അബുദാബിക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; മരുന്നും ഭക്ഷണവും മിനിറ്റുകള്‍ക്കുള്ളില്‍ പറന്നെത്തും
അബുദാബി: അബുദാബിക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. നഗരത്തില്‍ ഇനി മരുന്നും ഭക്ഷണവും അത്യാവശ്യം വേണ്ട രേഖകളും വീട്ടിലെത്തിക്കാന്‍ ഡ്രോണുകള്‍ സര്‍വീസിലുണ്ടാകും. പരീക്ഷണാര്‍ത്ഥം ചില പ്രദേശങ്ങളില്‍ ഹ്രസ്വദൂര സേവനമാണ് ഇപ്പോല്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് കൂടുതല്‍ മേഖലകളിലേക്ക് ഡ്രോണ്‍ സര്‍വീസ് വിപുലപ്പെടുത്തും.

എ ഡി പോര്‍ട്ട് ഗ്രൂപ്പ്, എമിറേറ്റ്‌സ് പോസ്റ്റ്, സ്‌കൈഗോ എന്നിവയുടെ ഡിജിറ്റല്‍ വിഭാഗമായ മക്ത ഗേറ്റ്വേയുടെ പാഴ്‌സലുകളും രേഖകളും ദൂരസ്ഥലത്തേക്ക് കൊണ്ടു പോകാനും ഡ്രോണ്‍ സര്‍വീസുകള്‍ ഉപയോഗിക്കും. ഓണ്‍ലൈന്‍ ട്രാക്കിംഗിലൂടെയാണ് ഡ്രോണിന്റെ സഞ്ചാരപാതയും വേഗവും നിരീക്ഷിക്കാന്‍ സാധിക്കുക.

2023 ഓടെ വാണിജ്യാടിസ്ഥാനത്തിലുള്ള സേവനം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഏറ്റവും വേഗത്തില്‍ സാധനങ്ങള്‍ എത്തിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഗ്നിശമനം, കാലാവസ്ഥ നിരീക്ഷണം, സര്‍വ്വേ നടത്തല്‍ തുടങ്ങിയവയ്ക്ക് ഡ്രോണ്‍ സേവനം ഉപയോഗിച്ച് വരുന്നുണ്ട്.

അന്ന് ബര്‍ദുബായിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് ദെയ്റയില്‍ ഒരു ഡോക്യുമെന്റ് എത്തിയ്ക്കുന്നതിനാണ് ഡ്രോണ്‍ ഉപയോഗിച്ചത്. മൂന്ന് മിനിട്ടിനുള്ളില്‍ ദൗത്യം നിര്‍വഹിയ്ക്കാന്‍ ഡ്രോണിന് കഴിഞ്ഞു. ഡ്രോണ്‍ സര്‍വ്വീസ് പ്രവര്‍ത്തനം ആരംഭിച്ച വിവരം ടെക്നിക്കല്‍ വിഭാഗം തലവന്‍ സവൂദ് അല്‍ മാലിഹ് ആണ് അറിയിച്ചത്.

അന്ന് ബര്‍ദുബായിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് ദെയ്റയില്‍ ഒരു ഡോക്യുമെന്റ് എത്തിയ്ക്കുന്നതിനാണ് ഡ്രോണ്‍ ഉപയോഗിച്ചത്. മൂന്ന് മിനിട്ടിനുള്ളില്‍ ദൗത്യം നിര്‍വഹിയ്ക്കാന്‍ ഡ്രോണിന് കഴിഞ്ഞു. ഡ്രോണ്‍ സര്‍വ്വീസ് പ്രവര്‍ത്തനം ആരംഭിച്ച വിവരം ടെക്നിക്കല്‍ വിഭാഗം തലവന്‍ സവൂദ് അല്‍ മാലിഹ് ആണ് അറിയിച്ചത്.

അതേസമയം, യു എ ഇയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ ഉപയോഗിച്ചാല്‍ 20,000 ദിര്‍ഹം പിഴ അടയ്ക്കേണ്ടി വരും. വ്യോമ ഗതാഗതത്തിലെ തസങ്ങള്‍ ഒഴിവാക്കാനാണ് പുതിയ നിയമം. ഡ്രോണുകളെ തുടര്‍ന്ന് ദുബായി ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് മൂന്ന് പ്രാവശ്യം അടച്ചിട്ടിരുന്നു. അതേ തുടര്‍ന്നാണ് ഡ്രോണുകളെ കര്‍ശനമായി നിയന്ത്രിച്ചത്. അനുമതിയില്ലാതെ വ്യോമ മേഖല ഉപയോഗിക്കുകെയും അഭ്യാസപ്രകടനങ്ങള്‍ നടത്തുകെയും ചെയ്താല്‍ ബന്ധപ്പെട്ടവരില്‍ നിന്ന് 30,000 ദിര്‍ഹം ഈടാക്കും.












Click it and Unblock the Notifications