കള്ള് ചോദിച്ചിട്ട് കൊടുത്തില്ല; ചെത്തുകാരന് കള്ള് ചെത്തുന്നതിനിടെ തെങ്ങ് മുറിച്ചിട്ട് മധ്യവയസ്കന്
വെള്ളിക്കുളങ്ങര: കള്ള് ചോദിച്ചിട്ട് കൊടുക്കാത്തതിന് ചെത്ത് തൊഴിലാളി ചെത്തുന്നതിനിടെ തെങ്ങ് മുറിച്ചിട്ട് മധ്യവയസ്കന്. തൃശ്ശൂര്‍ ജില്ലയിലെ വെള്ളിക്കുളങ്ങരയിലെ പൊത്തഞ്ചിറയില്‍ ആണ് സംഭവം. സംഭവത്തില്‍ പ്രാണരക്ഷാര്‍ത്ഥം തെങ്ങില്‍ നിന്ന് ചാടിയ ചെത്ത് തൊഴിലാളിക്ക് പരിക്കേറ്റു.
വെള്ളിക്കുളങ്ങര കൈലാന്‍ വീട്ടില്‍ ജയനാണ് ( 43 ) തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റത്. സംഭവത്തില്‍ മാങ്കൊമ്പില്‍ വീട്ടില്‍ ബിസ്മി എന്ന 45 കാരന പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വൈകുന്നേരം കള്ള് ചെത്തിയിറക്കുന്നതിനായി എത്തിയതായിരുന്നു ജയന്.

ജയന് കള്ള് ചെത്താനായി തെങ്ങില്‍ കയറാന്‍ പോകുന്നതിനിടെ ബിസ്മി എത്തി ചെത്തിയിറക്കിയ കള്ള് ചോദിക്കുകയായിരുന്നു. എന്നാല്‍ ഇത് കൊടുക്കാന്‍ ജയന് തയ്യാറായില്ല. ഇതില്‍ പ്രകോപിതനായ ബിസ്മി യന്ത്രവാള്ക്കൊണ്ട് തെങ്ങ് മുറിക്കുകയായിരുന്നു.
ഇതിനിടെ തെങ്ങിന്റെ മുകളില്‍ കള്ള് ചെത്തുകയായിരുന്നു ജയന്. ബിസ്മി തെങ്ങ് മുറിക്കുന്നത് കണ്ട ജയന് തെങ്ങിന് മുകളില്‍ നിന്ന് താഴേക്ക് ചാടി. താഴേക്ക് ചാടിയ ജയന്റെ കാലിന് പൊട്ടലുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ജയന് താഴേക്ക് ചാടിയതിന് പിന്നാലെ തെങ്ങും നിലം പതിച്ചു.
മരം വെട്ട് തൊഴിലാളിയായ ബിസ്മി തന്റെ പക്കലുള്ള യന്ത്രവാള്‍ ഉപയോഗിച്ചാണ് തെങ്ങ് മുറിച്ച് വീഴ്ത്തിയത്. കള്ള് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ തന്നെ ബിസ്മിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications