കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡുള്ള കുഞ്ഞുമായി ന്യൂസിലാന്റിലേക്ക് പറന്നു; ഗുജറാത്ത് സ്വദേശിനിക്കെതിരേ കേസ്

Google Oneindia Malayalam News

ഗാന്ധി നഗര്‍: നാലുവയസ്സുള്ള മകള്‍ക്ക് പരിശോധനയില്‍ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെ കുഞ്ഞുമായി ന്യൂസിലാന്റിലേക്ക് പറന്ന ഗുജറാത്ത് സ്വദേശിനിക്കെതിരേ കേസ്. അഹമ്മദാബാദിലെ നികോള്‍ സ്വദേശിയായ 32കാരി ഹിരാള്‍ബെന്‍ ദുഗ്രാണിയാണ് പ്രോട്ടോക്കോള്‍ ലംഘിച്ച് ന്യൂസിലാന്റിലേക്ക് പോയത്. നികോളിലെ വിശ്വ റസിഡന്‍സിയിലാണ് ഇവരുടെ താമസം. ഈ മാസം 23നാണ് സംഭവം. വിവരം ശ്രദ്ധയില്‍ പെട്ട പൊലീസ് യുവതിക്കെതിരേ കേസെടുത്തു.

കോവിഡ് പോസിറ്റിവായ കുട്ടിയുടെ വിവരം തിരക്കി ഡിസംബര്‍ 24ന് ആരോ ഗ്യപ്രവര്‍ത്തകര്‍ ഇവരുടെ വസതിയിലെത്തിയപ്പോഴാണ് ഇരുവരും ന്യൂസിലാന്റിലേക്ക് പോയ വിവരം പുറത്തിറിയുന്നത്. കുഞ്ഞിന് കോവിഡ് ബാധയുണ്ടെന്ന് 23ന് കണ്ടെത്തിയതിനു പിന്നാലെ 14 ദിവസം ക്വാറന്റൈനില്‍ കഴിയാന്‍ ആരോ ഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുകയും ചെയ്തു. പിറ്റേദിവസം യുവതിയുടെ വീട്ടിലെത്തുമ്പോള്‍ രോഗി അവിടെ ഉണ്ടായിരുന്നില്ലെന്ന് നികോള്‍ നഗര ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറായ ഡോ. ഷിഫാലി പട്ടേല്‍ പറയുന്നു.

x

കുഞ്ഞിന് കോവിഡ് ഉണ്ടെന്ന് ബോധ്യമായ ഡിസംബര്‍ 23ന് രാത്രി തന്നെ മകള്‍ കുഞ്ഞിനെയുമായി ന്യൂസിലാന്റിലുള്ള ഭര്‍ത്താവിന്റെ അരികിലേക്ക് പോയെന്ന് കുട്ടിയുടെ മുത്തശ്ശിയാണ് ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചത്. പകര്‍ച്ച വ്യാധി നിയമം, ഉദ്യോ ഗസ്ഥരുടെ ഉത്തരവ് ലംഘിക്കല്‍, രോ ഗം പകര്‍ത്തല്‍ തുടങ്ങി നിരവധി വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരേ നികോള്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

പെട്രോള്‍ വില 25 രൂപ കുറച്ചു; വമ്പന്‍ തീരുമാനവുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍... നിബന്ധനകള്‍ ഇങ്ങനെ...പെട്രോള്‍ വില 25 രൂപ കുറച്ചു; വമ്പന്‍ തീരുമാനവുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍... നിബന്ധനകള്‍ ഇങ്ങനെ...

ന്യൂസിലാന്റുമായി ബന്ധപ്പെട്ട് വിഷയം കൈമാറുമെന്ന് അഹമ്മദാബാദ് മുനിസിപല്‍ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. മുന്‍സിപ്പല്‍ അധികൃതര്‍ വിഷയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ ഇന്ത്യന്‍ എംബസി മുഖേനയാണ് വിവരം ന്യൂസിലാന്റിന് കൈമാറുക. വര്‍ഷങ്ങളായി ന്യൂസിലാന്റിലാണ് ഹിരാള്‍ബെന്നും കുടുംബവും കഴിയുന്നത്.

അതേസമയം, ലോകത്ത് വീണ്ടും കൊവിഡ് ഭീതി പടരുകയാണ്. ഗള്‍ഫ് മേഖലയില്‍ വര്‍ധിക്കുന്ന ആശങ്ക മലയാളികളെയും ഭീതിയിലാഴ്ത്തുന്നു. 2234 പേര്‍ക്ക് യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ആറ് മാസത്തിനിടെ ആദ്യമായാണ് കൊവിഡ് രോഗികള്‍ യുഎഇയില്‍ 2000 കടക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വാക്‌സിനേഷന്‍ നടന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ഖത്തറില്‍ നിയന്ത്രണം ശക്തമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എല്ലായിടത്തും മാസ്‌ക് നിര്‍ബന്ധമാക്കി.

സൗദി അറേബ്യയിലും നിയന്ത്രണം കര്‍ശനമാക്കുകയാണ്. മക്കയിലെയും മദീനയിലെയും ഹറമുകളില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നാണ് നിര്‍ദേശം. വ്യാഴാഴ്ച രാവിലെ മുതല്‍ പുതിയ നിയന്ത്രണം നിലവില്‍ വരും.യൂറോപ്പിലും അമേരിക്കയിലും രോഗ വ്യാപനം ശക്തമാണ്. ഇസ്രായേല്‍ കൊവിഡിനെ പിടിച്ചുകെട്ടി എന്ന് പ്രഖ്യാപിച്ച രാജ്യമാണ്. എന്നാല്‍ ഇവിടെയും രോഗ വ്യാപനം തുടരുകയാണ്. ഇന്ത്യയിലും രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.

Recommended Video

cmsvideo
Night curfew issued in Kerala | Oneindia Malayalam

English summary
Case Registered against Woman In Gujarat Who Flying To New Zealand With Covid-Positive Child
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X