കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിലെ പിരിച്ചുവിടല്‍ ബാധിച്ചത് രണ്ട് ലക്ഷത്തോളം ജീവനക്കാരെ, ഭൂരിഭാഗവും ഇന്ത്യക്കാര്‍, ആശങ്കയില്‍ പ്രവാസികള്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ കോര്‍പ്പറേറ്റ് കമ്പനികളിലെ പിരിച്ചുവിടലില്‍ പ്രതിസന്ധിയിലായി യു എസിലെ ഇന്ത്യന്‍ ഐ ടി ജീവനക്കാര്‍. ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. ഇതോടൊ തൊഴില്‍ വിസകള്‍ അവസാനിപ്പിച്ച ഐ ടി ജീവനക്കാര്‍ നിശ്ചിത കാലയളവിനുള്ളില്‍ പുതിയ തൊഴില്‍ കണ്ടെത്താന്‍ പാടുപെടുകയാണ് എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഏകദേശം 200,000 ഐടി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 30 മുതല്‍ 40 ശതമാനം വരെ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളുമാണ്. അവരില്‍ ഭൂരിഭാഗം പേരും എച്ച് 1 ബി, എല്‍ 1 പോലുള്ള തൊഴില്‍ വിസകളിലാണ് താമസിക്കുന്നത്.

എച്ച് 1 ബി വിസയിലെത്തിയവര്‍ക്ക് പ്രതിസന്ധി

എച്ച് 1 ബി വിസയിലെത്തിയവര്‍ക്ക് പ്രതിസന്ധി

സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്ന നോണ്‍-ഇമിഗ്രന്റ് വിസയാണ് എച്ച് 1 ബി വിസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്നതിന് കമ്പനികള്‍ ഈ വിസയാണ് ആശ്രയിക്കുന്നു.

സാങ്കേതിക തകരാര്‍; എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കിസാങ്കേതിക തകരാര്‍; എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കി

പുതിയ ജോലി കണ്ടെത്തണം

പുതിയ ജോലി കണ്ടെത്തണം

ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളില്‍ വലിയൊരു വിഭാഗം, നിശ്ചിത മാസങ്ങള്‍ക്കുള്ളില്‍ പുതിയ ജോലി കണ്ടെത്തി യു എസില്‍ തുടരാനുള്ള മാര്‍ഗങ്ങള്‍ക്കായി ശ്രമിക്കുകയാണ്. എച്ച് 1 ബി വിസയിലുള്ളവര്‍ക്ക് രാജ്യത്ത് തുടരാന്‍ 60 ദിവസത്തിനുള്ളില്‍ പുതിയ ജോലി കണ്ടെത്തേണ്ടി വരും.

75 ലക്ഷം പോയത് സിനിമാതാരത്തിന്റെ അക്കൗണ്ടിലേക്ക്? കെണിയില്‍ താരങ്ങളും വീണു, കിട്ടിയത് പഴയ ഐഫോണ്‍75 ലക്ഷം പോയത് സിനിമാതാരത്തിന്റെ അക്കൗണ്ടിലേക്ക്? കെണിയില്‍ താരങ്ങളും വീണു, കിട്ടിയത് പഴയ ഐഫോണ്‍

അതിജീവനത്തിന് ശ്രമം

അതിജീവനത്തിന് ശ്രമം

അല്ലെങ്കില്‍ അവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍, എല്ലാ ഐടി കമ്പനികളും പിരിച്ചുവിടല്‍ പ്രക്രിയയില്‍ ആയിരിക്കുന്നതിനാല്‍ ചെറിയ കാലയളവിനുള്ളില്‍ ജോലി നേടുന്നതും ബുദ്ധിമുട്ടാണ്. അതേസമയം ഗ്ലോബല്‍ ഇന്ത്യന്‍ ടെക്നോളജി പ്രൊഫഷണല്‍സ് അസോസിയേഷനും (ജിഐടിപിആര്‍ഒ) ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ആന്‍ഡ് ഇന്ത്യന്‍ ഡയസ്പോറ സ്റ്റഡീസും (എഫ്‌ഐഐഡിഎസ്) ഈ ഐടി പ്രൊഫഷണലുകളെ സഹായിക്കാനുള്ള ശ്രം ആരംഭിച്ചിട്ടുണ്ട്.

പെട്രോള്‍, ഡീസല്‍ വില കുറയാന്‍ പോകുന്നു, നിര്‍ണായക ഇടപെടലുമായി കേന്ദ്രം, എണ്ണ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശംപെട്രോള്‍, ഡീസല്‍ വില കുറയാന്‍ പോകുന്നു, നിര്‍ണായക ഇടപെടലുമായി കേന്ദ്രം, എണ്ണ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം

വ്യാപക പിരിച്ചുവിടല്‍

വ്യാപക പിരിച്ചുവിടല്‍

കഴിഞ്ഞ നവംബര്‍ മുതല്‍ ലോകത്തെ പല മള്‍ട്ടി നാഷണല്‍ കമ്പനികളും പിരിച്ചുവിടല്‍ ആരംഭിച്ചിരുന്നു. ബ്രിട്ടിനിലെ സാമ്പത്തിക മാന്ദ്യ ആശങ്കകള്‍, കൊവിഡ്, റഷ്യ യുക്രൈന്‍ യുദ്ധം എന്നിവയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു പിരിച്ചുവിടല്‍. ട്വിറ്റര്‍, വിപ്രോ, ആമസോണ്‍, ഫേസ്ബുക്ക് എന്നീ കമ്പനികളെല്ലാം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.

English summary
layoffs in the US have affected nearly two lakh employees and most of them are Indian NRI's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X