വാളവയലിലെ കാട്ടാനയെ തേടി വനംവകുപ്പ്, വീട് തകര്‍ത്തിട്ടും ആക്രമണം അവസാനിക്കുന്നില്ല
കല്‍പ്പറ്റ: ദേവാലയിലെ വാളവയലില്‍ വീട് തകര്‍ത്ത് വയോധികയെ കൊലപ്പെടുത്തിയ കാട്ടാനയ്ക്കായുള്ള തിരച്ചില്‍ തുടര്‍ന്ന് വനംവകുപ്പ്. ദിവസങ്ങളായി തിരച്ചില്‍ നടത്തിയിട്ടും കാട്ടാനയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല്. വനംവകുപ്പ് പിഎം 2 എന്നാണ് ഇതിന്പേരിട്ടിരിക്കുന്നത്. ഈ വിഭാഗത്തില്‍ വരുന്ന കാട്ടാനകള്‍ വലിയ അപകടകാരികളാണ്.
സ്ഥിരമായി ദേവാല മുതല്‍ പാടംന്തുറ വരെയുള്ള പ്രദേശങ്ങളിലെ വീടുകളാണ് കാട്ടാന തകര്‍ക്കുന്നത്. നാട്ടുകാര്‍ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉള്ളത്. ഏത് നിമിഷവും കാട്ടാന ആക്രമിക്കാമെന്ന അവസ്ഥയിലാണ്. ഇതോടെയാണ് വനംവകുപ്പും രംഗത്തിറങ്ങിയത്.
കാട്ടാനയുടെ ആക്രമണം രൂക്ഷമായതോടെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കാട്ടാനയെ മയക്ക് വെടിവെച്ച് പിടികൂടി മുതുമല വനത്തിലേക്ക് മാറ്റാന്‍ ഉത്തരവിട്ടിരുന്നു. രണ്ടാഴ്ച്ചയായി കാട്ടാനയെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു വനംവകുപ്പ്. ഇതിന്റെ സഞ്ചാരമേഖല ഇപ്പോഴും കൃത്യമായി മനസ്സിലാക്കാനായിട്ടില്ല. ആക്രമണകാരിയായ കാട്ടാന പല വഴിക്കാണ് എത്തുന്നത്.
പൊടിപിടച്ച് കിടന്ന ട്രക്കില്‍ നിന്ന് മഹാഭാഗ്യം, കനേഡിയക്കാരന് അടിച്ചത് ലക്ഷങ്ങളുടെ ലോട്ടറി
മോഴയാനയാണിത്. മറ്റൊരു മോഴയാനയും കൂടെയുണ്ട്. കേരളത്തിന്റെ അതിര്‍ത്തി മേഖലയിലുള്ള വനത്തിലാണ് ഈ കാട്ടാന കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ കഴിഞ്ഞ ദിവസം മുണ്ടക്കൊല്ലി വനത്തില്‍ ഈ ആനയെ കണ്ടെത്തിയിരുന്നു.
ക്ഷണിക്കാത്ത വിവാഹത്തിന് ഭക്ഷണം കഴിക്കാനെത്തി യുവാവ്; കൈയ്യോടെ പിടിച്ച് വീട്ടുകാര്‍, സംഭവം ഇങ്ങനെ
അതേസമയം വടുവന്‍ചാല്‍ ടൗണിനോട് ചേര്‍ന്നുള്ള അമ്പലക്കുന്നില്‍ പുലി വീണ്ടും ഇറങ്ങിയിരിക്കുകയാണ്. ഇവിടെ സ്വകാര്യ വ്യക്തിയുടെ പശുവിനെയാണ് പുലി ഇത്തവണ കൊന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് പശുവിന്റെ ജഡം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തൊഴുത്തിന് സമീപത്ത് തന്നെയായിരുന്നു ജഡം.
ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
ഉടന്‍ തന്നെ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. ഇവരാണ് പുലിയാണ് പശുവിനെ കൊന്നതെന്ന് സ്ഥിരീകരിച്ചത്. പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. പുലി ഇനിയും വരാമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് നാട്ടുകാരോട് ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.