വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ഥലകാല ബോധവും ബുദ്ധിയും നഷ്ട്ടപ്പെട്ട എസ്എഫ്ഐ തെമ്മാടികള്‍: ഷാഫി പറമ്പില്‍

Google Oneindia Malayalam News

കല്പറ്റ: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. സ്ഥലകാല ബോധവും ബുദ്ധിയും നഷ്ട്ടപ്പെട്ട എസ്എഫ്‌ഐ തെമ്മാടികള്‍ പിണറായിക്ക് വേണ്ടി മോദിയെ സുഖിപ്പിക്കാന്‍ കാണിച്ച തോന്നിവാസമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
മോദിക്കെതിരെ സമരം ചെയ്യാന്‍ മുട്ട് വിറക്കുന്ന സിപിഎമ്മും കുട്ടി സഖാക്കളും കാണിച്ച തെമ്മാടിത്തരത്തില്‍ യെച്ചൂരിയുടെ നിലപാട് അറിയണമെന്നും രണ്ട് മുദ്രാവാക്യം വിളിച്ചതിന് വധശ്രമത്തിന് കള്ളക്കേസെടുത്ത പിണറായുടെയും സംഘത്തിന്റെയും മോദി പ്രീണനമാണ് കല്‍പറ്റയില്‍ കണ്ടത് എന്നും ഷാഫി പറഞ്ഞു, ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

ഷാഫി പറമ്പിൽ പറഞ്ഞത്: സ്ഥലകാല ബോധവും ബുദ്ധിയും നഷ്ട്ടപ്പെട്ട എസ്എഫ്
ഐ തെമ്മാടികള്‍ പിണറായിക്ക് വേണ്ടി മോദിയെ സുഖിപ്പിക്കാന്‍ കാണിച്ച തോന്നിവാസമാണ് കല്‍പ്പറ്റ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നടന്ന ഗുണ്ടായിസം .ജനാധിപത്യ പ്രതിരോധം തീര്‍ക്കും. ഇതിനു മാപ്പില്ല.
സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കും.മോദിക്കെതിരെ സമരം ചെയ്യാന്‍ മുട്ട് വിറക്കുന്ന സിപിഎമ്മും കുട്ടി സഖാക്കളും കാണിച്ച തെമ്മാടിത്തരത്തില്‍ യെച്ചൂരിയുടെ നിലപാട് അറിയണം.രണ്ട് മുദ്രാവാക്യം വിളിച്ചതിന് വധശ്രമത്തിന് കള്ളക്കേസെടുത്ത പിണറായുടെയും സംഘത്തിന്റെയും മോദി പ്രീണനമാണ് കല്‍പറ്റയില്‍ കണ്ടത്.

shafi

മോദി നിര്‍ത്തിയേടത്ത് നിന്ന് പിണറായി തുടങ്ങി; രാഹുലിന്റെ ഓഫീസ് തകര്‍ത്തതിനെതിരെ കെസി വേണുഗോപാല്‍മോദി നിര്‍ത്തിയേടത്ത് നിന്ന് പിണറായി തുടങ്ങി; രാഹുലിന്റെ ഓഫീസ് തകര്‍ത്തതിനെതിരെ കെസി വേണുഗോപാല്‍

1

കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസാണ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചുതകർത്തുിരിക്കുന്നത്. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടൽ നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ് എഫ് ഐ പ്രവർത്തകർ അതിക്രമം നടത്തിയത്. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് പരിക്ക് പറ്റി. കല്‍പ്പറ്റ കൈമാട്ടിയിലെ എം പിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഈ മാർച്ചാണ് ആക്രമണം ഉണ്ടായത്. പ്രവർത്തകർ ഓഫീസിലേക്ക് തള്ളി കയറാൻ ശ്രമം നടത്തിയതോടെ പൊലീസ് തടയുകയും ലാത്തി വീശുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വലിയ സംഘർഷം ഉണ്ടായത്. ഓഫീസ് ജീവനക്കാരനായ സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിക്കുന്നു.

2


ഓഫീസിലെ ഷട്ടറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന ഫര്‍ണ്ണിച്ചറുകളും സംഘർഷത്തിൽ തകര്‍ത്തു. കമ്പ്യൂട്ടറുകൾക്കും മറ്റ് ഉപകരണങ്ങൾക്കും കേടുപാടുകൾ ഉണ്ട്. ഓഫീസിലെ പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. . എസ് എഫ്‌ ഐ അക്രമത്തിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് ടി സിദ്ദിഖ് ആരോപിച്ചു.

3

എസ് എഫ്‌ ഐയുടെ അക്രമം ഉണ്ടാകും എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ല എന്ന് അദ്ദേഹം പറയുന്നു. ഈ കെട്ടിടത്തിൽ രണ്ട് ഹോസ്പിറ്റലുകളും പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ ഒന്നും പരിഗണിക്കാതെ ആണ് എസ് എഫ്‌ ഐ പ്രവർത്തകർ ഇത്തരമൊരു അക്രമം നടത്തി മുന്നോട്ട് വന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നുവരുന്നുണ്ട്.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid
4

എസ്എഫ്ഐ സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തിയിരുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണ് ഇത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.എസ്എഫ് ഐ സമരത്തെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും തള്ളിപ്പറഞ്ഞു.

Wayanad
English summary
attack against rahul gandhi's office: shafi parambil criticize sfi and cm pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X