'കുട്ടികളാണ് ആക്രമിച്ചത്, അവരോട് ദേഷ്യമില്ല'; ഓഫീസ് ജനങ്ങളുടേതാണെന്ന് രാഹുല്‍ ഗാന്ധി
വയനാട്: കല്‍പ്പറ്റയിലെ തന്റെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. ഓഫീസ് ആക്രമിച്ച സംഭവം നിര്‍ഭാഗ്യകരമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് വയനാട്ടിലെ എം പിയുടെ ഓഫീസല്ല. മറിച്ച് ജനങ്ങളുടെ ഓഫീസാണ്. അതിന് നേരെയാണ് ആക്രമണം ഉണ്ടായത്. കുട്ടികളാണ് ആക്രമണം നടത്തിയത്. നിരുത്തരവാദപരമായ രീതിയാണെങ്കിലും എനിക്ക് കുട്ടികളാണ് അത് ചെയ്തത്. അതുകൊണ്ട് തന്നെ എനിക്ക് അവരോട് പരിഭവമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
Recommended Video
ഹൃദയത്തില്‍ 'പ്രണവിനെ' വീഴ്ത്തിയ ലുക്ക്; അന്നും ഇന്നും ഷോണ്‍ പൊളിയാണ്, അടിപൊളിയേ...

എനിക്ക് അവരോട് പരിഭവവുമില്ല ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവൃത്തി മറക്കാവുന്നതേ ഉള്ളൂ. എന്നാല്‍ ആക്രമം ഒന്നിനും പരിഹാരമല്ലെന്ന് ഇവര്‍ തിരിച്ചറിയണമെന്ന് കല്‍പ്പറ്റയിലെ എം പി ഓഫീസ് സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു. ഓഫീസ് ഉടന്‍ തന്നെ തുറക്കുമെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

ബി ജെ പിയും ആര് എസ് എസും വിദ്വേഷത്തിന്റെ സാഹചര്യമുണ്ടാക്കുന്നു. അത് കോണ്‍ഗ്രസിന്റെ ഫിലോസഫിയല്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരന്, വി ഡി സതീശന്, ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ തുടങ്ങയവരും അദ്ദേഹത്തോടൊപ്പം മാധ്യമങ്ങളെ കണ്ടു.

കഴിഞ്ഞ മാസം 24ന് ആണ് കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. ഓഫീസിന്റെ ഷട്ടറുകള്‍ അടക്കം തകര്‍ത്തിരുന്നു. ഫയലുകള്‍ വലിച്ചെറിഞ്ഞ പ്രവര്‍ത്തകര്‍ കസേരയില്‍ വാഴയും വച്ചാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

പൊലീസിന്റെ കണ്മുന്നില് വച്ചായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ മണിക്കൂറുകളോളം മേഖലയില്‍ സംഘര്‍ഷമുണ്ടായി. ആക്രമണത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫിനും പരിക്കേറ്റിരുന്നു. സി പി എം ആണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. കൂടാതെ ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ വരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സമരം തടയുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഡി വൈ എസ് പിയെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ അന്വേഷണത്തിന് എ ഡി ജി പി മനോജ് എബ്രഹാമിനെയും ചുമതലപ്പെടുത്തിയിരുന്നു. 30ല്‍ ഏറെ എസ് എഫ് ഐ പ്രവര്‍ത്തകരാണ് സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications