Get Updates
Get notified of breaking news, exclusive insights, and must-see stories!

മനുഷ്യ-വന്യജീവി സംഘര്‍ഷം: ലഘൂകരണ നടപടികളുമായി വനംവകുപ്പ്; റെയില്‍ ഫെന്‍സിംഗിന്റെയും കല്‍മതിലിന്റെയും നിര്‍മ്മാണം ഉടന്‍ തുടങ്ങും

സുല്‍ത്താന്‍ബത്തേരി: ജില്ലയിലുടനീളം വനാര്‍ത്തിഗ്രാമങ്ങളില്‍ വന്യമൃഗശല്യത്തിനെതിരെ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വിവിധ നടപടികളുമായി വനംവകുപ്പ്. വിവിധ സ്ഥലങ്ങളിലെ റെയില്‍ ഫെന്‍സിംഗ്, കല്‍മതില്‍ തുടങ്ങിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെണ്ടര്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മ്മാണങ്ങള്‍ ആരംഭിക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.

ഏറ്റവുമധികം വന്യമൃഗശല്യം നേരിടുന്ന വടക്കനാട് ഗ്രാമസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ അതിശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നതിനിടെയാണ് പ്രതിരോധനടപടികളിലേക്ക് വനംവകുപ്പ് വേഗത്തില്‍ കടക്കുന്നത്. 2018-19 വര്‍ഷത്തില്‍ കിഫ്ബി പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി മൂടക്കൊല്ലി മുതല്‍ സത്രംകുന്ന് വരെയുളള 10 കി.മീ. റെയില്‍ ഫെന്‍സിംഗിന്റെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 15 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.

wallwayand-15

ഇതിന് പുറമെ, കിഫ്ബി പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ തന്നെ ആനപ്രതിരോധ കല്‍മതിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. 410 മീറ്റര്‍ ദൂരം കല്‍മതില്‍ നിര്‍മ്മിക്കുവാന്‍ 57.40 ലക്ഷം രൂപ യാണ് വകയിരുത്തിയിട്ടുള്ളത്. കുറിച്ച്യാട് റെയ്ഞ്ചില്‍ പുതുവീട് മുതല്‍ പന്നിക്കുഴിമൂല വരെയും, പുതുവീട് മുതല്‍ കണ്ണാമൂലവരെയും,സുല്‍ത്താന്‍ ബത്തേരി റെയിഞ്ചില്‍ ചുണ്ടപ്പാടി ഭാഗത്തും, തോല്‍പ്പെട്ടി റെയ്ഞ്ചില്‍ വാകേരി, തോല്‍പ്പെട്ടി എന്നിവിടങ്ങളിലും ഉള്‍പ്പെടെ അഞ്ച് സ്ഥലങ്ങളിലേക്കുളള പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.

കിഫ്ബി രണ്ടാംഘട്ടത്തില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ 11 കിലോമീറ്റര്‍ ക്രാഷ്ഗാഡ് സ്റ്റീല്‍റോപ് ഫെന്‍സിങ്ങ് പ്രവര്‍ത്തിയുടെ പ്രാരംഭഘട്ട നടപടികളും സ്വീകരിച്ചുവരികയാണ്. വടക്കനാട് ഭാഗത്തെ ഡി.പി.ആര്‍ പ്രകാരം ഇതില്‍ 4.4 കി.മീറ്ററും വടക്കനാടുകര്‍ക്കും 6.6 കി.മീ. തോട്ടമൂലയിലുമാണ് ഇതിനായി തീരുമാനിക്കപ്പെട്ടിട്ടുളളത്. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്ന തിനായി വടക്കനാട് പ്രദേശത്ത് 8 കിലോമീറ്ററോളം ദൂരത്തില്‍ ആനകിടങ്ങ് ഇടഞ്ഞുപോയതിന് 1.267 കിലോമീറ്റര്‍ ബൈപ്പാസ്ട്രഞ്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. മൊത്തം 30 കി.മീറ്ററില്‍ ബാക്കിയുളള 22 കി.മീ.ദൂരം ബൈപ്പാസ് ട്രഞ്ച് എടുക്കുന്നതിനായി ഫണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

വയനാട് വന്യജീവി സങ്കേതത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ നാളിതുവരെ 1,02,51,316 രൂപ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട്. 2018 ഒക്ടോബര്‍ പകുതിവരെയുളള അപേക്ഷകള്‍ക്ക് തീര്‍പ്പുകല്‍പ്പിച്ചു പണം വിതരണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള തുക ഉടന്‍ വിതരണം ചെയ്യുന്നതാണെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിനായി 213 കോടി രൂപയുടെ സമഗ്രമായ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇത് ജില്ലാ വികസന സമിതിയുടെ അംഗീകാരത്തോടെ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+