തൃശൂരിലെ സ്വകാര്യ ഹോസ്റ്റലില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം
തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ഹോസ്റ്റലില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 24 വയസുകാരിയായ റിന്‍സിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തളിക്കുളം സ്വദേശിനിയാണ് റിന്‍സി. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. തൃശൂരിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മാര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നംഗ കുടുംബം തൃശൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് തൃശൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മലബാര്‍ ടവര്‍ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പുതുപ്പള്ളി സ്വദേശികളായ സന്തോഷ് പീറ്റര്‍, ഭാര്യ സുനി പീറ്റര്‍, മകള്‍ ഐറിന്‍ എന്നിവരാണ് മരിച്ചത്.

ദീര്‍ഘനാളായി സന്തോഷ് പീറ്ററും കുടുംബവും ചെന്നൈയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എറണാകുളത്താണ് താമസിക്കുന്നത്. മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കുടുംബം സാമ്പത്തികമായി കബളിക്കപ്പെട്ടെന്നും ഒടുവില്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ആത്മഹത്യ കുറിപ്പിലുള്ളത്.
കഴിഞ്ഞ നാലാം തീയതിയാണ് കുടുംബം ലോഡ്ജില്‍ മുറിയെടുത്തത്. ജൂണ്‍ എട്ടിന് രാത്രി 11.45 ഓടെ ചെക്കൗട്ട് ചെയ്യുമെന്നാണ് കുടുംബം ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചത്. എന്നാല്‍ പിന്നീട് മുറി തുറക്കാതയതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്.












Click it and Unblock the Notifications