വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിങ്കുറ്റി സ്‌കൂളില്‍ ചക്കമഹോത്സവം നടത്തി; വിദ്യാര്‍ത്ഥികളുണ്ടാക്കിയത് നൂറ്റിയിരുപതോളം ചക്കവിഭവങ്ങള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ചക്കത്തോരന്‍, ചക്കനുറുക്ക്, ചക്കപ്പായസം, ചക്കകറി, ചക്കകുരു ഉപ്പേരി, ചക്കപ്പുഴുക്ക്, ചക്കയട, ചക്കയപ്പം എന്നിങ്ങനെ 120-ഓളം വിവിധ ചക്കയുല്പന്നങ്ങളുമായി കരിങ്കുറ്റി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ചക്കപ്രദര്‍ശനവും മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ പ്രദര്‍ശനവും പാചകരീതിയും ശ്രദ്ധേയമായി.

ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിന് ശേഷം ചക്കയുടെ ഗുണമേന്മ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയില്‍ നിരവധി പരിപാടികളാണ് നടന്നുവരുന്നത്. ചക്കയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് നബാര്‍ഡിന്റെ സഹായത്തോടെ എം എസ് സ്വാമിനാഥന്‍ ഗവേഷകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ പരിശീലനം നടന്നുവരികയാണ്. കുടുംബശ്രീ പ്രവര്‍ത്തകരാണ് കൂടുതലായും പരിശീലനക്കളരിയിലുള്ളത്. ചക്കയുമായി ബന്ധപ്പെട്ട ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ വിപണനസാധ്യത കൂടി ഇവര്‍ ലക്ഷ്യം വെക്കുന്നു.

news

എന്നാല്‍ മുതിര്‍ന്നവരെ പോലെ പരിശീലനം സിദ്ധിച്ചിട്ടൊന്നുമല്ല കുരുന്നുകളുടെ ചക്കവിഭവങ്ങള്‍. കേട്ടും, കണ്ടുമുള്ള അറിവുകള്‍ അവര്‍ പങ്കുവെക്കുകയാണ്. 16 ഗ്രൂപ്പുകള്‍ ആയി തിരിഞ്ഞ് പാചകം ചെയ്ത 120 ഓളം വ്യത്യസ്ത ഇനംചക്ക വിഭവങ്ങള്‍ കരിങ്കുറ്റി സ്‌കൂളില്‍ നടന്ന മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സംസ്ഥാന ഫലമായ ചക്ക നശിച്ചുപോകേണ്ട ഒന്നല്ലെന്നും, ഭാവിലെ അതിന്റെ വിപണന സാധ്യതയും പോഷകമൂല്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും കൂടിയായിരുന്നു എന്‍.എസ്.എസ്. യൂണിറ്റ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

pics

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കല്‍പ്പറ്റ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലൗലി അഗസ്റ്റിന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശാരദ മണിയന്‍ അധ്യക്ഷയായിരുന്നു. ചക്ക വിഭവ നിര്‍മ്മാണത്തില്‍ പ്രശസ്തയായ ആത്മ ട്രെയ്‌നര്‍ സ്മിത ബിജു മുഖ്യാതിഥി ആയിരുന്നു.വിദ്യാര്‍ഥികള്‍ക്ക് ചക്ക ഉല്‍പന്നങ്ങളുടെ പാചക പരീശീലനം സ്മിത നല്‍കി. പി ടി എ പ്രസിഡന്റ് പോള്‍ എന്‍ എസ ്എസ് പ്രോഗ്രാം ഓഫീസര്‍ നിവാസ് കാവില്‍രഞ്ജിത്ത്, കല്ല്യാത്ത് പ്രശോഭ്കുമാര്‍, ജിന്‍സ് ജോസഫ് എന്നിവര്‍ സംബന്ധിച്ചു.

Wayanad
English summary
'Chakka mahaotsavam' in Karinkutti school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X