വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബത്തേരിയില്‍ ബിജെപിക്ക് ഞെട്ടല്‍; സ്ഥാനാര്‍ത്ഥി മത്സരിത്തില്‍ നിന്നും പിന്‍മാറി, തന്നോട് ചോദിച്ചില്ല

Google Oneindia Malayalam News

ബത്തേരി: നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുന്ന 115 മണ്ഡലങ്ങളില്‍ 114 മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളേയും ബിജെപി പ്രഖ്യാപിച്ച് കഴിഞ്ഞു. കഴക്കൂട്ടം മണ്ഡലത്തില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ മാറ്റിവെച്ചിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലത്തില്‍ മത്സരിക്കുന്നുവെന്നാണ് പ്രത്യേകത. കോന്നിയിലും മഞ്ചേശ്വരത്തുമാണ് കെ സുരേന്ദ്രന്‍ മത്സരിക്കുന്നത്. നേമത്ത് കുമ്മനവും തൃശൂരില്‍ സുരേഷ് ഗോപിയും മത്സരിക്കുന്നു. മെട്രോമാന്‍ ഇ ശ്രീധരന്‍ പാലക്കാടും മത്സരിക്കുന്നു. ഇതിനിടയിലാണ് ബിജെപിയെ ഞെട്ടിച്ചു കൊണ്ട് പ്രഖ്യാപിച്ച ബിജെപി സ്ഥാനാര്‍ത്ഥി മത്സരിത്തില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

സുല്‍ത്താന്‍ ബത്തേരി

സുല്‍ത്താന്‍ ബത്തേരി


കഴിഞ്ഞ ദിവസം പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയായിരുന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്വി പ്രഖ്യാപിച്ചത്. പ്രധാനപ്പെട്ട മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്. അതില്‍ ഉള്‍പ്പെട്ട മണ്ഡലമായിരുന്നു സുല്‍ത്താന്‍ ബത്തേരി.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

പണിയ വിഭാഗത്തില്‍ നിന്നുള്ള മണികണ്ഠനെയായിരുന്നു സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഈ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപത്തെ കുറിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി എടുത്ത് പറയുകയും ചെയ്തു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുള്ള ഒരുക്കത്തിലായിരുന്നു ബിജെപി.

Recommended Video

cmsvideo
#KLElection2021 ബിജെപി സ്ഥാനാർഥി പട്ടികയിൽ ആക്ഷേപം: സ്ഥാനാർഥികൾ പിന്മാറുന്നു
തന്നോട് ചോദിച്ചില്ല

തന്നോട് ചോദിച്ചില്ല

ഇന്ന് കണ്‍വന്‍ഷന്‍ അടക്കം വിളിച്ച് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്താനുള്ള ഒരുക്കതിലുമായിരുന്നു ബിജെപി. എന്നാല്‍ ഇതിനിടയിലാണ് പാര്‍ട്ടി നേതാക്കളെ അമ്പരിപ്പിച്ച് കൊണ്ട് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി മത്സരത്തില്‍ നിന്നും പിന്‍മാറിയതായി പ്രഖ്യപിക്കുന്നത്. തന്നോട് ചോദിക്കാതെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയതെന്നും അദ്ദേഹം പറയുന്നു.

മത്സരിക്കാന്‍ താല്‍പര്യമില്ല

മത്സരിക്കാന്‍ താല്‍പര്യമില്ല

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും മണിക്കുട്ടന്‍ എന്ന് അറിയപ്പെടുന്ന മണികണ്ഠന്‍ പറയുന്നു. പണിയ സമുദായത്തെ ബിജെപി പരിഗണിച്ചതിൽ സന്തോഷമുണ്ടെന്നും എന്നാൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും. മത്സരിക്കാനില്ലെന്ന് അറിയിച്ചുകൊണ്ട് ഭാര്യയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.

