കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്റിന്‍: മരിച്ച കുട്ടിയ്ക്കും ഫീസോ?ഏകമകളെ നഷ്ടപ്പെട്ട മലയാളി മാതാപിതാക്കള്‍ വിതുന്പുന്നു

Google Oneindia Malayalam News

മനാമ: ഏകമകള്‍ നഷ്ടമായ മലയാളി ദമ്പതിമാരെ മകളുടെ നഷ്ടം ഓര്‍മ്മിപ്പിച്ച് ബഹറിനിലെ ഇന്ത്യന്‍ സ്‌കൂള്‍. മരണപ്പെട്ട പെണ്‍കുട്ടിയുടെ ഫീസ് അടയ്ക്കുന്നതിന് വേണ്ടി നിരന്തരം ഫോണില്‍ വിളിച്ചാണ് സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളെ ദുഖത്തിലാഴ്ത്തുന്നത്. ജോഫി ചെറിയാന്‍- ഷിനി ഫിലിപ്പ് ദമ്പതികളാണ് ഏകമകളുടെ മരണത്തിന്റെ ഞെട്ടിലില്‍ നിന്ന് കരകയറാന്‍ ശ്രമിയ്ക്കുന്നത് .

ജനവരിയിലാണ് ചിക്കന്‍പോക്‌സ് പിടിപെട്ട് എട്ടുവയുകാരിയായ മകള്‍ അബിയ ശ്രേയ ജോഫി മരിയ്ക്കുന്നത്. 20 വര്‍ഷത്തിലേറെയായി ബഹറിനില്‍ സ്ഥിരതാമസമാക്കിയവരാണ് ചെറിയാനും കുടുംബവും . ഇന്ത്യന്‍ സ്‌കൂള്‍ ബഹറിന്‍ (ഐഎസ്ബി)യിലെ വിദ്യാര്‍ഥിനിയായിരുന്നു അബിയ .

Baharain

കുട്ടിയുടെ മരണം സ്‌കൂള്‍ അധികൃതരെ അറിയിച്ചെങ്കിലും രേഖകളില്‍ നിന്ന് പേര് മാറ്റിയില്ല. തുടര്‍ന്നാണ് അമ്മയെ ഫോണില്‍ വിളിച്ച് കുട്ടിയുടെ ഫീസ് ഉള്‍പ്പടെയുള്ളവ ആവശ്യപ്പെട്ടത് . അമ്മയ്ക്ക് കടുത്ത മാനസിക വിഷമം ആയതോടെ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചു . തങ്ങളുടെ ഭാഗത്ത് നിന്ന് വന്ന തെറ്റിന് സ്‌കൂള്‍ അധികൃതര്‍ മാപ്പ് പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷിയ്ക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഉറപ്പും നല്‍കി .

English summary
Bahrain School Calls Indian Couple to Pay Fee of Dead Daughter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X