വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓണത്തിന് ഇത്തവണ പൊളിക്കാന്‍ ചിപ്‌സ് വിപണി; കൊവിഡില്‍ നിന്ന് കരകയറി, കച്ചവടത്തില്‍ വന്‍ പ്രതീക്ഷ

Google Oneindia Malayalam News

കല്‍പ്പറ്റ: ഇത്തവണ ഓണം കളറാക്കാന്‍ ചിപ്പ്‌സ് വിപണി. കഴിഞ്ഞ രണ്ട് വര്‍ഷമായി വറ്റി വരണ്ട ഓണമായിരുന്നു ഇവരെ കാത്തിരുന്നത്. വലിയ നഷ്ടത്തിലായിരുന്നു ചിപ്പ്‌സ് വിപണി. പലര്‍ക്കും വേണ്ടാത്ത അവസ്ഥയിലായിരുന്നു. ഒപ്പം ലോക്ഡൗണ്‍ അടക്കം വന്നതോടെ വ്യാപാരം തന്നെ തകര്‍ന്ന് പോകുന്ന അവസ്ഥയായിരുന്നു.

അത് മാത്രമല്ല പ്രവാസികള്‍ക്കായി കേരളത്തില്‍ നിന്ന് പോകുന്ന ചിപ്പ്‌സിന് അടക്കം ഇക്കാലയളവില്‍ ഡിമാന്‍ഡിലായി. പ്രത്യേക വിമാനങ്ങളൊന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് അടക്കം പോകാത്ത സാഹചര്യത്തില്‍. ഇത്തവണ പക്ഷേ ക്ലീന്‍ ഓണമാണ്. അതുകൊണ്ട് വലിയ പ്രതീക്ഷയുമുണ്ട്.

1

ഇത്തവണ കൊവിഡ് ഒക്കെ കുറഞ്ഞ് വളരെ പിന്നോക്കം പോയ സാഹചര്യത്തില്‍ മലയാളി മനസ്സറിഞ്ഞ് സദ്യയുണ്ണാനുള്ള പ്ലാനിലാണ്. സദ്യയാവുമ്പോള്‍ ചിപ്പ്‌സില്ലാതെ എങ്ങനെയാണ്. ചിപ്‌സ് വിപണിയില്‍ തിരക്കേറാനും പുതിയ സ്റ്റോക്കുകള്‍ ധാരാളമായി വരാനും കാരണം ഇതാണ്.

ഹൈവോള്‍ട്ടേജ് ചിരി, ആയിരം ബള്‍ബ് ഒരുമിച്ച് കത്തിയ പോലെ; നസ്രിയ സ്‌മൈലിംഗ് ബ്യൂട്ടി തന്നെ, ചിത്രങ്ങള്‍ വൈറല്‍

ചിപ്പ്‌സ് വിപണിയിലാണ് തുണിക്കട കഴിഞ്ഞാല്‍ ഏറ്റവും തിരക്കുള്ളത്. ഇത്തവണ ആഘോഷങ്ങള്‍ക്ക് സദ്യ ഉറപ്പായും ഉള്ളതിനാല്‍ ശര്‍ക്കര ഉപ്പേരി, വറുത്ത ഉപ്പേരി തുടങ്ങിയവയ്ക്ക് ആവശ്യക്കാര്‍ ധാരാളമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില കുറച്ച് കൂടിയിട്ടുണ്ട്. പക്ഷേ അതൊന്നും ആവശ്യക്കാരെ ബാധിച്ചിട്ടില്ല.

ബാഴ്‌സയും റയലുമല്ല, ലോക നമ്പര്‍ വണ്‍ ഈ ക്ലബ്ബ്, പട്ടികയില്‍ ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും ക്ലബ്ബുകളും

വില കുറച്ച് കൂടുതലാണെങ്കില്‍ സദ്യയില്‍ ഒഴിച്ച് കൂടാനാവാത്ത ഒരിനമാണ് ചിപ്പ്‌സുകള്‍. ഒരുപാട് ഓര്‍ഡര്‍ ലഭിച്ചതായി കല്‍പ്പറ്റയിലെ പഴയ ചന്തയ്ക്ക് സമീപത്തുള്ള ചിപ്‌സ് വ്യാപാരി മുനീര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ശര്‍ക്കര ഉപ്പേരിക്കും വറുത്ത ഉപ്പേരിക്കും കിലോയ്ക്ക് 260 രൂപയായിരുന്നു. ഇത്തവണ രണ്ടിനത്തിനും വില 300 രൂപയായിട്ടുണ്ട്.

സാധാരണക്കാര്‍ അളവ് കുറച്ച് വാങ്ങിയാണ് ഇപ്പോള്‍ അഡ്ജസ്റ്റ് ചെയ്യുക. വില കൂടുതല്‍ തന്നെ കാരണം. ചിപ്പ്‌സിന് മാത്രമല്ല, അവശ്യ സാധനങ്ങള്‍ക്കെല്ലാം വില കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. അതുകൊണ്ട് മലയാളിയുടെ ഓണം ഇത്തവണ കൈപ്പൊള്ളും എന്ന് ഉറപ്പാണ്.

അതേസമയം ഗ്യാസ് വില വര്‍ധനയും നേന്ത്രക്കായ വില വര്‍ധനയുമാണ് ഇത്തവണ ചിപ്പ്‌സിന് വില വര്‍ധിക്കാന്‍ കാരണം. ഇതിനൊക്കെ പുറമേ വയനാടന്‍ ചിപ്‌സ്, കോഴിക്കോടന്‍ ചിപ്‌സ് എന്നിവയുടെ വില്‍പ്പനയുടെ തകര്‍ത്ത് നടക്കുന്നുണ്ട്. കോഴിക്കോടന്‍ കായ് കൊണ്ടുവന്ന് ചിപ്പ്‌സ് ആക്കുന്നതിന് കിലോയ്ക്ക് 360 രൂപയാണ് വില.

എന്നാല്‍ വയനാടന്‍ ചിപ്‌സിന് കിലോയ്ക്ക് 320 രൂപയുമാണ് വില. സര്‍ക്കാര്‍ ഓഫീസുകള്‍ മുതല്‍ ഇടങ്ങളിലേക്ക് ഓര്‍ഡ് ലഭിച്ച് തുടങ്ങിയിട്ടുണ്ട്. അവിടേക്കെല്ലാം സാധനങ്ങളും കൊടുത്ത് തുടങ്ങിയിട്ടുണ്ട്. ചിപ്പ്‌സ് വിപണി തിരിച്ചുവന്നുവെന്ന് ഇതിലൂടെ ഉറപ്പിച്ച് പറയാം.

2022ല്‍ 10 പ്രവചനം സത്യമായി: ബാബ വംഗക്കൊരു പകരക്കാരി; 19കാരി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍2022ല്‍ 10 പ്രവചനം സത്യമായി: ബാബ വംഗക്കൊരു പകരക്കാരി; 19കാരി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

Wayanad
English summary
chips market going to gain this onam season order are increasing says traders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X