വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജ്യോതി നിവാസിന് അംഗീകാരം: ബേബിപോള്‍ സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മാനസികരോഗത്തിന്റെ പിടിയില്‍പ്പെട്ടവര്‍ക്ക് ആശ്രയകേന്ദ്രമായി മാറിയ വാഴവറ്റയിലെ ജ്യോതി നിവാസിന് അംഗീകാരം. ബേബിപോള്‍ സ്മാരക അവാര്‍ഡ് സമ്മാനിച്ചു. ബേബിപോള്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. മിനിയാണ് 10000 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് സമ്മാനിച്ചത്. കാല്‍നൂറ്റാണ്ടായി വയനാട്ടിലെ സേവനസന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമാണ് ജ്യോതി നിവാസ്.

മാനസിക രോഗം മൂലം ഒറ്റപ്പെട്ടവര്‍ക്കും, ഉപേക്ഷിച്ചവര്‍ക്കും ആശ്രയമൊരുക്കുന്നതിനായി ജ്യോതി നിവാസ് ജോണി പള്ളിത്താഴത്ത്, ഭാര്യ ഗ്രെയ്‌സി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ മേഖലയിലെ വിദഗ്ധര്‍ ചേര്‍ന്നുള്ള ഭരണസമിതിയാണ് മുന്നോട്ട് നയിക്കുന്നത്. ഇനികതം തന്നെ ജ്യോതി നിവാസിന്റെ പ്രവര്‍ത്തനങ്ങളെ സമൂഹം ഒന്നടങ്കം പ്രശംസിച്ചിരുന്നു. 1990 മുതലാണ് മാനസികരോഗ നിയന്ത്രിതാവസ്ഥയിലുള്ളവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്യാന്‍ വാഴവറ്റ കേന്ദ്രമായി ജ്യോതി നിവാസ് പ്രവര്‍ത്തനം ആരംഭിച്ചത്.

jyothinivas-

നിലവില്‍ 60 പേര്‍ ഉള്ള ഈ സ്ഥാപനത്തിലൂടെ നാളിതവരെയായി 540 ഓളം പേര്‍ക്ക് സേവനം നല്‍കുവാന്‍ സാധിച്ചിട്ടുണ്ട്. മാനസികരോഗിയെന്ന് തിരിച്ചറിയുമ്പോള്‍ വീട്ടുകാര്‍ ഉപേക്ഷിച്ചവരാണ് ഇവിടെ വരുന്ന ഭൂരിഭാഗം പേരും. സ്വന്തം വീടുകളിലും സമൂഹത്തിലും ഒരു പോലെ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും തെരുവില്‍ അലയുന്നവര്‍ക്കുമെല്ലാം ജ്യോതി നിവാസ് സമ്മാനിച്ചത് പുതിയൊതു ജീവിതമായിരുന്നു.

മാനസിക രോഗികള്‍ക്ക് ഭക്ഷണവും, താമസവം, ചികിത്സയും, പുനരധിവാസവും, തൊഴില്‍ പരിശീലനവും, മറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കി സമൂഹത്തോടും കുടുംബത്തോടും ചേര്‍ത്തുനിര്‍ത്തുന്നതിനാണ് ജ്യോതി നിവാസ് പരിശ്രമിച്ചുവരുന്നത്. അത് പൂര്‍ണമായി വിജയിച്ചതിന് തെളിവാണ് ഇവിടുത്തെ അന്തേവാസികള്‍. അവാര്‍ഡ് ദാന ചടങ്ങില്‍ പ്രൊഫസര്‍ കെ. ബാലഗോപാലന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മാനസികാരോഗ്യം എന്ന വിഷയത്തില്‍ സൈക്കോളജിസ്റ്റ് അന്‍വിന്‍ ക്ലാസ്സെടുത്തു. ജോസ് സെബാസ്റ്റ്യന്‍, ടി.കെ. ഓമന, പി.സി. ജോസ്, ജോണി പള്ളിത്താഴത്ത്, ഇ.ടി. രാജു തുടങ്ങിയവര്‍ സംസാരിച്ചു.

Wayanad
English summary
jyothi nivas bags Baby paul memorial award.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X