വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബുധനാഴ്ച വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ പര്യടനം: തിരുനെല്ലിയില്‍ പിതാവിന് ബലിതര്‍പ്പണം!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ലോക്‌സഭാമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധി ബുധനാഴ്ച മണ്ഡലത്തിലെ നാല് നിയോജകമണ്ഡലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും. പിതാവ് രാജീവ്ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത വയനാട്ടിലെ തിരുനെല്ലി ക്ഷേത്രസന്ദര്‍ശമാണ് പരിപാടികളിലൊന്ന്. തിരുനെല്ലി ക്ഷേത്രദര്‍ശനത്തിന് ശേഷം പിതാവ് രാജീവ്ഗാന്ധിയുടെ ഓര്‍മ്മകളില്‍ അദ്ദേഹം ബലിതര്‍പ്പണവും നടത്തും.

നിന്നെയും നിന്റെ പട്ടികളെയും തല്ലിയോടിക്കും.... രാജ് ബബ്ബാറിനെതിരെ ഭീഷണിയുമായി ബിഎസ്പി നേതാവ്നിന്നെയും നിന്റെ പട്ടികളെയും തല്ലിയോടിക്കും.... രാജ് ബബ്ബാറിനെതിരെ ഭീഷണിയുമായി ബിഎസ്പി നേതാവ്

മണ്ഡലത്തില്‍ മൂന്ന് പൊതുസമ്മേളനങ്ങളില്‍ തുടര്‍ന്ന് പങ്കെടുക്കും. ആദ്യത്തെ പരിപാടി സുല്‍ത്താന്‍ബത്തേരിയിലാണ്. രാവിലെ 11 മണിക്ക് സുല്‍ത്താന്‍ബത്തേരി സെന്റ്‌മേരീസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനമാണ് വയനാട്ടിലെ പ്രധാനപരിപാടി. തുടര്‍ന്ന് 1.10ന് തിരുവമ്പാടി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

rahul232323-15

തിരുവമ്പാടിയിലെ സമ്മേളനത്തിന് ശേഷം 2.40ന് വണ്ടൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം സംസാരിക്കും. രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് യുഡിഎഫ് ഭാരവാഹികള്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നത് മോദിയുടെയും അമിത്ഷായുടെയും വാക്കുകളാണ് കെപിസിസി ജനറല്‍ സെക്രട്ടറിയും മീഡിയാകോര്‍ഡിനേറ്ററുമായി കെ പി അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

മതേതരത്വം ഉയര്‍ത്തിപ്പിച്ചുള്ള മുന്നേറ്റത്തെ ഭയന്ന് രാഹുല്‍ഗാന്ധിയെ മോശക്കാരനാക്കി ചിത്രീകരിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഇതേ സമീപനമാണ് ഇപ്പോള്‍ പിണറായിയും പാര്‍ട്ടിയും പാര്‍ട്ടിപത്രവും തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ബി ജെ പിയുടെ ബി ടീമായി സി പി എം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയനാട്ടില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം പാര്‍ട്ടിക്ക് അനുകൂലമാകുമെന്ന് കരുതുന്നുണ്ടോ? വയനാട് മണ്ഡ‍ലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം..

Wayanad
English summary
Rahul Gandhi will be in Wayanad constituency on Wednessday for campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X