Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം, ഗള്‍ഫില്‍ നിന്നയച്ച ഒരു കോടി രൂപ കാണാനില്ല'; ക്രൂരകൊലയ്ക്ക് പിന്നില്‍

തൃശൂര്‍: ചേറൂരില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സാമ്പത്തിക ഇടപാടിലെ തര്‍ക്കവും ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കല്ലടിമൂല സ്വദേശിയായ സുലിയെയാണ് ഭാര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഉണ്ണിക്കൃഷ്ണന്‍ മൂന്ന് ദിവസം മുമ്പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കെത്തിയത്.

വീട്ടില്‍ എത്തിയതിന് പിന്നാലെ ഭാര്യയുമായി തര്‍ക്കം പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. വിദേശത്ത് നിന്ന് ഭാര്യയുടെ പേരില്‍ അയച്ച ഒരു കോടി രൂപയില്‍ കൂടുതല്‍ കാണാനില്ലെന്നും ഭാര്യയ്ക്ക് മൂന്ന് ലക്ഷം രൂപ കടമുണ്ടെന്നും ഉണ്ണിക്കൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന വിവരവും തനിക്ക് ലഭിച്ചെന്ന് ഉണ്ണിക്കൃഷ്ണന്‍ പൊലീസിനോട് പറഞ്ഞു.

suli murder case

വെള്ളിയാഴ്ച പുലര്‍ച്ചെ 12 മണിക്ക് ശേഷമാണ് സുലിയെ ഉണ്ണിക്കൃഷ്ണന്‍ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇതിന് ശേഷം പ്രതി വിയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ച നിലയില്‍ കിടക്കുന്ന സുലിയെയാണ്. പൊലീസ് വീട്ടിലെത്തിയതിന് ശേഷമാണ് ഇവരുടെ മകന്‍ വിവരം അറിയുന്നത്.

അടുത്തിടെയാണ് സുലിയും ഉണ്ണിക്കൃഷ്ണനും കല്ലടി മൂലയിലേക്ക് താമസം മാറുന്നത്. പാടത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ പ്രദേശമായതിനാല്‍ പെട്ടെന്ന് ആരും ശ്രദ്ധിക്കാത്ത സ്ഥവമാണ് ഇവിടെ. നാട്ടുകാര്‍ പൊലും കൊലപാതക വിവരം അറിഞ്ഞത് പൊലീസ് എത്തിയപ്പോഴാണ്. ഉണ്ണിക്കൃഷ്ണനെ വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്. ഇയാളെ ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+