Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകന് വേണ്ടി ഒന്നും ചെയ്തില്ല; കേന്ദ്രത്തിലെ മോദിയുടെ പാതയിലാണ് കേരളത്തിലെ പിണറായിയെന്ന് ചെന്നിത്തല

മാനന്തവാടി: മരം കോച്ചുന്ന തണുപ്പില്‍ മോദി സര്‍ക്കാരിന്റെ കരി നിയമങ്ങള്‍ക്കെതിരെ സമരം നയിക്കുന്ന കര്‍ഷകന്റെ നിശ്ചയദാര്‍ഢ്യത്തിന് മാനന്തവാടിയുടെ മണ്ണില്‍ നിന്നുകൊണ്ട് ഞാന്‍ അഭിവാദ്യമര്‍പ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയുടെ വയനാട് ജില്ല പര്യടനത്തില്‍ മാനന്തവാടിയില്‍ തടിച്ചു കൂടിയ പതിനായിരങ്ങള്‍ തെളിയിക്കുന്നത് സര്‍ക്കാരിനോടുള്ള കടുത്ത പ്രതിഷേധമാണെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

congress

കേന്ദ്രത്തിലെ മോദിയുടെ പാതയിലാണ് കേരളത്തിലെ പിണറായി. ഐ സി ബാലകൃഷ്ണന്‍ ഒഴികെയുള്ള എം എല്‍ എ മാരെല്ലാം ഇടതുപക്ഷക്കാരായിട്ടും വയനാട്ടിലെ കര്‍ഷകന് വേണ്ടി ഒന്നും ചെയ്തില്ല. എം ഐ ഷാനവാസിന്റെ സ്വപ്നമായിരുന്നു വയനാട് മെഡിക്കല്‍ കോളേജിനു വേണ്ടി ഇടതുപക്ഷം യാതൊന്നും ചെയ്തില്ല. വയനാട്ടിലെ രോഗികള്‍ ആശുപത്രിയിലേക്ക് പോകും വഴി മരിക്കുന്നു.

യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ വയനാട് മെഡിക്കല്‍ കോളേജ് യഥാര്‍ത്ഥ്യമാക്കും. വയനാട്ടിലെ കര്‍ഷകന്റെ പ്രശനങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു. വന്യ മൃഗങ്ങളുടെ ശല്യത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും യു ഡി എഫ് അധികാരത്തിലെത്തുമ്പോള്‍ സ്വീകരിക്കും. ഇടതു പക്ഷം പാടെ അവഗണിച്ച ആദിവാസി സമൂഹങ്ങളുടെ കുടിലുകളില്‍ വെള്ളവും, വെളിച്ചെവുമെത്തിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+