'രണ്ട് കൈകൊണ്ടും തള്ളി, അവന്‍ വീണെന്ന് രജനീകാന്ത'; കൊലക്കുറ്റം ചുമത്തി, പ്രതി ബാറിലെ ജീവനക്കാരന്‍
തൃശൂര്‍: വെളപ്പായയില്‍ ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ കെ വിനോദിനെ തള്ളിയിട്ട് കൊന്ന പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ടിടിഇയും എറണാകുളം സ്വദേശിയുമായ വിനോദിനെ കൊല്ലണമെന്ന ഉദ്ദേശം ഒഡീഷ സ്വദേശിയായ പ്രതി രജനീകാന്തയ്ക്കുണ്ടായിരുന്നുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
എറണാകുളം-പട്‌ന എക്‌സ്പ്രസിലാണ് സംഭവം നടന്നത്. ഞാന്‍ രണ്ട് കൈ കൊണ്ടും തള്ളി അവന്‍ വീണു, എന്നെ ഒഡീഷയിലേക്ക് കൊണ്ടുപോകൂ, തന്നെ ട്രെയിനില്‍ നിന്ന് പിടികൂടിയ ആര്‍പിഎഫ് ഉദ്യോഗസ്ഥരോട് പ്രതി രജനികാന്ത പറഞ്ഞത് ഇങ്ങനെയായിരുന്നു. അതേസമയം രജനികാന്ത പറയുന്ന കാര്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുമുണ്ട്.

അതേസമയം മദ്യലഹരിയിലായിരുന്നു കൊലപാതകം എന്നാണ് പോലീസ് പറയുന്നത്. പോലീസും ആര്‍പിഎഫും ചോദ്യം ചെയ്യുമ്പോഴും ഇയാള്‍ മദ്യലഹരിയിലായിരുന്നു തൃശരില്‍ നിന്നാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്. വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം സീറ്റില്‍ പോയി കിടക്കുകയായിരുന്നു. ആര്‍പിഎഫ് വരുമ്പോഴും ഇയാള്‍ കിടക്കുകയായിരുന്നു.
രജനികാന്തയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ഭിന്നശേഷിക്കാരന്‍ കൂടിയാണ്. മരിച്ച വിനോദിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത ശേഷം തൃശൂരില്‍ എത്തിച്ചിട്ടുണ്ട്. പ്രതി കുന്നംകുളത്തെ ബാറില്‍ ജീവനക്കാരനായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞിരുന്നില്ലെന്ന് കുന്നംകുളത്തെ ബാര്‍ ഉടമ പറഞ്ഞു. ഇന്നലെ മദ്യപിച്ച് ജോലിക്ക് വന്നപ്പോള്‍ പറഞ്ഞുവിട്ടുവെന്നും ബാര്‍ ഉടമ വ്യക്തമാക്കി. ടിവിയിലൂടെയാണ് രജനീകാന്ത ടിടിഇയെ തള്ളിയിട്ട് കൊന്ന കാര്യം അറിഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഈ ബാറില്‍ രണ്ടുമാസം മുമ്പാണ് രജനീകാന്ത ബാറില്‍ ജോലിക്കെത്തിയത്. പ്രതിയുടെ ആധാര്‍ കാര്‍ഡ് സൂക്ഷിച്ചിട്ടുണ്ട്. ഇന്നലെ ഇയാള്‍ മദ്യപിച്ചായിരുന്നു ജോലിക്ക് വന്നത്. ഇതോടെ പറഞ്ഞുവിടാന്‍ നിര്‍ദേശിക്കുകയായിരുന്നു. കണക്കുകളെല്ലാം അവസാനിപ്പിച്ച് ഇയാളെ ജോലിയില്‍ നിന്ന് പറഞ്ഞുവിടാനാണ് നിര്‍ദേശിച്ചതെന്നും ബാര്‍ ഉടമ പറഞ്ഞു.
ബാറിലെ ക്ലീനിംഗ് സെക്ഷനിലായിരുന്നു രജനീകാന്ത ജോലി ചെയ്തിരുന്നത്. ഇയാള്‍ ഇതിന് മുമ്പ് മദ്യപിച്ചതായി കണ്ടിട്ടില്ല. ജോലി പോയതോടെ നാട്ടിലേക്ക് മടങ്ങുന്നുവെന്നാണ് രജനീകാന്ത പറഞ്ഞതെന്നും ബാര്‍ ഉടമ പറഞ്ഞു. ജനറല്‍ ടിക്കറ്റുമായി റിസര്‍വ് കോച്ചില്‍ കയറിയതിന് ആയിരം രൂപ പിഴയീടാക്കണമെന്ന് പറഞ്ഞതോടെയാണ് താന്‍ ട്രെയിനിന്റെ പുറത്തേക്ക് ടിടിഇയെ തള്ളിയിട്ടതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
തന്റെ കൈയ്യില്‍ പണമില്ലായിരുന്നു. പിഴ നല്‍കണമെന്ന് പറഞ്ഞതോടെയാണ് തള്ളിയിട്ടതെന്നും ഇയാള്‍ പറഞ്ഞു. വീഴ്ച്ചയില്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു.












Click it and Unblock the Notifications