Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍തൃമാതാവിന്റെ സുഹൃത്തിന്റെ ക്രൂരമര്‍ദത്തിനിരയായി യുവതി, മുഖത്ത് ഇടിയേറ്റ് ഗുരുതരാവസ്ഥയില്‍

തൃശൂര്‍: വനിതാ ദിനത്തില്‍ കണ്ണുനിറയ്ക്കുന്ന വാര്‍ത്ത. തൃശൂര്‍ കൊരട്ടിയില്‍ യുവതിക്ക് ഭര്‍തൃമാതാവിന്റെ സുഹൃത്തിന്റെ ക്രൂരമര്‍ദനം. യുവതി ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണ്. മുഖത്താണ് ഇവര്‍ക്ക് ഇടിയേറ്റത്. പെരുമ്പാവൂര്‍ സ്വദേശിനി വൈഷ്ണവിക്കാണ് മര്‍ദനമേറ്റത്. വൈഷ്ണവി ഇപ്പോള്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയെ ആറുമാസം മുമ്പ് വിവാഹം കഴിച്ച് കൊരട്ടിയിലേക്ക് കൊണ്ടുവന്നതാണ്. ഭര്‍തൃവീട്ടില്‍ വെച്ചാണ് യുവതിക്ക് ഈ ദുരനുഭവം ഉണ്ടായത്. ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരനും തന്നെ മര്‍ദിച്ചിരുന്നതായി യുവതി പറയുന്നു. ഇവര്‍ തന്നെ പട്ടിണിക്കിട്ടെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.

1

യുവതിയുടെ വെളിപ്പെടുത്തലോടെ ഭര്‍തൃവീട്ടുകാര്‍ പ്രതിക്കൂട്ടിലാണ്. മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്ന ഇയാളുമായുള്ള അമ്മയുടെ അടുപ്പം അതിരു വിടുന്നുവെന്ന് തോന്നിയപ്പോള്‍ താന്‍ വിലക്കിയിരുന്നു. അതാവാം മര്‍ദനത്തിന് കാരണമെന്നാണ് യുവതി പറയുന്നത്. അതേസമയം നിരാലംബരായ സ്ത്രീകളെയും വിധവകളെയും സഹായിക്കുകയാണ് ഇയാള്‍ എന്നാണ് അവകാശവാദം. ഇതിന്റെ പേരിലാണ് ഇയാള്‍ തന്റെ അമ്മയെ വശത്താക്കിയതെന്ന് മകനും പെണ്‍കുട്ടിയുടെ ഭര്‍ത്താവുമായ മുകേഷ് തന്നെ പറയുന്നു. തന്റെ അമ്മ ഇയാള്‍ പറയുന്നത് മാത്രമേ കേള്‍ക്കൂ എന്ന അവസ്ഥയിലെത്തിയിരുന്നു കാര്യങ്ങള്‍.

അതോടെയാണ് വീട്ടില്‍ വരുന്നതിനും അനാവശ്യമായി ഫോണ്‍ വിളിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ ഇയാള്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കി. ഇക്കാര്യം ഇയാളുടെ ഭാര്യയെയും മകനെയും അറിയിച്ചിരുന്നു. ഇത് രണ്ട് കുടുംബത്തിന്റെയും പ്രശ്‌നമാണ്. രമ്യമായി പരിഹരിക്കണം എന്നായിരുന്നു ഇയാളുടെ വീട്ടുകാര്‍ മറുപടി നല്‍കിയതെന്നും മുകേഷ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി വീടിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഇയാള്‍ അപ്രതീക്ഷിതമായി കയറി വന്ന് വൈഷ്ണവിയുടെ മുഖത്ത് ഇടിച്ചത്. തടയാന്‍ ചെന്ന ഭര്‍ത്താവിനും മര്‍ദനമേറ്റു. എന്നാല്‍ പരുക്കില്ല.

മര്‍ദിച്ചയാളുടെ കാര്‍ തടഞ്ഞിടുകയും നാട്ടുകാരെ വിളിച്ച് കൂട്ടുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ ഇതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. പോലീസ് ആശുപത്രിയില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്ന് എത്തിയിരുന്നു. പെണ്‍കുട്ടിയെ മൊഴിയെടുത്തിട്ടുണ്ട്. എന്നാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി. സ്റ്റേഷനിലെത്തി നേരിട്ട് തന്നെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമായിട്ടും ക്രൂരമായ മര്‍ദനമാണ് വീട്ടില്‍ വൈഷ്ണവിക്ക് ഏല്‍ക്കേണ്ടി വന്നത്. എട്ട് കിലോ തൂക്കം വൈഷ്ണവിക്ക് കുറഞ്ഞുവെന്നും മുകേഷ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+