രുചി സാമ്രാജ്യമൊരുക്കി അൽ മജാസ് വാട്ടർ ഫ്രണ്ട് ക്ഷണിക്കുന്നു

  • Posted By: തൻവീർ
Subscribe to Oneindia Malayalam

ഷാർജ: സഞ്ചാരികൾക്കും കുടുംബസമേതം യുഎഇയിൽ താമസിക്കുന്നവർക്കുമെല്ലാം ഏറെ പ്രിയപ്പെട്ടതാണ് ഷാർജ അൽ മജാസ് വാട്ടർ ഫ്രണ്ട്. ശാന്തമായ ഖാലിദ് ലഗൂണിലെ കാഴ്ചകൾ, ബോട്ടിങ്, കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക്, മനോഹരമായ നടപ്പാത, പൂന്തോട്ടം...നിരവധി വിഭവങ്ങൾ ഇവിടെ ഒരുമിച്ചൊരുക്കിയിരിക്കുന്നു.

വേറിട്ട രുചികളൊരുങ്ങുന്ന റെസ്റ്ററന്റുകളും ജലധാരയും ആഴ്ചാവസാനങ്ങളിൽ പ്രേത്യേകമൊരുങ്ങുന്ന വിനോദ പരിപാടികളും കൂടിയാവുമ്പോൾ അൽ മജാസ് വാട്ടർ ഫ്രണ്ട് പ്രവാസത്തിന്റെ വൈകുന്നേരങ്ങളെ എക്കാലത്തേക്കുമുള്ള ഓർമകളാക്കി മാറ്റുന്നു.

almajazwaterfrontarialview

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രുചികൾ സമ്മേളിക്കുന്ന ഇടമാണ് അൽ മജാസ് വാട്ടർ ഫ്രണ്ട്. ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (ശുറൂഖ്‌) കീഴിൽ പ്രവർത്തിക്കുന്ന മജാസിൽ ഇരുപത്തഞ്ചിലേറെ റെസ്ടാറന്റുകൾ രുചികളൊരുക്കുന്നുണ്ട്. തനതു എമിറാത്തി വിഭവങ്ങൾ തൊട്ട് ഇന്ത്യൻ, ഇറ്റാലിയൻ, മൊറോക്കൻ, അമേരിക്കൻ, ലെബനീസ്, ടർക്കിഷ് വിഭവങ്ങൾ വരെ ഇവിടെ സുലഭമാണ്. ഖാലിദ് ലഗൂണിനോട് ചേർന്ന്, കുടുബസമേതം കാറ്റും കൊണ്ടിരുന്നു രുചികളറിയാൻ പാകത്തിലാണ് ഓരോ റെസ്റ്ററന്റിന്റെയും നിർമാണം.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
al majaz waterfront in sharja

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X