല്‍ക്ഷോഭ ബാധിത പ്രദേശം സന്ദര്‍ശിക്കാതിരുന്ന പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കലക്ടര്‍ വന്നപ്പോഴാണ് കടപ്പുറത്തെത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Thrissur
English summary
Thrissur Local News district collector anupama visits disater affected area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X