പ്രവാസികള്‍ക്ക് താലിമാലയ്‌ക്കും ടാക്‌സ്

1960ല്‍ നിലവില്‍ വന്ന നിയമ പ്രകാരം ആണ് ഇത്. എന്നാല്‍ അന്ന് ഒരു ഗ്രാം സ്വര്‍ണ്ണത്തിന് വെറും 40 രൂപയായിരുന്നു. അതുകൊണ്ട് തന്നെ 10,000 രൂപയ്‌ക്ക് 250 ഗ്രാമും 20,000 രൂപയ്‌ക്ക് 500 ഗ്രാമും സ്വര്‍ണ്ണം ലഭിക്കുമായിരുന്നു. അതായത് അന്നത്തെ വിലയില്‍ പുരുഷന് 250 ഗ്രാമും, സ്‌ത്രീക്ക് 500 ഗ്രാം സ്വര്‍ണ്ണവും എന്ന തോതില്‍ പ്രവാസിക്ക് കൊണ്ടു വരാമായിരുന്നു.
എന്നാല്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 3,000 രൂപയാണ് വില. അപ്പോള്‍ പുരുഷന് വെറും 3 ഗ്രാമും സ്‌ത്രീക്ക് വെറും 6 ഗ്രാമും സ്വര്‍ണ്ണം മാത്രമേ കൊണ്ടു വരാന്‍ കഴിയൂ. കാലം മാറുന്നതിന് അനുസരിച്ച് നിയമത്തില്‍ ഭേദഗതി വരുത്തേണ്ടിയിരിക്കുന്നു.
ഇന്ത്യന്‍ സംസ്‌കാരം അനുസരിച്ച് വിവാഹിതരായ സ്‌ത്രീകള്‍ താലിമാലയും, വിവാഹ മോതിരവും നിര്‍ബന്ധമായും സ്ഥിരമായി അണിയും. അതുപോലെ പുരുഷന്‍മാര്‍ വിവാഹ മോതിരം എങ്കിലും അണിയും. അതുകൊണ്ട് തന്നെ ഓരോ വരവിലും പോക്കിലും പ്രവാസികള്‍ക്ക് താലിമാലയ്‌ക്കും, വിവാഹ മോതിരത്തിനും ഇറക്കുമതി നികുതി അടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്.
ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കേരളത്തിലെ പ്രവാസികള്‍ക്കായുള്ള സംഘടനയായ പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് (പിബിഡബ്ല്യുടി), മിഡില്‍ ഈസ്റ്റിലെ പ്രവാസികള്‍ക്കായുള്ള എന്‍ആര്‍ഐ വെല്‍ഫെയര്‍ അസോസിയേഷനും ഈ നിയമത്തിന് എതിരെ ശക്തമായ ഓണ്‍ലൈന്‍ ക്യാമ്പെയ്‌ന്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications