കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ അധ്യാപകനെ തല്ലിയാല്‍ 10 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യ അധ്യാപകര്‍ക്കും വിദ്യാലയങ്ങളിലെ മറ്റ് ജീവനക്കാര്‍ക്കും സുരക്ഷ ശക്തമാക്കാന്‍ തയ്യാറെടുക്കുന്നു. വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ക്കെതിരേ അക്രമസംഭവം കൂടിവരുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഇതിന്റെ ഭാഗമായി അധ്യാപകരെയും സ്റ്റാഫിനെയും ശാരീരികമായി ഉപദ്രവിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ സൗദി വിദ്യാഭ്യാസ മന്ത്രാലയം നടപടി തുടങ്ങി. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ 10 വര്‍ഷം തടവിന് ശിക്ഷിക്കാനും ഇവരില്‍ നിന്ന് 10 ലക്ഷം റിയാല്‍ പിഴ ഈടാക്കാനുമാണ് മന്ത്രാലയം ആലോചിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഹ്മദ് അല്‍ ഇസ്സ പറഞ്ഞു.

ഖത്തറിനോട് കളിക്കാനില്ലെന്ന് യുഎഇ സൈന്യം; യുദ്ധവിമാനങ്ങളെ ഭയം!! അപ്പോള്‍ ആ കഥ
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അവിടത്തെ ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതിന് ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രാലയത്തിലെയും ബന്ധപ്പെട്ട മറ്റു വകുപ്പുകളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. സ്ഥാപനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് വിദ്യാലയങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യവും പരിഗണിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. ഇതിനുപുറമെ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുകയും ചെയ്യും. ഇത്തരം നിയമങ്ങള്‍ താഴേത്തട്ട് മുതല്‍ സര്‍വകലാശാല വരെയുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറായി വരികയാണ്. നിയമവിദഗ്ധരുമായും മറ്റും കൂടിയാലോചിച്ച ശേഷമാണ് ഇതിന് അന്തിമരൂപം നല്‍കിയിട്ടുള്ളത്. മന്ത്രാലയം ഇതേക്കുറിച്ച് വിശദമായ പഠിച്ച ശേഷം ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

saudi

അതോടൊപ്പം അധ്യാപകരുടെയും ജീവനക്കാരുടെയും പെരുമാറ്റത്തിലും പ്രവര്‍ത്തനങ്ങളിലും അച്ചടക്കം കൊണ്ടുവരുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും തയ്യാറായി വരികയാണെന്നും മന്ത്രി പറഞ്ഞു. ഇത് ഉടന്‍ തന്നെ പുറത്തിറക്കും. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്കിടയില്‍ പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമായ സംസ്‌ക്കാരം വളര്‍ത്തിയെടുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു. സൗദിയിലെ ഒരു അധ്യാപകന്‍ വിദ്യാര്‍ഥിയെ ക്രൂരമായ തല്ലിച്ചതക്കുന്നതിന്റെ വീഡിയോ ഈയിടെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് അധ്യാപകനെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയുമുണ്ടായി.
English summary
10 year jail and sr1m fine for physical attack on teachers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X