Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിര്‍ത്തി കടന്നെത്തി മാരക ലഹരി വസ്തുക്കള്‍; പരിശോധനയില്‍ 2 പേര്‍ കുടുങ്ങി

ബത്തേരി: വയനാട് ജില്ലയിലേക്ക് ലഹരി ഒഴുക്ക് ഉണ്ടെന്ന് പോലീസ്. പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ദിവസവും ഒരു മയക്കുമരുന്ന് കേസെങ്കിലും ഇല്ലാത്ത അവസ്ഥയാണ് ജില്ലയില്‍.. കഞ്ചാവ് മുതല്‍ എംഡിഎംഎ വരെ അതിര്‍ത്തി കടന്ന് ജില്ലയിലേക്ക് എത്തുകയാണ്. സുലഭമായി മയക്കുമരുന്ന് കിട്ടാറുണ്ടെന്നാണ് പോലീസ് നിഗമനം.

ഓണക്കാലത്ത് പരിശോധനകള്‍ കര്‍ശനമാക്കിയതോടെ വില്‍പ്പനയ്ക്കായി വന്‍ തോതില്‍ ലഹരി കടത്തുന്നത് കുറഞ്ഞിട്ടുണ്ട്. വില്‍പ്പന കുറഞ്ഞുവെങ്കിലും വ്യക്തിപരമായ ആവശ്യത്തിനായി മയക്കുമരുന്ന് കൊണ്ടുവരുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഇതിന് കാരണം പരിശോധന ശക്തമാക്കിയതാണ്.

1

മുത്തങ്ങയില്‍ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയില്‍ മൂന്ന് പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രണ്ട് പേര്‍ കൂടി വീണ്ടും കുടുങ്ങി. എല്ലാവരുടെ കൈയ്യിലും ചെറിയ അളവിലുള്ള ലഹരിരമുന്നുകളാണ് ഉണ്ടായിരുന്നത്. ഇതെല്ലാം സ്വന്തം ആവശ്യത്തിനുളള മയക്കുമരുന്നായിട്ടാണ് പോലീസ് കരുതുന്നത്.

കുട്ടിക്കളി ഇനിയും മാറിയിട്ടില്ല അല്ലേ, മൊണാലിസയായി മഡോണ, ഒന്നൊന്നര തകര്‍പ്പാണല്ലോ; ചിത്രങ്ങള്‍ വൈറല്‍

ഇവരെല്ലാം പല വാഹനങ്ങളിലെത്തിയ ശേഷമാണ് പിടിയിലായത്. രണ്ട് പേര്‍ കൂടി കഴിഞ്ഞ ദിവസം കുടുങ്ങി. ഇവരില്‍ ഒരാളില്‍ നിന്ന് പത്ത് ഗ്രാം കഞ്ചാവും, മറ്റൊരാളില്‍ നിന്ന് നാല് ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ഇവര്‍ സ്വന്തം ഉപയോഗത്തിനായിട്ടാണ് ലഹരി കൊണ്ടുവന്നത്.

ക്രിസ്റ്റ്യാനോ വീണ്ടും കാഴ്ച്ചക്കാരന്‍; ചെകുത്താന്മാരുടെ തേരോട്ടം, പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് ഹാട്രിക്ക് നേട്ടം

അതേസമയം ജില്ലയില്‍ ശക്തമായ പരിശോധനയാണ് നടത്തുന്നത്. വയനാട്ടിലും സമീപ ജില്ലയിലുമെല്ലാം ഓണം കൂടി കണക്കിലെടുത്ത് വ്യാപകമായ ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പ്പനയും വര്‍ധിപ്പിച്ചതായി പോലീസ് സൂചന നല്‍കുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ മുത്തങ്ങയില്‍ മാത്രം പത്ത് ലഹരി കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് മുത്തങ്ങ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍ പറയുന്നു. വില്‍പ്പന തന്നെ നിരോധിച്ച പാന്‍മസാലകളും ഇതോടൊപ്പം പല സ്ഥലത്ത് നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

ഗുണ്ടല്‍പ്പേട്ട, മൈസൂരു, ബെംഗളൂരു, എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവും രാസ ലഹരി മരുന്ന്
ഒക്കെ ഈ സ്ഥലങ്ങളില്‍ നിന്നാണ് എത്തിക്കുന്നത്. അതേസമയം ഓണാവധിക്ക് ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കൂട്ടത്തോടെ അതിര്‍ത്തി കടന്നെത്തുമ്പോള്‍ പരിശോധനയും അതുപോലെ ശക്തമാക്കാനാണ് വിവിധ വകുപ്പുകളുടെ തീരുമാനം.

കേരള-കര്‍ണാടക എക്‌സൈസ് അധികൃതര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം മുത്തങ്ങയില്‍ സംയുക്ത പരിശോധന നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+