അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രത്തിന് നരേന്ദ്ര മോദി ഞായറാഴ്ച തറക്കല്ലിടും

  • Posted By: Desk
Subscribe to Oneindia Malayalam

ദുബായ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈയാഴ്ചത്തെ യുഎഇ സന്ദര്‍ശനം അറബ് രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാവുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സൂരി അഭിപ്രായപ്പെട്ടു. കാരണം മറ്റൊന്നുമല്ല, അബുദബിയില്‍ നിര്‍മിക്കുന്ന ആദ്യ ഹിന്ദുക്ഷേത്രത്തിന് നരേന്ദ്ര മോദി തറക്കല്ലിടുമെന്ന പ്രത്യേകത ഇത്തവണത്തെ സന്ദര്‍ശനത്തിനുണ്ട്. ഞായറാഴ്ച ദുബയില്‍ വെച്ച് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെയാണ് മന്ത്രി കര്‍മം നിര്‍വഹിക്കുക. ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ പൈതൃകസവിശേഷതകള്‍ വിളിച്ചോതുന്ന ക്ഷേത്രം, അറബ് രാജ്യത്തിന്റെ സഹിഷ്ണുതയ്ക്കുള്ള ദീപസ്തംഭമായി മാറുമെന്നും അംബാസഡര്‍ അറിയിച്ചു.

ഉത്തര കൊറിയന്‍ ഒളിംപിക്‌സ് സംഘത്തില്‍ കിം ജോംഗ് ഉന്നിന്റെ സഹോദരിയും

ശനിയാഴ്ച വൈകിട്ട് അബൂദബിയിലെത്തുന്ന പ്രധാനമന്ത്രി, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രിം കമാന്ററുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി അദ്ദേഹം പ്രത്യേക വിരുന്നും ഒരുക്കിയിട്ടുണ്ട്. രണ്ടാം ദിവസമായ ഞായറാഴ്ച യു.എ.ഇയുടെ യുദ്ധ സ്മാരകമായ വഹത്ത് അല്‍ കറാമ സന്ദര്‍ശിച്ച ശേഷമാണ് പ്രധാനമന്ത്രി ദുബയിലേക്ക് തിരിക്കുക. ഇവിടെ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിയില്‍ മുഖ്യാതിഥിയായി അദ്ദേഹം സംസാരിക്കും. ഇന്ത്യന്‍ വ്യവസായികള്‍, സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവരുമായി അദ്ദേഹം ആശയ വിനിമയം നടത്തുകയും വിവിധ പരിപാടികളില്‍ സംബന്ധിക്കുകയും ചെയ്യും.

uaee

ദുബയ് ഒപേര ഹൗസില്‍ വച്ച് നടക്കുന്ന ചടങ്ങിലാണ് ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മം പ്രധാനമന്ത്രി നിര്‍വഹിക്കുക. ക്ഷേത്രത്തിനായി വിശാലമായ സ്ഥലം അനുവദിച്ച ശെയ്ഖ് മുഹമ്മദിന് പ്രത്യേക നന്ദി അറിയിക്കുന്നതായി അംബാസഡര്‍ പറഞ്ഞു. ഈ ക്ഷേത്രം ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ മാത്രമില്ല വൈവിധ്യങ്ങളെ അംഗീകരിക്കാനും ആഘോഷിക്കാനുമുള്ള യു.എ.ഇയുടെ മനസ്സിന്റെ കൂടി പ്രതീകമായി മാറുമെന്നും അദ്ദേഹം വിലയിരുത്തി.

English summary
indian prime minister will reach uae on saturday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്