Get Updates
Get notified of breaking news, exclusive insights, and must-see stories!

മസ്ക്കറ്റില്‍ പുകവലിയ്ക്ക് നിയന്ത്രണം

മസ്‌ക്കറ്റ്: മസ്‌ക്കറ്റില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി കര്‍ശനമായി നിരോധിയ്ക്കാന്‍ പദ്ധതി. മസ്‌ക്കറ്റ് മുന്‍സിപ്പാലിറ്റിയാണ് പുകവലി നിരോധനം വ്യാപകമാക്കാന്‍ തീരുമാനിച്ചത്. പാര്‍ക്കുകള്‍, ബീച്ചുകള്‍, ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ പുകവലിയ്ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് മസ്‌ക്കറ്റ് മുന്‍സിപ്പാലിറ്റ് ഗവര്‍ണറേറ്റിന്റെ തീരുമാനം.

പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം പരമവധി കുറച്ച് കൊണ്ടു വരുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലൂടെ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിയ്ക്കുന്നത്. 2009 ഒക്ടോബറില്‍ കൊണ്ട് വന്ന നിര്‍ദ്ദേശ പ്രകാരം മാളുകള്‍, കഫേകള്‍, അടച്ചിട്ട റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം നിലവിലുണ്ട്. 2010 ലാണ് നിയന്ത്രണം നിലവില്‍ വന്നത്.

Smoking

ആരോഗ്യമന്ത്രാലയപം പുറപ്പെടുവിച്ച കണക്കുകള്‍ അനുസരിച്ച് സുല്‍ത്താനേറ്റില്‍ 70 ശതമാനത്തോളം പേര്‍ക്കും പുകവലിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഉണ്ട്. എന്നാല്‍ പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും മസ്‌ക്കറ്റ് മുന്‍സിപ്പാലിറ്റി അധികൃതര്‍ പറയുന്നു. ലോകത്ത് ആകമാനം അറുപത് ലക്ഷം ആളുകളാണ് പുകവലി മൂലം കൊല്ലപ്പെടുന്നതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+