ജോലിയില്‍ തുടരും

ജോലിയില്‍ തുടരും

ഇതിന് പിന്നാലെ തന്റെ അറിവോ, സമ്മതമോ ഇല്ലാതെയാണ് സ്ഥാനാർത്ഥിയാക്കിയതെന്നും, പിന്മാറുകയാണെന്നും മണികണ്ഠനും വ്യക്തമാക്കുകയായിരുന്നു. കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ടീച്ചിങ്ങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് മണികണ്ഠന്‍. നിലവില്‍ ജോലിയില്‍ തുടരാനാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം പരിഗണിച്ചത്

ആദ്യം പരിഗണിച്ചത്

ഇതോടെ ബത്തേരിയിലേക്ക് പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടി വന്നിരിക്കുകയാണ് ബിജെപിക്ക്. എന്‍ഡിഎ​യിലേക്ക് മടങ്ങി വന്ന സികെ ജാനുവിനെ നേരത്തെ മത്സരിപ്പിക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ജില്ലാ ബിജെപി നേതാക്കള്‍ നടത്തിയത്.

ജാനുവിനെതിരായ എതിര്‍പ്പ്

ജാനുവിനെതിരായ എതിര്‍പ്പ്

മുന്നണി മര്യാദകള്‍ പാലിക്കാതെ പുറത്ത് പോയ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നായിരുന്നു ജില്ലാ ഘടകത്തിന്റെ ആവശ്യം. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ ഹിതപരിശോധനയിലൂടെ കണ്ടെത്തിയെന്നായിരുന്നു ജില്ല പ്രസിഡന്‍റ് സജീ ശങ്കര്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ ലിസ്റ്റില്‍ പെട്ട നേതാവായിരുന്നോ മണികണ്ഠന്‍ എന്ന് സംശയമുണ്ട്.

ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടി

ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടി

ഒരിടവേളക്ക് ശേഷം എന്‍ഡിഎയിലേക്ക് മടങ്ങിയെത്തിയ സികെ ജാനുവിന്‍റെ ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടിക്ക് ആറ് സീറ്റുകള്‍ വരെ നല്‍കിയേക്കുമെന്നായിരുന്നു സൂചന. ഇതില്‍ സികെ ജാനു ബത്തേരിയിലോ മാനന്തവാടിയിലോ മത്സരിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ രണ്ട് മണ്ഡലങ്ങളിലേക്കും ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു.

ജാനുവിന്‍റെ മറുപടി

ജാനുവിന്‍റെ മറുപടി

എന്‍ഡിഎ പ്രവേശനത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്നായിരുന്നു ജില്ല ഘടകത്തിന്‍റെ വിമര്‍ശനങ്ങള്‍ക്കുള്ള സികെ ജാനുവിന്‍റെ മറുപടി. ജില്ലാ നേതാക്കളുമായിട്ടില്ല, സംസ്ഥാന നേതൃത്വവുമായിട്ടാണ് ചര്‍ച്ച നടത്തിയതെന്നും സികെ ജാനു. കഴിഞ്ഞ തവണ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സ്ഥാനാര്‍ത്ഥി 25000 ല്‍പ്പരം വോട്ടുകള്‍ നേടിയിരുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

അതേസമയം, സുല്‍ത്താന്‍ ബത്തേരിയില്‍ സിറ്റിങ് എംഎല്‍എ ആയ ഐസി ബാലകൃഷ്ണനെയാണ് കോണ്‍ഗ്രസ് വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. സിപിഎ ആവട്ടെ അടുത്ത കാലത്ത് കോണ്‍ഗ്രസ് വിട്ട് വന്ന എംഎസ് വിശ്വനാഥനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. സംവരണ മണ്ഡലമായ ബത്തേരിയില്‍ ആദിവാസി വിഭാഗത്തിലെ ജാതി സമവാക്യങ്ങളും പ്രധാനമാണ്.

നടി ത്രിധ ചൗധരിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Wayanad
English summary
kerala assembly election 2021; BJP candidate Manikandan withdraws from sulthan bathery polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X