സഹായവുമായി ബീക്രാഫ്റ്റ് തേന്‍കട: 18 വര്‍ഷത്തിന് ശേഷം ട്രൈബല്‍ ആശുപത്രിയില്‍ വൈദ്യുതിയെത്തി
കാവുംമന്ദം: ബീക്രാഫ്റ്റ് തേന്‍കടയുടെ സഹായമെത്തിയതോടെ ട്രൈബല്‍ ആയുര്‍വ്വേദ ആശുപത്രിയില്‍ വൈദ്യുതിയെത്തി. കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ശേഷം പതിനെട്ട് വര്‍ഷത്തിന് ശേഷമാണ് ആശുപത്രിയില്‍ വൈദ്യുതിയെത്തുന്നത്. 2000 ലാണ് ഈ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തത്. തരിയോട് ഗ്രാമപഞ്ചായത്തിന്റെ കൈവശത്തിലുള്ള സ്ഥലത്ത് ജില്ലാ പഞ്ചായത്തിന്റെ 1998-99 വര്‍ഷത്തെ ടി എസ് പി ഫണ്ട് ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം.
തുടര്‍ന്ന് വന്ന വര്‍ഷങ്ങളില്‍ വൈദ്യുതിക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ നിരന്തരമായി നടത്തിയെങ്കിലും സാങ്കേതിക പ്രശ്നങ്ങളാല്‍ നടന്നില്ല. ഈ വിഷയം ശ്രദ്ധയില്‍പെട്ട പൊതു പ്രവര്‍ത്തകനായ ഷമീം പാറക്കണ്ടി ബീക്രാഫ്റ്റ് തേന്‍കട സാരഥികളുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്ന നടപടികള്‍ക്ക് തുടക്കമിട്ടതും ഇപ്പോള്‍ പ്രാവര്‍ത്തികമായതും. പ്രദേശത്തെ ആദിവാസികളടക്കമുള്ള നിരവധി രോഗികള്‍ക്ക് ഉപകാരപ്രദമാവുന്നതായി മാറി ഈ പ്രവര്‍ത്തനം. വൈത്തിരി ആസ്ഥാനമായാണ് ബീക്രാഫ്റ്റ് തേന്‍കട പ്രവര്‍ത്തിക്കുന്നത്.

വയറിംഗ് അടക്കമുള്ള എല്ലാ ജോലികളും പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ട്രൈബല്‍ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സാങ്കേതിക നൂലാമാലകളില്‍ പെട്ട് കണക്ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നിരന്തരമായ പരാതികളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ബീക്രാഫ്റ്റ് തേന്‍കട ഇതിനുള്ള ചിലവ് സ്പോണ്‍സര്‍ ചെയ്തത്. സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ നിര്‍വ്വഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഷീജ ആന്റണി, ആന്‍സി ആന്റണി, ബീക്രാഫ്റ്റ് തേന്‍കട മാനേജിംഗ് ഡയരക്ടര്‍ ഉസ്മാന്‍ മദാരി, ഷമീം പാറക്കണ്ടി, ബഷീര്‍ പുള്ളാട്ട്, കെ എസ് സിദ്ധീഖ്, ദിവാകരന്‍, ടി പി ജുനൈദ്, ബി ശ്രീജ, ടി വി മാലിനി തുടങ്ങിയവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. എ സുജിത് സ്വാഗതവും ഡോ. എസ് സന്ധ്യ നന്ദിയും പറഞ്ഞു. ആദിവാസികള്‍ക്കൊപ്പം പൊതു വിഭാഗങ്ങള്‍ക്കും ഈ ആശുപത്രിയില്‍ ചികിത്സാ സൗകര്യം ലഭ്യമാണ്.












Click it and Unblock the Notifications