വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുല്‍ഗാന്ധിക്ക് വയനാട് സമ്മാനിച്ചത് ചരിത്രവിജയം: ഭൂരിപക്ഷം 431770

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് വയനാട് സമ്മാനിച്ചത് ചരിത്രവിജയം. കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്ഥാനാര്‍ത്ഥി 431770 വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജയിക്കുന്നത്. നേരത്തെ മലപ്പുറത്ത് ഇ അഹമ്മദ് നേടിയ 1,93,749 വോട്ടുകളാണ് രാഹുല്‍ഗാന്ധി മറികടന്നത്. വയനാട് ലോക്‌സഭാമണ്ഡലത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളും രാഹുല്‍ഗാന്ധിക്ക് സമ്മാനിച്ചത് സ്വപ്നസമാനമായ ഭൂരിപക്ഷമാണ്.

വിജയിച്ചത് ജനങ്ങളാണ്.... നിങ്ങളുടെ മുന്നില്‍ ശിരസ് കുനിക്കുന്നുവെന്ന് മോദി, രണ്ടാമൂഴത്തിന് നന്ദി!!വിജയിച്ചത് ജനങ്ങളാണ്.... നിങ്ങളുടെ മുന്നില്‍ ശിരസ് കുനിക്കുന്നുവെന്ന് മോദി, രണ്ടാമൂഴത്തിന് നന്ദി!!

മണ്ഡലങ്ങളിലും വ്യക്തമായ ലീഡാണ് രാഹുല്‍ഗാന്ധിക്ക് നല്‍കിയത്. ഏഴ് നിയോജകമണ്ഡലങ്ങളില്‍ രാഹുലിന് 70465 വോട്ടിന്റെ ഏറ്റവുമധികം ഭൂരിപക്ഷം സമ്മാനിച്ചത് വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലമാണ്. വണ്ടൂരാണ് രണ്ടാമത്. 69555 വോട്ടുകള്‍. കല്‍പ്പറ്റ-63754, നിലമ്പൂര്‍-61660, മാനന്തവാടി-54631, ഏറനാട്-56527, തിരുവമ്പാടി-54471 എന്നിങ്ങനെയാണ് നിയോജകമണ്ഡലം തലത്തില്‍ ലഭിച്ച ഭൂരിപക്ഷം. കേരളത്തിലെ തകര്‍പ്പന്‍ ജയത്തിനൊപ്പം രാഹുല്‍ഗാന്ധിയുടെ ഭൂരിപക്ഷം നല്‍കിയ ചരിത്രവിജയത്തിന്റെ ആഹ്ലാദത്തിലാണ് മണ്ഡലത്തിലെ യു ഡി എഫ് പ്രവര്‍ത്തകര്‍.

wayanadcongress

2009-ലെ തിരഞ്ഞെടുപ്പില്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ഐ ഷാനവാസ് നേടിയത് 1,53,439 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു. 2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 20,870 ആയി ഭൂരിപക്ഷം കുറഞ്ഞു. ഇപ്പോഴത് നാല് ലക്ഷവും കടന്നിരിക്കുകയാണ്.

എന്നാല്‍ രാഹുല്‍ഗാന്ധി മത്സരിക്കാനെത്തിയതോടെ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറി. വയനാട്, മലപ്പുറം ജില്ലകളിലെ മൂന്നും, കോഴിക്കോട് ജില്ലയിലെ ഒന്നും നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം. രാഹുലില്‍ ഗാന്ധിയുടെ ലീഡ് നിലയില്‍ വന്‍വര്‍ധനവുണ്ടായതോടെ മണ്ഡലത്തിലാരംഭിച്ച ആഹ്ലാദാരാവങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

rahul8-1558

രാവിലെ ഒമ്പത് മണിക്ക് പതിനായിരം വോട്ട് ലീഡ് നേടിയ രാഹുല്‍ ക്രമേണ ഏകപക്ഷീയമായി ലീഡുയര്‍ത്തുന്നതാണ് കണ്ടത്. ഒമ്പതരയോടെ 25000 ലീഡ് മറികടന്ന രാഹുല്‍ഗാന്ധി പത്ത് മണിയോടെ ലീഡ് 40,000ത്തില്‍ എത്തിച്ചു. പിന്നീട് അരമണിക്കൂര്‍ ഇടവിട്ട് വോട്ടെണ്ണലിന്റെ ലീഡ് പതിനായിരങ്ങള്‍ വെച്ച് രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കൊണ്ടിരുന്നു. വിജയമുറപ്പിച്ചതോടെ ജില്ലയിലെങ്ങും പടക്കം പൊടിച്ചും, ആരവങ്ങളും മുദ്രാവാക്യങ്ങളും മുഴക്കിയും പ്രവര്‍ത്തകരും നേതാക്കളും തെരുവിലിറങ്ങി.

Wayanad
English summary
Rahul Gandhi get majority of 431770 in Wayanad, Sulthan Bathery constituency contributes most
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X