കാമുകി പിഴയടച്ചിട്ടും ഇന്ത്യക്കാരന്‍ ജയിലില്‍
ദുബയ്: മൂന്നു ക്രെഡിറ്റ് കാര്‍ഡുകളുടെ കുടിശ്ശികയും അതുമായി ബന്ധപ്പെട്ട എല്ലാ പിഴകളും അടച്ചിട്ടും ഇന്ത്യക്കാരന്‍ ഇപ്പോഴും ജയിലില്‍ കഴിയുന്നതായി പരാതി. മുഷ്താഖ് മഹബൂബ്(31) ആണ് ഇപ്പോഴും അല്‍ അവീര്‍ തടവറയിലുള്ളത്.
കാമുകിയായ ഫിലിപ്പിനോ പെണ്‍കുട്ടി ഏറെ പണിപ്പെട്ടാണ് മുഷ്താഖിന്റെ കുടിശ്ശികകള്‍ അടച്ചുതീര്‍ത്തത്. സ്വര്‍ണാഭരണങ്ങളും ഐഫോണും ക്രെഡിറ്റ് കാര്‍ഡുകളും എന്തിനേറെ സ്വന്തം പാസ്‌പോര്‍ട്ടു പോലും പണയം വെച്ച് എല്ലാം പണവും അടച്ചുതീര്‍ക്കുകയായിരുന്നു.
മുഷ്താഖിന്റെ മുന്‍ തൊഴിലുടമ നല്‍കിയ ഒരു പരാതിയാണ് ഇപ്പോള്‍ ജയില്‍ മോചനം അസാധ്യമാക്കുന്നത്. മൂന്നു ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കുന്നതിന് 12000 ദീര്‍ഹം ചെലവഴിച്ചിട്ടുണ്ട്. ഈ കേസിലാണ് ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. തൊഴിലുടമ ആവശ്യപ്പെട്ട പണവും നല്‍കിയിട്ടുണ്ട്. എന്നിട്ടും കേസ് പിന്‍വലിക്കാന്‍ തയ്യാറാവുന്നില്ല-ഒരു പെര്‍ഫ്യൂ ഷോപ്പില്‍ സെയില്‍സ് ഗേളായി ജോലി നോക്കുന്ന കാന്‍ഡി അറിയിച്ചു.
സഹായിക്കാമെന്നു പറഞ്ഞവരെല്ലാം പറ്റിക്കുകയായിരുന്നു. പരാതി പിന്‍വലിക്കാന്‍ 1000 ദീര്‍ഹമാണ് മുഷ്താഖിന്റെ മുതലാളി ആവശ്യപ്പെട്ടത്. ഈ തുക നല്‍കിയപ്പോള്‍ 12000 ദീര്‍ഹം ചോദിച്ചു. ഇപ്പോള്‍ പറയുന്നത് കേസ് പിന്‍വലിക്കാനാവില്ലെന്നാണ്. അങ്ങനെ ചെയ്താല്‍ കമ്പനി ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് പറയുന്നത്.
4000ദീര്‍ഹം ശമ്പളം തരാമെന്നു പറഞ്ഞാണ് ജോലിക്കുവെച്ചത്. ആദ്യത്തെ മാസം 4000 തന്നെങ്കിലും വിസ ചെലവുകള്‍ക്കാണെന്നു പറഞ്ഞ് 2000 തിരിച്ചുവാങ്ങി. എല്ലാമാസവും 2000 ദീര്‍ഹം മാത്രമാണ് നല്‍കിയിരുന്നത്-ജയിലിലുള്ള മഹബൂബുമായി സംസാരിച്ച ദുബയ് പോര്‍ട്ടര്‍ വ്യക്തമാക്കി.












Click it and Unblock the Notifications