തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചേലക്കര പള്ളി അവകാശ തര്‍ക്കം: പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രാര്‍ത്ഥന നടത്തി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചേലക്കര സെന്റ് ജോര്‍ജ് പഴയ പള്ളിയിലെ അവകാശത്തര്‍ക്കത്തില്‍ അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളി തുറന്ന് പ്രാര്‍ത്ഥന നടത്തി. പളളിയുടെ നിലവിലുള്ള ചുമതലക്കാരനായ റിസീവറാണ് പോലീസിന്റെ സാന്നിധ്യത്തില്‍ അര്‍ഹതപ്പെട്ട വിശ്വാസികള്‍ക്ക് പള്ളി തുറന്ന് നല്‍കിയത്. വികാരി ഫാദര്‍ കെ പി ഐസക് പള്ളി തുറന്നു നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലാണ് ആര്‍ ഡി ഒ ഉത്തരവിറക്കിയത്.

എറണാകുളം പള്ളിക്കോടതി നേരെ തന്നെ പള്ളിയും സെമിത്തേരിയുമെല്ലാം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. എതിര്‍വിഭാഗക്കാരായ യാക്കോബായക്കാര്‍ ശനിയാഴ്ചയും പ്രതിഷേധവുമായെത്തിയെങ്കിലും പോലീസ് ഇത്തവണ അവരെ പള്ളിയുടെ ഗേറ്റിനടുത്തേക്കെത്താന്‍ അനുവദിച്ചില്ല. ഓര്‍ത്തഡോക്‌സ് പക്ഷക്കാര്‍ പോയതിനു ശേഷം യാക്കോബായക്കാര്‍ ഗേറ്റിന് മുന്നില്‍ കൂട്ട പ്രാര്‍ത്ഥന നടത്തിയാണ് പിരിഞ്ഞത്.

chelakkarachurch

കാതോലിക്ക ബാവ നിരാഹാരം പ്രഖ്യാപിച്ചു: മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചു

കാതോലിക്ക ബാവ മാര്‍ .ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ തൃശൂര്‍ ജില്ലയിലെ 33 പളളികളില്‍ നിന്നുള്ള വൈദികരുടെയും ഇടവക അംഗങ്ങളുടെയും നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിച്ചെങ്കിലും വൈകാതെ പിന്‍വലിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഞായറാഴ്ച പള്ളി തുറന്ന് നല്‍കില്ല എന്നതിന്റെ ഉറപ്പിന് മേലാണെന്ന് പള്ളി ഭാരവാഹികള്‍ അറിയിച്ചു. പ്രതിഷേധ സമരം വിജയിപ്പിക്കുന്നതിനായി തൃശൂര്‍, മൂവാറ്റുപുഴ, എറണാകുളം,മലബാര്‍, എന്നിവിടങ്ങളില്‍ നിന്നും ഇടവകക്കാര്‍ ചേലക്കരയിലേക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. സഭയുടെ ഇന്ത്യയുടെ പ്രാദേശിക തലവന്‍ ശ്രേഷ്ഠ കത്തോലിക്ക ബാവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം ആരംഭിച്ചത്.

490 കുടുംബങ്ങളില്‍ നിന്നുള്ള 1300 ഓളം വിശ്വാസികള്‍ ഇതില്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. പള്ളിക്കു മുന്നിലായി സ്ത്രീകളും കുട്ടികളുമടക്കം അഞ്ഞൂറോളം പേര്‍ തമ്പടിച്ചിട്ടുമുണ്ടായിരുന്നു.പുത്തന്‍കുരിശില്‍ ഇന്ന് നടക്കാനിരുന്ന കതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ 90 മത് ജന്മദിനാഘോഷം പോലും മാറ്റി വെച്ചതായി യാക്കോബായക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നു. ഡോ.ഏലിയാസ് മാര്‍ അത്താനാസിയോസ് ,മാത്യൂസ് മോര്‍ അന്തിമോസ്, സക്കറിയാസ് മാര്‍ പോളികാര്‍പ്പോസ് തുടങ്ങിയ മെത്രാപ്പോലെത്തമാരുംബാവയോടൊപ്പം എത്തി ഇരു വിഭാഗക്കാര്‍ തമ്മില്‍ അനുരഞ്ജന നീക്കത്തിന് തയ്യാറാകാനുള്ള സാധ്യത യാക്കോബായക്കാര്‍ സൂചിപ്പിച്ചത് ഒരു ഒത്തുതീര്‍പ്പ് ശ്രമത്തിനുള്ള സാധ്യതയായി കണക്കാക്കി.

Thrissur
English summary
Thrissur Local News orthodox people prays in chelakkara church.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X