കിടു കിടാ വിറപ്പിച്ച് കടുവ, മൂന്ന് ആടുകളെ കൊന്നു, വയനാട്ടില്‍ വീണ്ടും ഭീതി
മീനങ്ങാടി: വയനാട്ടില്‍ നാട്ടുകാരെ കിടു കിടാ വിറപ്പിച്ച് കടുവ. ഇത്തവണ മൂന്ന് ആടുകളെയാണ് കൊന്നത്. നാട്ടുകാര്‍ പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുകയാണ്. അപ്പാട് പ്രദേശത്ത് ഒരിടവേളയ്ക്ക് ശേഷമാണ് കടുവയെത്തുന്നത്. യൂക്കാലിക്കവയലിലെ സ്വകാര്യ വ്യക്തിയുടെ മൂന്ന് ആടുകളെയാണ് കടുവ കൊന്നത്.
ശനിയാഴ്ച്ച പുലര്‍ച്ചെ നാലരയോടെയാണ് കടുവയെത്തി ആടുകളെ കൊന്നത്. അതേസമയം നാട്ടുകാര്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. ജില്ലയിലെ പലയിടങ്ങളിലായി കടുവയും പുലിയുമെല്ലാം എത്തുന്നത് പതിവായതോടെ വളര്‍ത്തുമൃഗങ്ങള്‍ കര്‍ഷകര്‍ക്ക് അടക്കം നഷ്ടമാവുകയാണ്.

വനംവകുപ്പാണെങ്കില്‍ ഇതിനെയെല്ലാം എങ്ങനെ പിടിക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ്. പകല്‍ നേരങ്ങളിലും കടുവ പലയിടത്തും എത്തുന്നുണ്ട്. ജനവാസ മേഖലയില്‍ ഒരു ഭയവുമില്ലാതെ ഇറങ്ങുന്ന കടുവ നാട്ടുകാര്‍ക്കും ഭീഷണിയാണ്. മീനങ്ങാട്ട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ രണ്ട് മാസത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് കടുവ വീണ്ടുമെത്തുന്നതും ആക്രമിക്കുന്നതും.
ഇതോടെ ഉറക്കമില്ലാ രാത്രികള്‍ വീണ്ടും പ്രദേശത്തുകാരെ തേടിയെത്തിയിരിക്കുകയാണ്. വളര്‍ത്തുമൃഗങ്ങള്‍ക്കും കന്നുകാലികള്‍ക്കും കാവലിരിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. ചീരാലില്‍ ഉറക്കമിളച്ചാണ് കടുവയെ വനംവകുപ്പ് പിടിച്ചത്. ഇതും അതുപോലെ തലവേദയാവാനാണ് സാധ്യത.
ആട് വളര്‍ത്തല്‍ വരുമാന മാര്‍ഗമാക്കിയ രാഘവന്‍ എന്ന കര്‍ഷകന്റെ ആട്ടിന്‍കുട് പൊളിച്ചാണ് കടുവ അകത്ത് കയറിയത്. കടുവ കൊന്ന ആടുകളില്‍ രണ്ടെണ്ണം പ്രസവിക്കാറായ ആടുകളാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ നായ കുരയ്ക്കുന്ന ശബ്ദം കേട്ടിരുന്നു രാഘവനും കുടുംബവും. ഇവര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് മുന്നില്‍ കടുവയെ കണ്ടത്.
ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ
ഇതോടെ കടുവ ആടിനെയും ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഈ മേഖലയില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. കൃഷ്ണഗിരി മേഖലയിലും നേരത്തെ ഇതുപോലെ കടുവ തുടര്‍ച്ചയായ ദിവസങ്ങളില്‍ എത്തിയിരുന്നു.
അതേസമയം പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രി വൈകിയും വനപാലകര്‍ ഈ പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. രാഘവന്‍ കുടുംബം പറയുന്നത് ഈ ആടുകളായിരുന്നു ഏക വരുമാന മാര്‍ഗമെന്നാണ്. വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഈ കുടുംബം. കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കടുവയുടെ കുഞ്ഞ് കുടുങ്ങിയ സംഭവത്തിന് ശേഷം മൈലമ്പാടിയില്‍ കടുവാ ശല്യമുണ്ടായിരുന്നില്ല.
ഈ കടുവ കാട്ടിലേക്ക് രക്ഷപ്പെട്ടുവെന്നായിരുന്നു കരുതിയത്. എന്നാല്‍ കൃഷ്ണഗിരി ഭാഗത്ത് കടുവ വീണ്ടുമെത്തിയതോടെ ഈ മേഖലയാകെ ആശങ്കയിലാണ്. തോട്ടങ്ങള്‍ ധാരാളമുണ്ട് ഇവിടെ പത്ത് ആടുകളെയാണ് കടുവ കൊന്നത്.












Click it and Unblock the Notifications