വീട്ടില്‍ ബോസില്ലാത്ത സമയത്ത് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

ദുബായി: ഇന്ത്യക്കാരനായ ബോസിന്റെ 16കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവറെ ദുബായി പോലിസ് അറസ്റ്റ് ചെയ്തു. ചികില്‍സാര്‍ഥം വീട്ടുടമസ്ഥനും ഭാര്യയും ഇന്ത്യയിലേക്ക് പോയ സന്ദര്‍ഭത്തിലാണ് പീഡന ശ്രമം നടന്നത്. സ്‌കൂളില്‍ പോവേണ്ടതിനാല്‍ ജ്യേഷ്ഠത്തിയോടൊപ്പം മകളെ വീട്ടില്‍ നിര്‍ത്തുകയായിരുന്നു. എന്നാല്‍ ഭക്ഷണവുമായി കുട്ടി താമസിക്കുന്ന വീട്ടിലെത്തിയ 42 കാരനായ ബംഗ്ലാദേശി ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് ഉച്ച ഭക്ഷണമടങ്ങിയ ബാഗുമായി ഇയാള്‍ വീട്ടിലെത്തിയത്. വീട്ടില്‍ ഭക്ഷണമെത്തിക്കാന്‍ ഇയാളെ അച്ഛന്‍ ചുമതലപ്പെടുത്തിയതായിരുന്നു. 10 വര്‍ഷമായി അച്ഛന്റെ ഡ്രൈവറായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ ഭക്ഷണവുമായും മറ്റും വീട്ടില്‍ വരിക പതിവായിരുന്നു. അതിനാല്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ലയെന്ന് കുട്ടി പറഞ്ഞു.

അമേരിക്കയില്‍ സുരക്ഷ ഇല്ലാതാകുന്നോ?; ഈവര്‍ഷം വെടിവെപ്പില്‍ പൊലിഞ്ഞത് 13,149 ജീവനുകള്‍

എന്നാല്‍ അന്നേ ദിവസം പതിവുപോലെയായിരുന്നില്ല അയാളുടെ പെരുമാറ്റം. ഭക്ഷണപ്പൊതി കൈമാറിയ ഡ്രൈവള്‍ കവിളില്‍ മുത്തം നല്‍കാന്‍ കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. കുട്ടി വിസമ്മതിച്ചതോടെ അയാള്‍ ബലമായി പിടിച്ചുവച്ച് രണ്ട് കവിളുകളിലും ഉമ്മവയ്ക്കുകയായിരുന്നു. വീണ്ടും ഇതാവര്‍ത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി അയാളെ തള്ളിമാറ്റി. ഇയാള്‍ കുറച്ച് വെള്ളം ആവശ്യപ്പെട്ടതനുസരിച്ച് അടുക്കളയിലേക്ക് പോയ കുട്ടി തിരിച്ചുവരുമ്പോള്‍ കണ്ടത് പതിവിനു വിപരീതമായി ഇയാള്‍ വീടിനകത്തേക്ക് കയറിയതായിരുന്നു. ഇയാള്‍ വെള്ളം കുടിച്ച് പോവുമെന്ന ചിന്തയില്‍ വെള്ളം കൈമാറി മുറിയിലേക്ക് തിരിച്ചു നടന്ന പെണ്‍ കുട്ടി ശരിക്കും ഞെട്ടിയത് അപ്പോഴായിരുന്നു. കുട്ടിയുടെ പിന്നാലെ ഇയാള്‍ മുറിയിലേക്ക് പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു അത്.

molest

കുട്ടിയെ പിറകില്‍ നിന്ന് കടന്നുപിടിച്ച ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സര്‍വശക്തിയുമുപയോഗിച്ച് ചെറുത്തുനിന്നു. രക്ഷയില്ലെന്നു കണ്ടപ്പോള്‍ അയാള്‍ പിന്‍മാറുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. വിവരമറിഞ്ഞ് ദുബായില്‍ തിരിച്ചെത്തിയ ബിസിനസുകാരനായ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് ഇയാളെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബഹളം വച്ചാല്‍ ഇയാള്‍ തന്നെ അപായപ്പെടുത്തിയേക്കുമോ എന്ന ഭയത്താലാണ് നിശ്ശബ്ദമായി ചെറുത്തുനിന്നതെന്ന് കുട്ടി പോലിസിനോട് പറഞ്ഞു. മൂന്നു വര്‍ഷം മുമ്പ് ഇയാള്‍ തന്നെ ചുംബിച്ചിരുന്നുവെങ്കിലും കുഴപ്പമില്ലെന്നു കരുതി താന്‍ ആരോടും പറഞ്ഞിരുന്നില്ലെന്നും കുട്ടി പറഞ്ഞു.

English summary
house driver sexually abuses daughter of employer in dubai

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്