കാട്ടാനയില്‍ നിന്ന് രക്ഷയില്ലാതെ വയനാട്, കൃഷിയെല്ലാം നശിക്കുന്നു; വനംവകുപ്പിന് പ്രതികരണമില്ല
കല്‍പ്പറ്റ: കാട്ടാനയില്‍ നിന്ന് രക്ഷയില്ലാതെ വയനാടിന്റെ വിവിധ മേഖലകള്‍. വനംവകുപ്പ് പ്രതികരണമില്ലാതെ ഇരിക്കുന്നത് നാട്ടുകാരുടെ ഭയവും ആശങ്കയും വര്‍ധിപ്പിച്ചിരിക്കുകയാണ്. പൂതാടി, പനമരം, പുല്‍പ്പള്ളി പഞ്ചായത്തുകളിലും, മാനന്തവാടി നഗരസഭ പരിധികളിലും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം രൂക്ഷമാണ്. പാതിരി സൗത്ത്, നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ നിന്ന് ജനവാസ മേഖലകളില്‍ ഇറങ്ങുന്ന കാട്ടാനക്കൂട്ടമാണ് നാശം വിതച്ചിരിക്കുന്നത്.
ഒരു മാസത്തിലേറെയായി ഇവിടങ്ങളില്‍ കാട്ടാനയുടെ ശല്യം അതിരൂക്ഷമാണ്. നാട്ടുകാര്‍ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ച് വരികയാണെന്ന് നാട്ടുകാര്‍ പറയുന്നു.കാട്ടാനകള്‍ സന്ധ്യയോടെയാണ് ഇറങ്ങുന്നത്.

നേരം ഇരുട്ടിയാല്‍ പിന്നെ നാട്ടുകാര്‍ക്കൊന്നും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. കാട്ടാനകള്‍ വനത്തിലേക്ക് മടങ്ങാന്‍ പോലും കൂട്ടാക്കാതെ കൃഷിയിടങ്ങളില്‍ തമ്പടിക്കുകയാണ്. പനമരം പഞ്ചായത്തിലെ പരിയാരം പോലുള്ള പ്രദേശങ്ങളിലാണ് കാട്ടാനകള്‍ കൃഷി നശിപ്പിച്ചിട്ടും അവിടെ തന്നെ തമ്പടിച്ചിരിക്കുന്നത്.
തൊഴിലാളികള്‍ പോലും കാട്ടാനകളെ ഭയന്നാണ് ജീവിക്കുന്നതാണ്. കഷ്ടിച്ചാണ് പലരും കാട്ടാനകളില്‍ നിന്ന് രക്ഷപ്പെടുന്നത്. ജനങ്ങള്‍ക്ക് നേരെ കാട്ടാനകള്‍ പാഞ്ഞടുക്കുന്നതും ഇവിടെ കൂടുതലാണ്. ജനവാസ മേഖലയില്‍ തന്നെ കാട്ടാന ഇറങ്ങുന്നതും വലിയ ഭീഷണിയാണ്.
വനംവകുപ്പിന്റെ ഭാഗത്ത് വലിയ തെറ്റുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വനാതിര്‍ത്തിയിലെ പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ന്നതാണ് കാട്ടാനശല്യം വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം പനമരം പഞ്ചായത്തിലെ രണ്ടാം മൈല്‍ പ്രദേശത്തിറങ്ങിയ കാട്ടാന ഒട്ടേറെ കര്‍ഷകരുടെ ഇഞ്ചി അടക്കമുള്ള കൃഷികളാണ് നശിപ്പിച്ചത്.
രണ്ടാം മൈല്‍ അങ്ങാടിയില്‍ നിന്ന് പ്രധാന റോഡ് വഴി വനത്തിലേക്ക് തിരിച്ചുപോകുന്നതിനിടെ റോഡിനിരുവശത്തുമുള്ള കര്‍ഷകരുടെ തെങ്ങും വാഴയും പൂര്‍ണമായും നശിപ്പിച്ചതിന് പുറമേ വളര്‍ത്തുപുല്ലുകളും തിന്നുതീര്‍ത്തു.
അതേസമയം കായക്കുന്നില്‍ കാട്ടാന വളര്‍ത്തുനായയുടെ കൂടും കാട്ടാനകള്‍ പനമരത്ത് അടിച്ചുതകര്‍ത്തു. കാട്ടാന വീട്ടുമുറ്റത്തെത്തിയപ്പോള്‍ കൂട്ടില്‍ കിടന്ന വളര്‍ത്തുനായ കുരച്ച് ബഹളം വെച്ചതോടെയാണ് കാട്ടാന കൂട് അടിച്ച് തകര്‍ത്തത്. രാത്രികാലങ്ങളില്‍ കാട്ടാന വീട്ടുമുറ്റത്ത് എത്തുന്നതിനാല്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ്.
കാട്ടാനശല്യം രൂക്ഷമായതോടെ ടാക്‌സികളും രാത്രി ഓടാന്‍ മടിക്കുകയാണ്. നെയ്ക്കുപ്പയില്‍ കാലിത്തൊഴുത്തും വിറകുപുരയും തകര്‍ത്തതിന് പുറമേ പാല്‍ അളവ് കേന്ദ്രം മറച്ചുവെട്ടിയിരുന്ന പ്ലാസ്റ്റിക് ഷീറ്റും കാട്ടാന നശിപ്പിച്ചു.












Click it and Unblock the Notifications