Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് അമ്പലവയല്‍ കൊലപാതകം: 'ആരും സഹായിച്ചിട്ടില്ല';' ദുരൂഹതയില്ല';' ആരോപണം തെറ്റ് - പൊലീസ്

വയനാട് അമ്പലവയല്‍ കൊലപാതകം: 'ആരും സഹായിച്ചിട്ടില്ല';' ദുരൂഹതയില്ല';' ആരോപണം തെറ്റ് - പൊലീസ്

വയനാട്: 68 - കാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടിയ സംഭവത്തിൽ അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ. കൊലപാതകത്തിൽ അമ്മയും പെൺകുട്ടികളും അല്ലാതെ മറ്റാർക്കും പങ്കില്ലെന്ന് അന്വേഷണ സംഘം പറയുന്നു.

പെൺകുട്ടികളുടെ പിതാവ് സുബൈറാണ് കൊലപാതകത്തിന് പിന്നിലെന്നുള്ള മുഹമ്മദിന്‍റെ കുടുംബത്തിന്‍റെ ആരോപിച്ചിരുന്നു. എന്നാൽ, ഈ ആരോപണം തെറ്റാണെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരം ആരോപണങ്ങൾ തെളിവുകൾ കിട്ടാത്ത സാഹചര്യത്തിലാണ് പൊലീസ് വിശദീകരണം.

മുഹമ്മദിന്‍റെ മരണത്തിൽ മറ്റ് ദുരുഹതകളും ഇല്ല. അമ്മയും പെൺകുട്ടികളും കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

2

പെൺകുട്ടികൾ കൊലപാതകത്തിന് ശേഷം പിതാവിനെ വിളിച്ച ഫോൺ കോൾ ചെയ്തിരുന്നു. ഇതിന്റെ രേഖകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. നാളുകളായി കുടുംബത്തിൽ നില നിന്ന കലഹമാണ് കൊലയ്ക്ക് കാരണം എന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. എന്നാൽ, പൊലീസിന്റെ വാദങ്ങൾ സമ്മതിക്കാൻ മുഹമ്മദിന്റെ കുടുംബം തയ്യാറാകുന്നില്ല.

2

എന്നാൽ, അമ്മയും പെൺകുട്ടികളും മാത്രം ചേർന്ന് ഇത്തരമൊരു കൊല നടത്താൻ കഴിയില്ല. കൊലപാതകത്തിൽ ദുരൂഹതകളുണ്ടെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്‍റ കുടുംബം ആരോപിച്ചിരുന്നു. മുഹമ്മദ് അമ്മയെയും പെൺകുട്ടികളെയും ഉപദ്രവിക്കാറില്ല. ഭർത്താവ് ഉപേക്ഷിച്ച കുടുംബത്തെ മുഹമ്മദ് സംരക്ഷിക്കുകയാണ് ചെയ്തത്. കുട്ടികളുടെ പിതാവിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് മുഹമ്മദിന്റെ ഭാര്യ ആരോപിക്കുന്നു.

2

കഴിഞ്ഞ ദിവസമാണ് വയനാട്ടിലെ അമ്പലവയലില്‍ 68 കാരനെ കൊന്ന് ചാക്കിൽ കെട്ടി തള്ളിയ നിലയില്‍ പോലീസ് കണ്ടെത്തിയത്. വയനാട് അമ്പലവയലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ പ്രായ പൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും പൊലീസിൽ കിഴടങ്ങിയിയിരുന്നു. അമ്പലവയൽ സ്വദേശി മുഹമ്മദാണ് (68) കൊലപാതത്തിൽ മരിച്ചത്. സംഭവം നടന്ന ഉടൻ തന്നെ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. കുട്ടികളുടെ അമ്മയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

3

വീടിന് സമീപത്ത് ഉളള പറമ്പിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം അമ്മയോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടികൾ കുറ്റം ഏറ്റു പറഞ്ഞ് കീഴടങ്ങുകയായിരുന്നു. അമ്മയെ ഉപദ്രവിച്ചതിന് പിന്നാലെ പെൺകുട്ടികൾ മുഹമ്മദിനെ കോടാലി കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. മുമ്പും ഇയാൾ ഭാര്യയെ ഉപദ്രവിച്ചിരുന്നു എന്നാണ് വിവരം. ഉപദ്രവം സഹിക്കാതെ ഉള്ള കൊലപാതകം ആണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

2

അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മാത്രമായി കൊലപാതകം നടത്താൻ ആകില്ലെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്‍റെ ഭാര്യ പറഞ്ഞിരുന്നു. തന്‍റെ സഹോദരനും മകനും ആണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് ഇവരുടെ ആരോപണം. മുഹമ്മദിനെതിരായ ആരോപണങ്ങൾ തെറ്റാണ്. മുഹമ്മദ് ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. പെൺകുട്ടികളുടെ പിതാവും മുഹമ്മദുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പെൺകുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തർക്കങ്ങൾ നില നിന്നിരുന്നു എന്നും മുഹമ്മദിന്റെ ഭാര്യ ഇതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
    Night curfew issued in Kerala | Oneindia Malayalam
    2

    എന്നാൽ, കേസിൽ കൊലപാതകത്തിൽ നിർണായക തെളിവുകൾ പുറത്ത് വന്നിരുന്നു. കൊലപാതകം ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങൾ ഉൾപ്പെടെയാണ് കണ്ടെത്തിയിരിക്കുന്നത്. മുഹമ്മദിന്റെ വീട്ടിന്റെ പരിസരത്ത് നിന്നുമാണ് ഇവ കണ്ടെത്തിയത്. ഇയാളെ കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലി, മുറിച്ച് മാറ്റിയ കാൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച ബാഗ് എന്നിവയാണ് തെളിവുകളായി കിട്ടിയിരിക്കുന്നത്. ഇവയ്ക്ക് പുറമെ കൊലപാതകത്തിന് ശേഷം പെൺകുട്ടികൾ ഉപേക്ഷിച്ച മുഹമ്മദിന്റെ മൊബൈൽ ഫോണും പോലീസ് കണ്ടെത്തി. കേസിലെ തെളിവെടുപ്പിനായി കനത്ത പൊലീസ് സുരക്ഷയിലാണ് അമ്മയെയും രണ്ട് പെൺകുട്ടികളെയും കൊലപാതകം നടന്ന അമ്പലവയലിലെ വീട്ടിലെത്തി തെളിവെടുപ്പിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+